entertainment

നിരവധിപ്പേർ എന്നെ ഉപയോ​ഗിച്ചു, അവസാനം വസ്ത്രമഴിച്ച് പ്രതിഷേധിക്കേണ്ടി വന്നു- ശ്രീ റെഡ്ഢി

പ്രമുഖർക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി വീണ്ടും
നടി ശ്രീറെഡ്ഢി. തുടരെത്തുടരെ നിരവധി ആരോപണങ്ങൾ ശ്രീറെഡ്ഡി ഉന്നയിക്കാറുണ്ട്. ക്രിക്കറ്റ് താരം സച്ചിനെതിരെപ്പോലും ആരോപണം ഉന്നയിച്ചിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരം രാഘവാ ലോറൻസ്, നാനി, എന്നിവരടക്കമുള്ള പല പ്രമുഖർക്കെതിരെയും താരം ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. അഭിനയത്തോടപ്പം തന്നെ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ വീണ്ടും മറ്റൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ശ്രീറെഡ്ഡി.

.കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടായിട്ടും ടോളിവുഡ് ഫിലിം ചേംബർ മൗനം തുടരുന്നതിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് പുറത്ത് മേൽവസ്ത്രം അഴിച്ചു കളഞ്ഞുകൊണ്ടാണ് താരം പ്രതിഷേധിച്ചത്. പ്രതിഷേധിച്ചുകൊണ്ട് ഏറെ നേരം അവിടെ തുടർന്ന ശ്രീ റെഡ്ഢിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

വസ്ത്രമഴിച്ചുള്ള പ്രതിഷേധത്തിനു ശേഷം നിരവധി പ്രതികരണങ്ങളാണ് എനിക്ക് ലഭിച്ചത്. ഇതേത്തുടർന്നാണ് തെലുങ്കു സിനിമാ ഇൻഡസ്ട്രിയിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തെലങ്കാന ചീഫ് മിനിസ്റ്റർ കെ. ചന്ദ്രശേഖർ റാവു 25 അംഗ കമ്മറ്റിയെ നിയോഗിച്ചത്. ഒരുപാടു പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. സംസ്ഥാനത്തെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ഇത്തരത്തിലുള്ള തീരുമാനമെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹമാണ് യഥാർഥ ഹീറോയെന്നുമാണ് ശ്രീ റെഡ്ഢി പറഞ്ഞിരുന്നു

ഒരു പ്രമുഖ നിർമ്മാതാവിന്റെ മകൻ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്ന് ശ്രീ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വ്യക്തിയുടെ പേര് പരാമർശിക്കാതെയാണ് ആരോപണം. ഞാനൊരു ഇരയാണ്. സ്റ്റുഡിയോയിൽ വെച്ച് നിർമ്മാതാക്കളിൽ ഒരാളുടെ മകൻ എന്നെ ശാരീരികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അയാളുടെ പേര് തക്ക സമയത്ത് വെളിപ്പെടുത്തും- ശ്രീ റെഡ്ഢി പറഞ്ഞു. സംഭവത്തിന്റെചിത്രങ്ങളും താൻ പുറത്തുവിടുമെന്നും അത് തന്റെ ബ്രഹ്മാസ്ത്രമാണെന്നും അവർ വ്യക്തമാക്കി.

സ്റ്റുഡിയോകൾ സെക്സിനുള്ള സുരക്ഷിതമായ സ്ഥലമാണ്. പ്രമുഖ സംവിധായകർ, നിർമ്മാതാക്കൾ, നായകന്മാർ എല്ലാരും സ്റ്റുഡിയോയെ അനാശാസ്യകേന്ദ്രമാക്കി ഉപയോഗിക്കുന്നു. ചുവന്ന തെരുവിന് സമാനമാണിവിടം. പുറത്തുനിന്ന് ഒരാളും അകത്തുകടക്കില്ല എന്നതുകൊണ്ട് ഇവിടെ നടക്കുന്നത് ആരും അറിയില്ല. സർക്കാരിനതൊരു വിഷയവുമല്ലെന്നും ശ്രീ പറഞ്ഞു.

Karma News Network

Recent Posts

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

1 min ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

31 mins ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

58 mins ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

2 hours ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

2 hours ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

3 hours ago