entertainment

ശ്രീവിദ്യയുടെ സ്വത്ത് കൈക്കലാക്കി, ഗണേഷ് കുമാർ വിദ്യയുടെ മുറിയിൽ നിന്ന് ഒഴിവാക്കി, ​ഗുരുതര ആരോപണങ്ങളുമായി നടിയുടെ കുടുംബം

മലയാളത്തിന്റെ പ്രിയ നടി ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി നടിയുടെ കുടുബം. ശ്രീവിദ്യയുടെ സഹോദൻ ശങ്കരരാമന്റെ ഭാര്യ, വിജയലക്ഷ്മിയാണ് നടനും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാറിനെതിരെ ​ഗുരുതര ആരോപണം ഉന്നയിച്ചത്. ഞങ്ങൾ ആകെ ചോദിച്ചത് മൂന്നു കാര്യങ്ങളാണ്. കുടുംബത്തിൽ പൂജിച്ചിരുന്ന ഒരു കൃഷ്ണന്റെ പടം, അമ്മയുടെ (എം എൽ വസന്തകുമാരി) തംബുരു, സഹോദരൻ ശ്രീവിദ്യക്ക് വാങ്ങിക്കൊടുത്ത ഒരു അലമാര എന്നിവ. അത് പോലും തന്നില്ല. സഹോദരന്റെ മക്കളുടെ പേരിൽ അഞ്ചു ലക്ഷം രൂപ വീതം എഴുതിയിരുന്നു. അതും തന്നിട്ടില്ല. പക്ഷേ അതിലൊന്നും സങ്കടമില്ല

നൃത്തം, സംഗീതം എന്നിവ അഭ്യസിക്കാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി ഒരു ട്രസ്റ്റ് തുടങ്ങണമെന്നും തന്റെ സ്വത്തുക്കൾ അതിലേക്ക് ഉപയോഗപ്പെടുത്തണം എന്നും അതിൽ പറയുന്നുണ്ട്. അതും ഇതുവരെ നടന്നിട്ടില്ല. 2006 ൽ ആണ് ശ്രീവിദ്യ കാൻസർ ബാധിച്ച് മരിക്കുന്നത്. വിദ്യ മരിക്കാറായപ്പോഴേക്കും വിദ്യയുടെ കണ്ണുകളൊക്കെ പുറത്തേക്ക് വന്ന് തൊലിയൊക്കെ ഉണങ്ങി കാണാൻ പറ്റാത്ത തരത്തിലേക്ക് രൂപം മാറിയിരുന്നു.

അവളുടെ പ്രാണൻ പോകുന്നത് വരെ തങ്ങൾ അവിടെ ഉണ്ടായിരുന്നു. വിദ്യയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ മമ്മൂട്ടി അടക്കമുള്ളവർ വന്നിരുന്നു. വിദ്യയുടെ റൂമിൽ ഞങ്ങൾ താമസിച്ചപ്പോൾ ഗണേഷ് കുമാറും ഓഡിറ്ററും വന്നു പറഞ്ഞു മരിച്ചവരുടെ ആത്മാവ് റൂമിൽ തന്നെയുണ്ടാകുമെന്ന വിശ്വാസം കേരളത്തിലുണ്ട്. അതിനാൽ പുറത്തുപോകാൻ പറഞ്ഞു.

അങ്ങനെ ഞങ്ങളെ ഗണേഷ് കുമാർ വിദ്യയുടെ മുറിയിൽ നിന്ന് ഒഴിവാക്കി. ആ മുറിയിൽ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങൾക്കറിയില്ല. ആ സമയത്ത് ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാൻ ഭയമായിരുന്നു. കാരണം തങ്ങൾക്ക് പരിചയമില്ലാത്ത നാടാണ് കേരളം. അതുപോലെ അയാൾ രാഷ്ട്രീയ പ്രവർത്തകനാണ്.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

19 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

53 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago