entertainment

കുട്ടിയായിരുന്നപ്പോഴും, മുതിർന്നപ്പോഴും ആരും പറഞ്ഞിട്ടില്ല നിന്നെ കാണാൻ പെർഫക്‌ട് ആണെന്ന്- ടെസ ജോസഫ്

നിരവധി പരിപാടികളുടെ അവതാരകയും നടിയായും തിളങ്ങിയ താരമാണ് ടെസ ജോസഫ്. മമ്മൂട്ടി ചിത്രം പട്ടാളത്തിൽ പോസ്റ്റോഫീസ് ആർ.ഡി ഏജന്റ് വിമലയായിട്ടാണ് ടെസ എത്തിയത്. അനിൽ ജോസഫുമായി ടെസയുടെ വിവാഹം നടക്കുന്നത് 2005 ൽ ആണ്. ഇരുവർക്കും രണ്ടുമക്കൾ ആണുള്ളത്. കോട്ടയംകാരിയായ നടി പിന്നീട് ജീവിത തിരക്കുകളിലേക്ക് പോവുകയായിരുന്നു. കുടുംബസമേതം അബുദാബിയിലായിരുന്ന ടെസ വീണ്ടും അഭിനയത്തിലേക്ക് എത്തുന്ന വാർത്ത പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഏറ്റെടുത്തത്

സോഷ്യൽ മീഡിയയിൽ സജീവമായ ടെസ്സ ഇപ്പോൾ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന അനുഭവമാണ് ടെസ്സ പങ്കുവെയ്ക്കുന്നത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ ടെസ്സ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.

ടെസ്സയുടെ കുറിപ്പ് ഇങ്ങനെ

നിർത്തൂ എന്ന തലക്കെട്ടിനൊപ്പമാണ് ടെസ്സയുടെ കുറിപ്പ്.’കുട്ടിയായിരുന്നപ്പോഴും, മുതിർന്ന സ്ത്രീയായപ്പോഴും എന്നോട് ഒരിക്കലും ആരും പറഞ്ഞിട്ടില്ല, ‘നിന്നെ കാണാൻ പെർഫക്‌ട്’ ആണ് എന്ന്. അവരുടെ മുൻവിധിയോടെയുള്ള കണ്ണുകളിൽ ഞാനെപ്പോഴും തടിച്ചവളാണ്. അത് മുഖത്ത് നോക്കി പറയുന്നതിൽ അവർക്കാർക്കും യാതൊരു മടിയും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.”നിങ്ങളുടെ ശരീരം എങ്ങിനെയായിരിയ്ക്കണം എന്നൊരു നിയമം സമൂഹം സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. മെലിഞ്ഞിരിക്കണം.. നിറമുണ്ടായിരിയ്ക്കണം നീണ്ടിരിക്കണം.. വളവുകൾ ഉണ്ടായിരിയ്ക്കണം.. സമൂഹത്തിന്റെ ഈ ഒരു കാഴ്ചപ്പാടിലൂടെ വിലയിരുത്തുമ്പോൾ ഭൂരിഭാഗം സ്ത്രീകളും ഞാൻ തടിച്ചിട്ടാണെന്ന് സ്വയം വിശ്വസിക്കുന്നു.’

‘മറ്റൊരു കാര്യം പ്രായമാവുന്നതാണ്. ഇത് രണ്ടും സ്വാഭാവികവും അനിവാര്യവുമാണ്. ഈ ഒരു സാമൂഹിക സാഹചര്യം പ്രായമാകുന്നത് ആഭികാമ്യമല്ലെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെറുപ്പമായി കാണാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രായാധിക്യത്തെ ചെറുക്കുകയും, ചെറുപ്പമായി കാണപ്പെടുകയും ചെയ്യുന്ന അഭിനേതാക്കളുടെയും മോഡലുകളുടെയും ചിത്രങ്ങൾ ഉപയോഗിച്ച്‌ ഇത് ശക്തിപ്പെടുത്തുന്നു. തീർച്ചയായും, അവരുടെ ചെറുപ്പത്തെ നിലനിർത്താൻ അവർ ഭീമമായ തുക ചെലവഴിച്ചിട്ടുണ്ടാവും. എന്നാൽ തന്റെ പ്രായം അംഗീകരിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നു. അതുപോലെ തന്നെയാണ് സ്വാഭാവികമായി നിങ്ങളുടെ ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങളും.’

ബോഡി ഷെയിമിങിന്റെയും എയ്ജ് ഷെയിമിങിന്റെയും പേരിൽ അവരുടെ ആത്മവിശ്വാസം നശിപ്പിയ്ക്കുന്നത് നിർത്തി, സമൂഹത്തെ ബോധവത്കരിക്കാം. എല്ലാത്തിനും ഉപരി നമ്മളെല്ലാം വികാരമുള്ള മനുഷ്യരാണ്.

Karma News Network

Recent Posts

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

16 mins ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

18 mins ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

41 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

56 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

1 hour ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

1 hour ago