entertainment

ആദ്യ വിവാഹം സംവിധായകനൊപ്പം, രണ്ടാം വിവാഹത്തില്‍ ചതി, നടി ശ്രുതിയുടെ ജീവിതം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി.കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയായിരുന്നു അവര്‍.1998ല്‍ സ്വന്തമെന്ന് കരുതി എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്രുതി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.എന്നാല്‍ ശ്രുതി കന്നഡക്കാരിയാണെന്ന് ആരാധകരില്‍ പലര്‍ക്കും അറിയില്ല.നടിയുടെ യഥാര്‍ത്ഥ പേര് പ്രിയദര്‍ശിനി എന്നാണ്.കൊട്ടാരം വീട്ടിലെ അപ്പൂട്ടനും ഒരാള്‍ മാത്രം എന്ന മമ്മൂട്ടി ചിത്രവും താരത്തിന് വിജയം സമ്മാനിച്ചതോടയെ കൈനിറയെ ചിത്രങ്ങള്‍ നടിയെ തേടിയെത്തി.എന്നാല്‍ നടിയുടെ സ്വകാര്യ ജീവിതം അത്ര സുഖകരം ആയിരുന്നില്ല.1998ല്‍ സംവിധായകനും നടനുമായ എസ് മഹേന്ദ്രനുമായി ശ്രുതിയുടെ വിവാഹം നടന്നു.പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.ദമ്പതികള്‍ക്ക് ഒരു മകളും ജനിച്ചു.പിന്നാലെ ഇരുവരും രാഷ്ട്രീയ പ്രവേശനം നടത്തി.ശ്രുതിയും മഹേന്ദ്രനും ബിജെപിയുടെ ഭാഗമായി.പിന്നീട് നടി വനിതശിശു വികസന ബോര്‍ഡില്‍ അധ്യക്ഷയായി.ഇതിനിടെ ദാമ്പത്യ ജീവിതത്തില്‍ പല പ്രതിസന്ധികള്‍ ഉണ്ടായി.മഹേന്ദ്രന്‍ വരുത്തിവെച്ച സാമ്പത്തിക ബാധ്യതകളായിരുന്നു ഇതില്‍ പ്രധാന കാരണമായത്.മാത്രമല്ല നടിക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇതിന് കാരണമായി.ഇരുവരും പിരിയുകയും ചെയ്തു.വിവാഹമോചനത്തിന് ശേഷം എട്ട് വര്‍ഷമായി കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ശ്രുതി പ്രതികരിച്ചത്.2009ല്‍ നിയമപരമായി ഇരുവരും പിരിഞ്ഞു.2013ല്‍ ശ്രുതി രണ്ടാം വിവാഹം ചെയ്തു.പത്രപ്രവര്‍ക്കനും എഴുത്തുകാരനുമായ ചക്രവര്‍ത്തി ചന്ദ്രചൂഢനായിരുന്നു വരന്‍.എന്നാല്‍ ഇതിനെതിരെ ആദ്യ ഭര്‍ത്താവ് മഹേന്ദ്രന്‍ രംഗത്തെത്തി.രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് ശേഷം ശ്രുതി ചക്രവര്‍ത്തിയുമായി പ്രണയത്തില്‍ ആയിരുന്നു എന്നും ഓഫീസില്‍ പോകുന്ന സമയം തന്നോട് മറ്റൊരു കാറില്‍ വരാന്‍ പറഞ്ഞ ശേഷം ശ്രുതിയും ചക്രവര്‍ത്തിയും ഒരു കാറില്‍ പോകുമായിരുന്നു എന്നും മഹേന്ദ്രന്‍ പറഞ്ഞു.പക്ഷെ ചക്രവര്‍ത്തിയുമായുള്ള ശ്രുതിയുടെ ബന്ധവും അധികം വൈകാതെ അവസാനിച്ചു.ആദ്യ ഭാര്യ മഞ്ജുളയുമായി വിവാഹ മോചനം നേടാതെയായിരുന്നു ചക്രവര്‍ത്തി ശ്രുതിയെ വിവാഹം ചെയ്തത് എന്ന ആരോപണം ഉയര്‍ന്നു.വിവാഹിതനും കുഞ്ഞിന്റെ അച്ഛനും ആണ് എന്നുള്ള ബന്ധം മറച്ചുവെച്ചാണ് ശ്രുതിയെ ചക്രവര്‍ത്തി വിവാഹം ചെയ്തത്.സത്യങ്ങള്‍ അറിഞ്ഞപ്പോള്‍ ശ്രുതി ചക്രവര്‍ത്തിയെ തള്ളിപ്പറഞ്ഞു.അതിനു പിന്നാലെ മഞ്ജുള കോടതിയെ സമീപിക്കുകയും ചെയ്തു.വിവാഹ ബന്ധം വേര്‍പെടുത്താത്തതിനാല്‍ ശ്രുതിയുമായുള്ള ചക്രവര്‍ത്തിയുടെ കല്യാണം കോടതി അസാധുവാക്കി.എന്നാല്‍ പിന്നീട് മറ്റൊരു വിവാദത്തിനും ഈ ബന്ധം ഇടം പിടിച്ചു.വീട്ടിലെ വേലക്കാരിയെ ഉപയോഗിച്ച് ചക്രവര്‍ത്തി തന്റെ രഹസ്യങ്ങള്‍ ചോര്‍ത്തി എവന്നും ആദ്യ ബന്ധത്തിലെ മകളെ ഇയാള്‍ ശല്യം ചെയ്യുന്നു എന്നും ആരോപിച്ച് ശ്രുചി രംഗത്ത് എത്തി.രണ്ടാം വിവാഹവും പരാജയപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ ശ്രദ്ധ പതിപ്പിച്ചു.ഇതിനിടെ 2016ല്‍ ശ്രുതി ബിഗ് ബോസ് കന്നഡ പതിപ്പില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.മകള്‍ക്കൊപ്പമാണ് താരത്തിന്റെ താമസം.

Karma News Network

Recent Posts

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

31 mins ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

54 mins ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

1 hour ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

2 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

2 hours ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

3 hours ago