entertainment

ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നത് കണ്ടാല്‍ അവിടെ വന്ന് തല്ലും, ഓരോ തവണ ഇന്റിമേറ്റ് സീന്‍ ചെയ്യുമ്പോഴും വിനീതേട്ടനെ ഓര്‍മവരും; ശിവദ

കൊച്ചി: മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശിവദ. ‘മഴ’ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ്, താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ‘എന്തോ മൊഴിയുവാന്‍ ഉണ്ടാകുമേ’ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് ഇപ്പോഴും ആസ്വാദകര്‍ ഏറെയാണ്. വിധു പ്രതാപ് പാടിയ ഈ ഗാനം, നടന്‍ വിനീത് കുമാറാണ് സംവിധാനം ചെയ്തത്. ഇപ്പോള്‍, ഒരു അഭിമുഖത്തില്‍ അക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ശിവദ.

ശിവദയുടെ വാക്കുകള്‍ ഇങ്ങനെ;

‘വിനീത് കുമാര്‍ ആയിരുന്നു മഴ ആല്‍ബം സംവിധാനം ചെയ്തത്. അനീഷ് ഉപാസന വഴിയാണ് ഞാന്‍ വിനീതേട്ടനെ കാണുന്നത്. അന്ന് ഞാന്‍ വീഡിയോ ജോക്കി ആയിരുന്നു. എപ്പോഴും മനസ്സില്‍ നില്‍ക്കുന്ന കുറെ നല്ല അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിട്ടുണ്ട്. കാരണം, ആ സമയത്ത് ഇന്റിമേറ്റ് സീനൊക്കെ ചെയ്യാന്‍ എനിക്ക് ഭയങ്കര ഇന്‍ഹിബിഷന്‍ ആയിരുന്നു. അതില്‍ പ്രത്യേകിച്ച്‌ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. നോക്കുന്നതും കെട്ടിപിടിക്കുന്നതുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാണെങ്കില്‍ ഞാന്‍ കൂളായിട്ട് ചെയ്യും.

അന്ന് അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയില്ല, എനിക്ക് ജാള്യതയായിരുന്നു. എനിക്കിപ്പോഴും കാണുമ്ബോള്‍, അയ്യേ ഇതെന്താ കാണിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്. അന്ന് വിനീതേട്ടന്‍ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഇനി നീ എന്നെങ്കിലും സിനിമയില്‍ ഇന്റിമേറ്റ് സീനുകളൊക്കെ അഭിനയിക്കുന്നത് കണ്ടുകഴിഞ്ഞാല്‍, ഞാന്‍ അവിടെ വന്ന് തല്ലുമെന്ന്. ഇത് ഇങ്ങനെയാണോ കാണിക്കുന്നത് എന്ന് ചോദിച്ച്‌, അന്ന് എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ഓരോ തവണ എന്തെങ്കിലും റൊമാന്റിക് സീന്‍ ചെയ്യുമ്ബോള്‍ എനിക്ക് വിനീതേട്ടനെ ഓര്‍മ വരും.’

Karma News Network

Recent Posts

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

4 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

22 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

47 mins ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

1 hour ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

2 hours ago

സുരേഷ് ഗോപിക്ക് മൂക്കുകയർ, ഇന്ദിര അമ്മയല്ല,ഭാരത യക്ഷി- SG ക്ക് BJPയുടെ തിരുത്ത്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പാർട്ടിയിൽ നിന്നും ഒരു തിരുത്ത്. കേന്ദ്ര മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ചിലപ്പോൾ ഒക്കെ…

2 hours ago