entertainment

നടൻ ദിലീപിനൊപ്പം അഭിനയിക്കണമെന്ന അതിയായ മോഹം വെളിപ്പെടുത്തി നടി ഷക്കീല.

കൊച്ചി. നടൻ ദിലീപിനൊപ്പം അഭിനയിക്കണമെന്ന അതിയായ മോഹം വെളിപ്പെടുത്തി നടി ഷക്കീല. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിന്റെ ഉത്സവാഘോഷ പരിപാടിയിൽ അതിഥിയായി ഷക്കീല എത്തിയിരുന്നു. ഇവിടെ വെച്ച് ഷക്കീല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മലയാളത്തിൽ ദിലീപിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്. നായികയായിട്ടല്ല, അദ്ദേഹത്തിനൊപ്പം എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമാണ് ഉള്ളത്.

ദിലീപിന്റെ ചാന്ത്‌പൊട്ട് സിനിമ കണ്ടതിന് ശേഷമാണ് തനിക്ക് ആ ആഗ്രഹം വന്നതെന്നും അദ്ദേഹത്തിൻ്റെ പേഴ്സണൽ കാര്യങ്ങളൊന്നും വെച്ചിട്ടല്ല താൻ ഈ പറഞ്ഞതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല വ്യക്തമാക്കുകയും ഉണ്ടായി. ആഗ്രഹിക്കുന്ന രീതിയിലുള്ള റോൾ തനിയ്ക്ക് ഇതുവരെ മലയാളത്തിൽ ലഭിച്ചിട്ടില്ലെന്നും ഷക്കീല പറഞ്ഞു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിന് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു.

അതിഥിയായി നടി ഷക്കീല എത്തുന്നുവെന്ന് അറിഞ്ഞതിന് പിന്നാലെ അവസാന നിമിഷം പരിപാടി റദ്ദാക്കുകയായിരുന്നു എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പിന്നീട് അറിയിക്കുന്നത്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചതിന് തനിക്ക് ഇനിയും പണം കിട്ടാനുണ്ടെന്ന് ഷക്കീല പറഞ്ഞു. താന്‍ മലയാളം സിനിമയില്‍ അഭിനയിച്ച് ഉണ്ടാക്കിയ പണം കൊണ്ടാണ് പഠിച്ചതും കല്യാണം കഴിച്ചതും ഇപ്പോള്‍ സുഖമായി ജീവിക്കുന്നതും. എന്നാല്‍ എനിക്ക് പെട്ടന്ന് ദേഷ്യം വരാറില്ല – ഷക്കീല പറഞ്ഞു.

 

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

8 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

8 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

9 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

9 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

10 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

10 hours ago