kerala

എന്തിനാണ് മരിച്ചു കഴിഞ്ഞാൽ പുഴുകുത്തി കിടക്കുന്നത്? ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണം, ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണമെന്ന് നടി ഷീല

തിരുവനന്തപുരം : താൻ മരിച്ചു കഴിഞ്ഞാൽ ശരീരം കുഴിച്ചിടാതെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നും ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണമെന്നും നടി ഷീല. എന്തിനാണ് മരിച്ചു കഴിഞ്ഞാൽ പുഴുകുത്തി കിടക്കുന്നതെന്നും നടി ചോദിച്ചു. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഹിന്ദു സംസ്കാരത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ് തനിക്ക് ഈ ആചാരങ്ങളെന്നും ഷീല അഭിപ്രായപ്പെട്ടു.

മരിച്ചു കഴിഞ്ഞാൽ എന്തിനാണ് പുഴുകുത്തി കിടക്കുന്നതെന്നും നടി ചോദിച്ചു. അതോടുകൂടി തീർന്ന്. പിന്നീട് എല്ലാ വർഷവും നമ്മളെ ഇഷ്ടപ്പെടുന്നവർ എത്തി കല്ലറയിൽ പൂവ് വെക്കുകയും മുഴുകുതിരി കത്തിക്കുകയും ചെയ്യും. അവര്‍ അതു ചെയ്യും എന്നതില്‍ എന്താണ് ഇത്ര ഉറപ്പ്. അതിലും നല്ലത് എന്നെ ഞാനാക്കിയ ഈ കേരളത്തിലേക്ക് എന്റെ ചാമ്പല്‍ ഒഴുക്കിക്കളയണം. തന്നെ മരിച്ചു കഴിഞ്ഞാൽ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നത് നിര്‍ബന്ധമാണെന്നും ഷീല പറഞ്ഞു.

എനിക്ക് എല്ലാ ദൈവങ്ങളോടും ഇഷ്ടമാണ്. അമ്പലങ്ങളിൽ പൊകാൻ എനിക്ക് ഇഷ്ടമാണ്. ഹിന്ദുക്കൾ പോലും പോകാത്ത എത്ര അമ്പലങ്ങളിൽ ഞാൻ പോയിട്ടുണ്ട്. ഒറ്റയ്‌ക്ക് പോയി സമാധാനത്തോടെ ഇരുന്ന് പ്രാർത്ഥിക്കാനാണ് ഇഷ്ടം. പബ്ലിസിറ്റിക്കു വേണ്ടി പോകാൻ ഇഷ്ടമില്ലെന്നും നടി പറയുന്നു. എന്റെ ദൈവം മനസാക്ഷിയാണ്. ഞാനൊരു തെറ്റ് ചെയ്താൽ മനസാക്ഷി അത് ചെയ്യരുതെന്ന് പറയും. അത് ലംഘിച്ച് തെറ്റു ചെയ്യുന്നതാണ് പാപം. മകന് ജന്മം നൽകിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമെന്നും ഷീല പറഞ്ഞു.

Karma News Network

Recent Posts

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

16 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

30 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

51 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

1 hour ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

2 hours ago