entertainment

തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന നായിക, ശിവരഞ്ജിനി എന്ന ഊഹ ഇവിടെയുണ്ട്

മലയാള സിനിമയില്‍ വെള്ളാരം കണ്ണ് കൊണ്ട് തിളങ്ങിയ അപൂര്‍വ നായികമാരാണ് ശാരി, ചഞ്ചല്‍ എന്നിവര്‍. എന്നാല്‍ ഇവരെപ്പോലെ മനം കവര്‍ന്ന മറ്റൊരു നടി കൂടിയുണ്ട്. തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ തെന്നിന്ത്യന്‍ ഭാഷകളിലെ നിറസാന്നിധ്യമായിരുന്ന ശിവരഞ്ജിനി (ഊഹ) ആയിരുന്നു അത്. കന്നഡ സിനിമയിലൂടെയെത്തിയ അവര്‍ മലയാളത്തില്‍ പണ്ട് പണ്ടൊരു രാജകുമാരി, തിരുത്തല്‍വാദി, പുത്രന്‍, മാണിക്യചെമ്പഴുക്ക തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

1997-ല്‍ തെലുങ്ക് നടന്‍ ശ്രീകാന്തിനെ(മേഘാ ശ്രീകാന്ത്) വിവാഹം ചെയ്തതിന് ശേഷം ഇവര്‍ അഭിനയത്തില്‍ നിന്ന് വിടുകയായിരുന്നു. മൂന്ന് മക്കളാണ് ഊഹ-ശ്രീകാന്ത് ദമ്പതികള്‍ക്കുള്ളത്. ഹൈദരാബാദില്‍ കുടുംബത്തോടൊപ്പം കഴിയുകയാണിപ്പോള്‍ ഇവര്‍. സല്ലാപം സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോള്‍ ദിലീപിന്റെ റോളില്‍ അഭിനയിച്ചത് ശ്രീകാന്തായിരുന്നു. നൂറിലേറെ സിനിമകളില്‍ ശ്രീകാന്ത് തെലുങ്കില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ‘വില്ലന്‍’ എന്ന സിനിമയിലൂടെ മലയാളത്തിലും ശ്രീകാന്ത് അഭിനയിക്കുകയുണ്ടായി.

തമിഴില്‍ രജിനികാന്ത് ഒഴികെ ഒട്ടുമിക്ക മുന്‍നിര നായകന്മാരുടേയും നായികയായിട്ടുണ്ട്. തെലുങ്കില്‍ ചിരഞ്ജീവിയടക്കം പലരുടേയും നായികയായി. 1994-ല്‍ ആമേ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ആന്ധ്രാ സര്‍ക്കാരിന്റെ നന്ദി അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചിരുന്നു. 1990-ല്‍ റിലീസ് ചെയ്ത ഹൃദയ സാമ്രാജ്യ എന്ന കന്നഡ സിനിമയിലെ നായികാ വേഷത്തിലൂടെ അരങ്ങേറിയ ശിവരഞ്ജിനി ഏഴ് വര്‍ഷത്തോളം മാത്രമേ സിനിമാലോകത്തുണ്ടായിരുന്നുള്ളൂ. ഈ കാലയളവില്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി 36 സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലപ്പുറം തവനൂര്‍ സ്വദേശികളായിരുന്നു ശിവരഞ്ജിനിയുടെ മാതാപിതാക്കള്‍. ജോലിയുടെ ഭാഗമായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവരായിരുന്നു ഇവര്‍. സിനിമയിലെത്തിയ ശേഷമാണ് ശിവരഞ്ജിനി ഊഹ എന്നറിയപ്പെട്ടത്. സിനിമ വിട്ട് കുടുംബത്തോടൊപ്പം ഹൈദരാബാദില്‍ കഴിയുകയാണിപ്പോള്‍ ശിവരഞ്ജിനി.

മലയാളത്തില്‍ ശിവരഞ്ജിനി അഭിനയിച്ച സിനിമകളിലെല്ലാം രണ്ട് നായികമാരില്‍ ഒരാളായിരുന്നത് കൊണ്ട് ഇവര്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാത്രമല്ല ആ കാലഘട്ടത്തിലെ മെയിന്‍ സ്ട്രീം നായകന്മാരുടെ ചിത്രങ്ങളിലും ഇവര്‍ക്ക് അവസരം ലഭിക്കാതിരുന്നതിനാലാണ് മലയാളത്തില്‍ വേണ്ടത്ര തിളങ്ങാനാകാതെ പോയത്. എങ്കിലും ചില ഗാനങ്ങളിലൂടേയും മറ്റും ഇവരുടെ മുഖം മലയാളികളുടെ ഓര്‍മ്മയിലുണ്ടിപ്പോഴും. ഇവരുടെ വെള്ളാരംകണ്ണുകളുടെ ആകര്‍ഷണീയത തന്നെയാണ് പ്രധാന പ്രത്യേകത.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

9 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

28 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

53 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago