Politics

സത്യസന്ധവും പ്രചോദനവുമായി മാറ്റങ്ങൾ കൊണ്ടുവരട്ടെ, സുരേഷ് ​ഗോപിയ്‌ക്ക് ആശംസയുമായി നടി ശോഭന

മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിയ്‌ക്ക് ആശംസയുമായി നടി ശോഭന. നിങ്ങളുടെ സവിശേഷമായ ഈ നേട്ടത്തിന് അഭിനന്ദനങ്ങളെന്ന കുറിപ്പോടെ ഇൻസ്റ്റ​ഗ്രാമിൽ സുരേഷ് ​ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ശോഭന ആശംസകൾ അറിയിച്ചത്.

നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ജനങ്ങളെ സേവിക്കുന്നതിനുള്ള അച‍ഞ്ചലമായ സമർപ്പണത്തിന്റെ തെളിവാണ് ഈ വിജയം. നിങ്ങളുടെ നേതൃത്വത്തിൽ പുരോ​​ഗതിയുടെയും ക്ഷേമത്തിന്റെയും പുതിയ വഴികൾ പ്രകാശിക്കുമെന്ന് എനിക്ക് ഉറപ്പാണ്. മികച്ച നേതൃത്വത്തിലൂടെ സത്യസന്ധവും പ്രചോദനവുമായി മാറ്റങ്ങൾ കൊണ്ടുവരട്ടെയെന്ന് ആശംസിക്കുന്നു- ശോഭന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പത് മണിയോടെയാണ് സുരേഷ് ​ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് പുറത്തുവരും.

Karma News Network

Recent Posts

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 mins ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

10 mins ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

38 mins ago

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി,മാപ്പ് നൽകി കൊല്ലപ്പെട്ട യുവാവിൻറെ കുടുംബം

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…

42 mins ago

അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ല, രാഹുലിന്റെ വായടപ്പിച്ചു അഗ്നിവീറിന്റെ കുടുംബം

ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…

57 mins ago

കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ടു, വിവാഹ വാ​ഗ്ദാനം നിരസിച്ചതിൽ യുവതിയുടെ പ്രതികാരം

കാമുകന്റെ ലിം​ഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിം​ഗ് ഹോം ഉടമയായ…

1 hour ago