entertainment

ഗർഭിണിയായപ്പോൾ ശാരിരികമായി ഉപദ്രവിച്ചു, അച്ഛന്റെ ആ വാക്കുകാരണം പോലിസിൽ പരാതി നൽകിയില്ല- സരിത അന്ന് പറ‍ഞ്ഞത്

മലയാളത്തിലെ താരജോഡികളായിരുന്നു മുകേഷും സരിതയും. എന്നാൽ ഇവരുടെ വേർപിരിയൽ വളരെ ഞെട്ടലോടെയായരുന്നു ആരാധകർ കേട്ടത്. മുകേഷ് രണ്ടാമത് മേതിൽ ദേവികയെ വിവാഹം കഴിച്ചെങ്കിലും സരിത രണ്ടാമത് വിവാഹിതയായില്ല. മുകേഷ് രണ്ടാമത് വിവാഹം കഴിച്ചതിനെ സരിത എതിർത്തിരുന്നു. രണ്ട് ആൺമക്കളാണ് സരിത മുകേഷ് ബന്ധത്തിൽ ഉള്ളത്. ശ്രാവൺ മുകേഷും സിനിമയിൽ സജീവമാണ്. നടൻ മുകേഷും നടി സരിതയും 1988 ലായിരുന്നു വിവാഹിതരായത്. ശേഷം 2011 ൽ ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. എന്നാൽ മകന്റെ കാര്യത്തിന് ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

വളരെ വർഷങ്ങൾക്ക് മുമ്പ് സരിത ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുൻ ഭർത്താവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ‌ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ​ഗർഭിണിയായിരിക്കെ പോലും മുൻ ഭർത്താവിൽ നിന്നും ഉപദ്രവങ്ങൾ തനിക്ക് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വീഡിയോയിൽ സരിത പറയുന്നത്. ‘പതിനാലാം വയസിൽ അഭിനയിച്ച് തുടങ്ങിയതാണ്. എന്നെ നോക്കാൻ കൂടെയൊരാൾ വേണമായിരുന്നു. അതിനാണ് കല്യാണം കഴിച്ചത്. സന്തോഷത്തോടെയുള്ളൊരു കുടുംബജീവിതമായിരുന്നു ആഗ്രഹിച്ചത്. കല്യാണം കഴിഞ്ഞതോടെയാണ് ജീവിതം മാറിയത്. എനിക്ക് റസ്റ്റ് കിട്ടുന്ന പോലെ തോന്നിയിരുന്നില്ല.’

‘എനിക്ക് വേണ്ടി ഞാൻ ജോലി ചെയ്യണമായിരുന്നു. രണ്ട് മാസം ഗർഭിണിയായിരിക്കുന്നതിനിടയിലാണ് എന്റെ അച്ഛൻ മരിച്ചത്. അച്ഛനായിരുന്നു എന്റെ എല്ലാം. ലോകം പഠിക്കാൻ തുടങ്ങിയത് അപ്പോഴാണ്. ലോകം അറിഞ്ഞ ദിവസമാണ് അദ്ദേഹം വിവാഹിതനായെന്ന് ഞാനും അറിഞ്ഞത്. എനിക്ക് ഡിവോഴ്‌സ് കിട്ടിയിരുന്നില്ല.’

‘2011ൽ ഞാൻ വിവാഹമോചന ഹർജി പിൻവലിച്ചിരുന്നു. അതുകഴിഞ്ഞ് മോനെ വിളിച്ച് അദ്ദേഹം ഡിവോഴ്‌സ് കിട്ടിയെന്ന് പറഞ്ഞിരുന്നു. എന്റെ അറിവില്ലാതെ അദ്ദേഹത്തിന് എങ്ങനെയാണ് ഡിവോഴ്‌സ് കിട്ടിയതെന്നറിയില്ലെന്നായിരുന്നു. ഗാർഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി ഞാൻ രണ്ട് പരാതി കൊടുത്തിരുന്നു. അത് പിൻവലിച്ചാൽ മ്യൂചൽ ഡിവോഴ്‌സിന് ശ്രമിക്കാമെന്ന് പറഞ്ഞിരുന്നു. അത് പിൻവലിച്ചെങ്കിലും അദ്ദേഹം കോടതിയിലേക്കൊന്നും വന്നില്ല. ഞാൻ അനുഭവിച്ച കാര്യങ്ങൾ പുറംലോകത്തെ അറിയിക്കാൻ എനിക്ക് മടിയായിരുന്നു.’ ‘സിനിമയിലൊക്കെയെ ഞാൻ അങ്ങനെ കണ്ടിട്ടുള്ളൂ. എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല. അതേക്കുറിച്ച് മറ്റൊരാളോട് പറയാൻ നാണക്കേട് തോന്നി. കാര്യങ്ങളറിഞ്ഞ് ചിലരൊക്കെ വിളിച്ചപ്പോഴും ഞാൻ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല.’ ‘അവളെത്ര സഹിച്ചുവെന്ന് അദ്ദേഹം എപ്പോഴെങ്കിലും ചിന്തിക്കുമെന്ന് കരുതി. അദ്ദേഹത്തിന്റെ അച്ഛന് ഞാൻ വാക്ക് കൊടുത്തിരുന്നു. അതാണ് പോലീസിൽ പരാതിപ്പെടാതിരുന്നത്.’

എന്റെ മോൻ ശരിയല്ലെന്ന് എനിക്കറിയാം…. ഇത് മീഡിയയിലൊന്നും വരരുത്. മോൾ സഹിക്കണമെന്ന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ ഞാൻ പാലിച്ചിരുന്നു. ഇപ്പോഴാണ് ഞാൻ എന്തെങ്കിലും തുറന്ന് പറയുന്നത്.’ ‘എന്നെ വല്ലാതെ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഞാൻ ഇതേക്കുറിച്ച് തുറന്ന് പറയുന്നത്. മകന് മഞ്ഞപ്പിത്തം വന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ എന്നെ ട്രാപ്പിലാക്കുകയാണോ എന്നായിരുന്നു ചോദിച്ചത്.’ ശാരീരികമായി പല തരത്തിൽ ഉപദ്രവിച്ചിട്ടുണ്ട്. കരയുന്ന സമയത്ത് നല്ല അഭിനേത്രിയാണല്ലോ എന്നാണ് ചോദിക്കാറുള്ളത്. ഞാൻ വീണ്ടും അഭിനയിക്കാനായി തീരുമാനിച്ചപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

23 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

29 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

55 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago