entertainment

ഭര്‍ത്താവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തിനെ വിവാഹം ചെയ്തു, നടി സിന്ധു ജേക്കബിന്റെ ജീവിതം

ഒരുകാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു മാനസ്സി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രമായി എത്തിയത് സിന്ധു ജേക്കബ് ആണ്. പിന്നീടും ചെറുതും വലുതുമായ വേഷങ്ങളിലൂടെ നടി മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തി. എന്നാല്‍ പിന്നീട് സീരിയല്‍ മേഖലയില്‍ നിന്നും അഭിനയ മേഖലയില്‍ നിന്നുമെല്ലാം പിന്മാറിയ സിന്ധുവിന്റെ കുടുംബ ജീവിതത്തെ കുറിച്ച് ആര്‍ക്കും അത്ര അറിവ് ഉണ്ടായിരുന്നില്ല.

എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ സിന്ധു പങ്കെടുത്തിരുന്നു. ഈ പരിപാടിയിലൂടെയാണ് സിന്ധു വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷം ആയിരുന്നു സിന്ധു രണ്ടാമത് വിവാഹം ചെയ്യുന്നത്. മിമിക്രി ആര്‍ട്ടിസ്റ്റ് ആ ശിവ സൂര്യയും ആയിട്ട് ആയിരുന്നു സിന്ധുവിന്റെ രണ്ടാം വിവാഹം. വിവാഹ ശേഷം സിന്ധു ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. എവിടെ വെച്ചാണ് ശിവ സൂര്യയെ കണ്ടുമുട്ടിയത് എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് സിന്ധു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

പറയാന്‍ ആണേല്‍ വലിയൊരു കഥയാണ്. ചുരുക്കിപ്പറയാം എന്ന് തുടങ്ങുന്ന കഥയാണ് ഷോയിലൂടെ പറയുന്നത്. എന്റെ ആദ്യ ഭര്‍ത്താവ് മരിച്ചുപോയതാണ്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ശിവ സൂര്യ കുടുംബവും ആയി നല്ല അടുപ്പം ഉണ്ടായിരുന്നു. വരുമായിരുന്നു കാണുമായിരുന്നു ശെരിക്കും പറഞ്ഞാല്‍ പ്രേമം എന്ന് പറയാന്‍ ആകില്ല. എനിക്കൊരു സഹായമായിരുന്നു അദ്ദേഹം അങ്ങനെ സഹായിച്ച് സഹായിച്ച് ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇയാള്‍ എന്നുണ്ടല്ലോ അതുപോലെ ആണ് തങ്ങളുടെ ബന്ധം. എന്റെ വീട്ടുകാര്‍ ആദ്യത്തെ ബന്ധത്തിന് എതിരായിരുന്നെങ്കിലും പക്ഷെ ശിവ സൂര്യ എന്റെ കുടുംബത്തിലെ എല്ലാവരുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ജീവിതം വളരെ ആസ്വാദിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷവതി ആണെന്നും സിന്ധു വ്യക്തമാക്കുന്നു.

Karma News Network

Recent Posts

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

29 mins ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

57 mins ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

9 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

10 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

11 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

11 hours ago