മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉഷ എന്ന ഹസീന. “നോക്കെത്താദൂരത്ത് കണ്ണും നട്ട്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിട്ടപ്പോൾ ഹസീനയ്ക്ക് ലഭിച്ചത് ഒരുപിടി നല്ല കഥാപാത്രങ്ങളാണ്. കാർണിവൽ, കിരീടം, വടക്കുനോക്കി യന്ത്രം, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. ഹസീന എന്ന തന്റെ പേര് മാറ്റി ഉഷ എന്ന് ആക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.
ഉഷയുടെ വാക്കുകള്‍ ഇങ്ങനെ,
‘ബാലചന്ദ്ര മേനോൻ സാർ എല്ലാ നായികമാരുടെയും പേര് മാറ്റുമായിരുന്നു. അങ്ങനെ എന്റെയും മാറ്റണമെന്ന് പറഞ്ഞു. ആദ്യം പേര് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ പിതാവ് പറഞ്ഞത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേരാണ് മോള്‍ക്ക് ഇട്ടത് എന്നായിരുന്നു. പക്ഷേ സാർ പറഞ്ഞു അമ്പലത്തില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ ആ പേര് പ്രശ്നമാകുമെന്ന്. അങ്ങനെയാണ് ഉഷ എന്ന് ഇട്ടത്. രണ്ടാമത്തെ സിനിമയ്ക്ക് അത് മാറ്റമെന്ന് പറഞ്ഞെങ്കിലും ഞാൻ മാറ്റിയില്ല. ഉഷയെന്ന പേര് ഇട്ടതിന് ബന്ധുക്കള്‍ക്കും സമുദായത്തിലുമെല്ലാം വലിയ എതിർപ്പ് ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. ഇപ്പോള്‍ എല്ലാ പേരും എല്ലാവരും ഇടാറുണ്ട്’
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…