entertainment

കറുത്തവളെന്ന് വിളിച്ച്‌ അധിക്ഷേപിക്കുന്നു, പരാതിയുമായി നടി ശ്രുതി ദാസ്

കളറിന്റെ പേരിൽ തന്നെ അപമാനിക്കുന്നുവെന്ന പരാതി നൽകി നടി ശ്രുതി ദാസ്. 2019ൽ ബംഗാളി സീരിയലായ ‘ത്രിനായനി’ലൂടെയാണ് ശ്രുതി അഭിനയ രംഗത്തേക്ക് കടക്കുന്നത്.

രണ്ട് വർഷത്തോളമായി താൻ ആക്ഷേപിക്കപ്പെടുകയാണെന്ന് നടി കൊൽക്കൊത്ത പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അന്ന് മുതൽ താൻ നിരന്തരമായി സോഷ്യൽമീഡിയയിലൂടെ പരിഹാസത്തിന് ഇരയാവുകയാണെന്ന് ശ്രുതി പറയുന്നു. ബ്ലാക്ക് ബോർഡ്, കാളിന്ദി എന്നൊക്കെ വിളിച്ചാണ് ആക്ഷേപം. തൊലിയുടെ നിറത്തെ കുറിച്ചുള്ള ആളുകളുടെ കളിയാക്കൽ കേട്ട് മടുത്തു. താനും ഒരു മനുഷ്യനാണ്. ആക്ഷേപങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഏറെനാളായി ആലോചിച്ചതാണ്. അവസാനം കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയെന്നും നടി പറഞ്ഞു.

ആദ്യമൊക്കെ കളിയാക്കൽ ട്രോളുകളെ താൻ അവഗണിച്ചിരുന്നുവെന്നും എന്നാൽ ഓരോ ദിവസം കഴിയുന്തോറും ഇത് കൂടിവരികയാണെന്നും ശ്രുതി പറയുന്നു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച്‌ കൂടുതൽ തെളിവുകൾ നടിയിൽ നിന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

10 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

43 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago