Home entertainment ബാബു രണ്ട് ഭാര്യയെയും മക്കളെയും വഴിയാധരമാക്കി, അഞ്ച് ദിവസം കൊണ്ട് അവർ പ്രേമത്തിലായി

ബാബു രണ്ട് ഭാര്യയെയും മക്കളെയും വഴിയാധരമാക്കി, അഞ്ച് ദിവസം കൊണ്ട് അവർ പ്രേമത്തിലായി

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബാബു രാജും വാണി വിശ്വനാഥും. ആക്ഷൻ നായികയായിരുന്നു വാണിയും വില്ലനായി തിളങ്ങിയിരുന്ന ബാബു രാജും തമ്മിലുള്ള വിവാഹം ആരാധകരെ പോലും അമ്പരപ്പിച്ചിരുന്നു. 2002ലാണ് ഇരുവരും വിവാഹിതർ ആയത്. പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹത്തെ തുടർന്ന് വാണി സിനിമകളിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. വിവാഹ ശേഷം ചുരുക്കം ചില സിനിമകളിലാണ് വാണി വിശ്വനാഥ് അഭിനയിച്ചത്.

ഇപ്പോഴിതാ 80 കളിലെയും 90 കളിലെയും തിരക്കുള്ള നായികമാരിൽ ഒരാൾ ആയിരുന്ന ഉഷ നാസർ അമൃത ടീവിയിലെ ഒരു ഷോയ്ക്ക് ഇടയിൽ ബാബുരാജും വാണിയും പ്രണയത്തിൽ ആയത് എങ്ങിനെ എന്ന് തുറന്നു പറഞ്ഞിരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ഗ്യാങ്ങ് എന്ന സിനിമയുടെ ഷൂട്ടിന്റെ ഇടയിലാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നതും പ്രേമത്തിൽ ആവുന്നതും. വാണിയുടെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ഒരാൾ ഞാൻ ആയിരുന്നു. അതിനിടയിലാണ് എനിക്ക് മലപ്പുറത്തു ഒരു സീരിയലിന്റെ ഷൂട്ടിങ് കൂടി ഉണ്ടായിരുന്നത്. ഞാൻ ആ ഷൂട്ടിന് പോയ സമയത്ത് എപ്പോഴോ ലൈറ്റ് എന്തോ വീണു വാണിയുടെ കാൽ മുറിഞ്ഞു. അങ്ങനെ ഹീറോയെ പോലെ ബാബു വാണിയെ പൊക്കിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി അഡ്മിറ്റ് ചെയ്തു. ഒരു അഞ്ചു ദിവസം വാണിയെ എനിക്ക് ഫോണിൽ ഒന്നും വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ആ അഞ്ചു ദിവസത്തിലാണ് ഇവർ തമ്മിൽ പ്രേമത്തിൽ ആവുന്നത് ഉഷ പറയുന്നു.

ഈ വീഡിയോയ്ക്ക് താഴെ മോശമായ കമന്റുകളും നല്ല കമന്റുകളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. ഒരു പെണ്ണിന്റെ പാര മറ്റൊരു പെണ്ണുതന്നെ എന്നും ആ അഞ്ച് ദിവസം കൊണ്ട് മറ്റൊരു കുടുംബത്തെ വഴിയാധാരമാക്കി ഭാര്യയും രണ്ടു മക്കളും ഔട്ട് ആയി എന്നും സോഷ്യൽ മീഡിയ പറയുന്നു. കൂടാതെ നടി ഉഷയോടുള്ള സ്നേഹവും ആരാധകർ വീഡിയോയ്ക്ക് താഴെ പങ്കുവയ്ക്കുന്നുണ്ട്.