entertainment

നന്ദിയും സ്നേഹവും, വിവാഹ ബന്ധം ഉപേക്ഷിക്കുന്നുവെന്ന് കുമ്പളങ്ങി നൈറ്റ്സിലെ ഷീല

നടിയും നർത്തകയുമായ ഷീല രാജ്കുമാർ വിവാഹ മോചിതയാകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. അഭിനയ ശിൽപശാല നടത്തുന്ന തമ്പി ചോളനാണ് ഷീലയുടെ ഭർത്താവ്. ‘ഞാൻ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്നേഹവും’ എന്നാണ് ഭർത്താവ് ചോളനെ ടാഗ് ചെയ്ത് നടി ട്വീറ്റ് ചെയ്തത്.

വിവാഹ മോചനത്തിന്റെ കാരണം വ്യക്തമല്ല. ചോളൻ ഒരുക്കിയ ഒരു ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2014ൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. 2016ൽ ആറാത്തു സിനം എന്ന ചിത്രത്തിലൂടെയാണ് ഷീല സിനിമാ- അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്.

പതിവിൽ നിന്നും വ്യത്യസ്തമായി നടുക്കടലിൽ അടുത്ത സുഹൃത്തുക്കളെ മാത്രം ഉൾപ്പെടുത്തി നടത്തിയ വിവാഹം ആയിരുന്നു. മികച്ച ഡയറക്ടർമാരെ തിരഞ്ഞെടുക്കുന്നതിനായി തമിഴ് ചാനലുകൾ നടത്തുന്ന റിയാലിറ്റി ഷോ ആയ ‘നാളത്തെ ഡയറക്ടർ’ എന്നർത്ഥം വരുന്ന ‘നാളൈ ഏർകുണർ’ യിലെ മത്സരാർത്ഥി ആയിരുന്നു ചോളൻ.

സൗബിൻ, ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, അന്ന ബെൻ എന്നിങ്ങിനെ നിരവധി താരങ്ങൾ ഒന്നിച്ച് അഭിനയിച്ച് മനോഹരമാക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ സൗബിൻ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന സതി എന്ന കഥാപാത്രമായാണ് ഷീല എത്തിയത്. സിതാരയുടെ ശബ്ദത്തിൽ മനോഹരമായ കുമ്പളങ്ങി നൈറ്റ്സിലെ ഹിറ്റ് ഗാനമായ ചെരാതുകൾ എന്ന ഗാനത്തിൽ ഷീലയെ കണ്ടവർക്കും പെട്ടെന്ന് മനസിലാവും.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

19 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

51 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago