entertainment

അവരുടെ രാവുകൾ മകനെയും മകളെയും കാണിച്ചു, അവർക്ക് സിനിമ ഇഷ്ടമാവവുകയും ചെയ്തു- സീമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. സംവിധായകൻ ഐ വി ശശിയുമായുള്ള വിവാഹത്തിന് ശേഷം സീമ സിനിമയിൽ നിന്നും മാറി നിന്നു. അവളുടെ രാവുകൾ എന്ന ചിത്രത്തിൽ തുടങ്ങിയ സിനിമ ജീവിതം. മലയാള സിനിമയിൽ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായിരുന്നു സീമ നായികയായി എത്തിയ അവളുടെ രാവുകൾ. ഇപ്പോഴും സിനിമയിലും മിനി സ്‌ക്രീനിലും സജീവമായ താരം തന്റെ 63ാം ജന്മദിനം ആഘോഷിക്കുകയാണ്. എൺപതുകളിൽ വളരെ തിരക്കേറിയ നായികാ നടിയായിരുന്ന സീമ നൃത്തത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്.

മഹായാനം എന്ന ചിത്രത്തിന് ശേഷം സീമ പിന്നീട് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് സീമ സിനിമ രംഗത്തേക്ക് തിരികെ എത്തുന്നത്. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ഒളിമ്പ്യൻ അന്തോണി ആദം എന്ന സിനിമയിലൂടെ ആണ് സീമ സിനിമ ജീവിതത്തിലേക്ക് തിരികെ എത്തിയത്. പല നടിമാരും ചെയ്യാൻ മടിച്ചിരുന്ന വേഷമാണ് ആദ്യ ചിത്രത്തിൽ തന്നെ സീമ അവതരിപ്പിച്ചത്. ലൈം​ഗീക തൊഴിലാളിയായ രാജി എന്ന പെൺകുട്ടിയായി അവരുടെ രാവുകളിൽ ​ഗംഭീര അഭിനയമാണ് കാഴ്ച വെച്ചത്. അതും പത്തൊമ്പതാം വയസ്സിൽ.

‘അവളുടെ രാവുകൾ’ എന്ന സിനിമയിൽ രാജി എന്ന ലൈംഗിക തൊഴിലാളിയുടെ വേഷമാണ് തന്റെ 19ാം വയസിൽ സീമ അവതരിപ്പിച്ചത്. പല നടിമാരും ചെയ്യാൻ മടിച്ച കഥാപാത്രത്തെ തന്റേടത്തോടെ സീമ ഏറ്റെടുക്കുകയായിരുന്നു. സീമ എന്ന നടിയെ സംബന്ധിച്ച്‌ അവരുടെ കരിയർ തന്നെ മാറ്റിമറച്ച ചിത്രമായി അത് മാറി.         ഇപ്പോഴിതാ ചിത്രം മക്കൾക്കൊപ്പമിരുന്ന് കണ്ടിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് സീമ. മോനേയും മോളേയും അത് കാണിച്ചിരുന്നു. രാഗേന്ദു കിരണങ്ങൾ എന്ന് പാട്ട് അവർക്ക് ഏറെയിഷ്ടമാണ്. അതിലെ മൂവ്‌മെൻസുമെന്നും സീമ പറയുന്നു.

ചിത്രത്തിലേക്ക് നായികയായി പലരേയും പരിഗണിച്ചിരുന്നുവെന്ന് സീമ പറയുന്നു. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ശശിയേട്ടൻ നീയാണ് ഈ ചിത്രത്തിലെ നായികയെന്ന് പറഞ്ഞു. ഇത് കേട്ടതും ഞാൻ ഞെട്ടി. ഇയാൾ എന്താണ് ചെയ്യാൻ പോവുന്നതെന്നായിരുന്നു ഓർത്തത്. മേക്കപ്പ് ടെസ്റ്റ് കഴിഞ്ഞപ്പോൾ കൊള്ളില്ലെന്നായിരുന്നു പറഞ്ഞത്. അതിൽ ഒരു ഫോട്ടോ മാത്രമായിരുന്നു നല്ലത്. വൈകുന്നേരം നീ തലയൊക്കെ എണ്ണയിട്ട് വരാനായി പറഞ്ഞിരുന്നു. അദ്ദേഹം തന്നെ ഫോട്ടോ എടുത്തു.വൈകുന്നേരം റഷസ് നോക്കിയിട്ടേ സീമ ഇതിൽ അഭിനയിക്കുന്നുണ്ടോയെന്ന് പറയുന്നുള്ളൂ. ഇത് കേട്ടപ്പോൾ ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. ഡാൻസറെ നടിയാക്കിയതിൽ പലർക്കും നീരസമുണ്ടായിരുന്നെന്നും സീമ കൂട്ടിച്ചേർത്തു

പിന്നീട് അഭിനയപ്രധാന്യമുള്ള നിരവധി വേഷങ്ങൾ അവരെ തേടിയെത്തി. കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് സീമ. അതോടൊപ്പം തന്നെ ഗ്ലാമർ വേഷങ്ങളിലും അവർ തിളങ്ങിയിട്ടുണ്ട്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം രണ്ടു തവണ ലഭിച്ചിട്ടുമുണ്ട്. അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയേ, അനുബന്ധം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്‌ക്കാരങ്ങൾ നേടിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്റ്റാൻഡ് അപ്പ് ആണ് ഒടുവിൽ സീമ അഭിനയിച്ച ചലച്ചിത്രം.

Karma News Network

Recent Posts

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് നിരോധനം. മന്ത്രി സജി…

7 hours ago

കനത്തമഴ, കൊച്ചി ന​ഗരം വെള്ളത്തിൽ, വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി, റോഡുകളിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ…

8 hours ago

ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…

8 hours ago

ഷാരൂഖ് ഖാൻ ആശുപത്രിയിൽ, ആശങ്കയിൽ ആരാധകർ

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…

9 hours ago

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…

9 hours ago

യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…

10 hours ago