entertainment

ഇപ്പോഴും അവിവാഹിതയായി തുടരാനുള്ള കാരണം വ്യക്തമാക്കി നടി സിതാര

തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സിതാര. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശാലീന സുന്ദരിയാണ് നടി. നാടുവാഴികള്‍,, മഴവില്‍ക്കാവടി, ചാണക്യന്‍, വചനം, ചമയം, ഗുരു തുടങ്ങിയ ചിത്രങ്ങളിലെ സിതാരയുടെ പ്രകടനം ഇരു കയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചിത്. മലയാള സിനിമകള്‍ക്ക് പിന്നാലെ അന്യ ഭാഷകളിലും നടി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. എന്നാല്‍ ഇടയ്ക്ക് സിനിമയില്‍ നിന്നും വിട്ട് നിന്ന താരം വീണ്ടും സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തു.

സിനിമയില്‍ എത്തി ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് സിതാര. 47കാരിയായ സിതാര ഇപ്പോഴും അവിവാഹിതയാണ്. എന്തുകൊണ്ട് ഇത്രയും നാളുകളായി വിവാഹിതയായില്ല എന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അവര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സിതാരയുടെ പ്രതികരണം. ചെറു പ്രായത്തില്‍ തന്നെ വിവാഹിത ആവുന്നതില്‍ തനിക്ക് താത്പര്യം ഇല്ലായിരുന്നു എന്ന് സിതാര പറയുന്നു. ആ തീരുമാനത്തില്‍ താന്‍ ഉറച്ച് നിന്നു. അച്ഛനും ആയി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. അപ്രതീക്ഷിതമായിരുന്നു അച്ഛന്റെ വിയോഗം. അച്ഛന്‍ മരിച്ചതോടെ വിവാഹത്തിനൊന്നും താത്പര്യം ഉണ്ടായിരുന്നില്ല. ഒറ്റക്കുള്ള ജീവിതവുമായി പതുക്കെ പതുക്കെ പൊരുത്തപ്പെട്ടു. അതിനാലാണ് വിവാഹം നടക്കാതെ പോയത്.- സിതാര പറഞ്ഞു. നേരത്തെ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് സിതാര പറഞ്ഞിരുന്നു. എന്നാല്‍ അതാരാണെന്ന് വ്യക്തമാക്കാന്‍ നടി തയ്യാറായിരുന്നില്ല.

കാവേരി എന്ന ചിത്രത്തിലൂടെ ആണ് സിതാര സിനിമ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ പുതുവസന്തമെന്ന ചിത്രത്തിന് ശേഷമാണ് താരം ഏറെ പ്രശസ്തയാകുന്നത്. ഇതിനോടകം നൂറിലധികം ചിത്രങ്ങളില്‍ സിതാര വേഷമിട്ട് കഴിഞ്ഞു. മുന്‍നിര നായകന്മാര്‍ക്കും സംവിധായകര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും നടിക്ക് ലഭിച്ചിരുന്നു.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

57 mins ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

1 hour ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

2 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

3 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

3 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

4 hours ago