entertainment

മമ്മൂട്ടിയുടെയൊക്കെ മടിയിലിരുന്നു വളര്‍ന്ന കുട്ടിക്കാലമായിരുന്നു- എന്നാൽ ഭാഗ്യം ഉണ്ടായില്ല

മലയാളത്തിലെ നിത്യ ഹരിത നായകന്മാരായ മമ്മുട്ടി അടക്കം ഉള്ളവരുടെ മടിയിലുരുന്ന് വളർന്ന കുട്ടിക്കാലം. ഏതൊരു നടിക്കും കിട്ടാത്ത വരവേല്പ്പ്. എന്നാൽ കുട്ടിക്കാലവും കൗമാരവും കഴിഞ്ഞപ്പോൾ മലയാള സിനിമയിൽ നിന്നും അസ്തമിക്കുകയായിരുന്നു  നടി സോണിയ. മറ്റൊന്നും ആയിരുന്നില്ല. നടിയേ ഇഷ്ട ലോകത്ത് നിന്നും പറിച്ച് മാറ്റിയത് വിവാഹം തന്നെ. ഇന്ന് എല്ലാം അതീവ ദുഖത്തോടെ ഇവർ ഓർക്കുകയാണ്‌. എനിക്ക് ഭാഗ്യം ഇല്ലാതെ പോയി.

നടി സോണിയ എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ചിലപ്പോള്‍ പരിച്ചയമുണ്ടാകണമെന്നില്ല, പക്ഷെ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ മാണിക്യനെ മോഹിച്ച കുയിലിയായി വേഷമിട്ട താരം എന്നുപറഞ്ഞാല്‍ മലയാളികള്‍ക്ക് മനസ്സിലാകും. മൈഡിയര്‍ കുട്ടിച്ചത്താന്‍’, ‘നൊമ്പരത്തിപൂവ്’, തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ സോണിയ അധികകാലം സിനിമയുടെ ഭാഗമാകാതെ സിനിമയോട് ബൈ പറഞ്ഞു കുടുംബ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു സോണിയ. പത്മരാജന്‍ സംവിധാനം ചെയ്ത നൊമ്പരത്തിപ്പൂവ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാര്‍ഡ് സോണിയക്ക് ലഭിച്ചിരുന്നു.

ബാലതാരമായി മലയാള സിനിമയില്‍ മിന്നി നിന്ന സോണിയ നായികാ പ്രാധാന്യമുള്ള വേഷങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ കഴിയാതിരുന്നതിന്റെ കാരണം വിശദീകരിക്കുകയാണ്. ‘സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണ്, കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം എന്റെ ജീവിതത്തില്‍ കുറഞ്ഞു പോയി, ഒരു നായിക ആയില്ല എന്ന സങ്കടം ഇപ്പോഴുമുണ്ട്, അതിനു കാരണക്കാരി ഞാന്‍ തന്നെയാണ്. മമ്മൂട്ടിയുടെയും, രജനികാന്തിന്റെയുമൊക്കെ മടിയിലിരുന്നു വളര്‍ന്ന കുട്ടിക്കാലമായിരുന്നു,അതുകൊണ്ട് സിനിമ എന്നെ അത്ഭുതപ്പെടുത്തിയില്ല, അതിനു പിന്നാലെ ആവേശത്തോടെ യാത്ര ചെയ്യാന്‍ തോന്നിയില്ല, ഞാനൊരു ഫൈറ്റര്‍ അല്ല.

പലപ്പോഴും കഥാപാത്രത്തെ മനസ്സില്‍ കണ്ടു അത് നേടിയെടുക്കാനുള യുദ്ധം നയിക്കാനൊന്നും എനിക്ക് പറ്റിയില്ല, ഇപ്പോഴും ഒരു വേഷം കിട്ടാതെ പോയാല്‍ സിനിമയൊന്നും വേണ്ടായെന്ന് ഓര്‍ത്ത് കരയുന്ന ആളാണ് ഞാന്‍, ഒരു സെല്‍ഫി എടുത്തു നോക്കുമ്പോള്‍ തടി കൂടിയാല്‍ അപ്പോള്‍ ഡിപ്രഷനായി പോകും, അതുകൊണ്ടാണ് എനിക്ക് തോന്നാറുള്ളത് ഞാനിപ്പോഴും ആ മൈഡിയര്‍ കുട്ടിച്ചാത്തന്‍ കാലത്താണെന്ന്” വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നടി സോണിയ വ്യക്തമാക്കുന്നു.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

32 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

34 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

55 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

2 hours ago