entertainment

കാണുന്നവരൊക്കെ ഞാന്‍ ഗൗരവക്കാരന്‍ ആണല്ലോ എന്നാണ് ചോദിക്കുന്നത്, പിന്നീട് അവര്‍ തന്നെ തിരുത്തി പറയും, ജയകൃഷ്ണന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയകൃഷ്ണന്‍. ബിഗ് സ്‌ക്രീനിലും മനി സ്‌ക്രീനിലും ഒരുപോലെ സജീവമാണ് താരം. ചെറുപ്പം മുതലേ നാടകാഭിനയം ഉണ്ടായിരുന്നു. ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കി ടെലിവിഷനിലെത്തി. പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ താരം അഭിനയിച്ചു. ഇപ്പോള്‍ താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ്. എല്ലാ കാലത്തും തന്റെ ലക്ഷ്യം സിനിമ തന്നെയായിരുന്നു എന്നാണ് ജയകൃഷ്ണന്‍ പറയുന്നത്. മാത്രമല്ല സിനിമയ്ക്ക് വേണ്ടി കാത്തിരുന്നാല്‍ അത് നമ്മളെ തേടി തന്നെ എത്തുമെന്നാണ് നടന്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ജയകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ, നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തിയെങ്കിലും അവിടുന്ന് സീരിയലുകളില്‍ എത്തി. സിനിമയിലെ നല്ല അവസരങ്ങള്‍ തേടിയെത്തിയപ്പോള്‍ ഒന്നിനും എനിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. നിലനില്‍പ്പായിരുന്നു പ്രധാന പശ്നം. സീരിയലുകളില്‍ നിന്ന് കൃത്യമായ വരുമാനം ലഭിച്ച് കൊണ്ടിരുന്ന സമയമായിരുന്നു. അത് വിട്ട് സിനിമയിലേക്ക് പോയാല്‍ അപ്പോഴുള്ള വരുമാനം നിലയ്ക്കുമായിരുന്നു. അതുകൊണ്ട് ആ സമയത്ത് സിനിമയെക്കാള്‍ ഏറെ ഞാന്‍ സീരിയലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

പക്ഷേ എല്ലാ കാലത്തും സിനിമ മാത്രമായിരുന്നു എന്റെ ലക്ഷ്യം. ഒരിക്കലും മടുക്കാതെ കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ സിനിമ നമ്മെ തേടിയെത്തും. എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സിനിമയാണ് ഏറ്റവും വലിയ സ്വപ്നം. സിനിമയില്‍ നിന്ന് കിട്ടുന്ന എല്ലാ എനിക്ക് ഓരോ അനുഭവങ്ങളാണ് ഒരുപക്ഷേ സിനിമയിലേക്ക് വരാന്‍ എന്തേ ശബ്ദവും രൂപവും സഹായിച്ചിരിക്കാം എന്ന് തോന്നാറുണ്ട്.

എന്നെ ആദ്യം കാണുന്നവരൊക്കെ ഞാന്‍ ഗൗരവക്കാരന്‍ ആണല്ലോ എന്നാണ് ചോദിക്കുന്നത്. പക്ഷേ സംസാരിച്ചു കഴിയുമ്പോള്‍ അവര്‍ തന്നെ അതൊക്കെ തിരുത്തി പറയാറുമുണ്ട് എന്റെ സുഹൃത്ത് വലയത്തില്‍ ഏറ്റവും നന്നായി തമാശ പറയുന്ന ആള്‍ ഞാനാണ് കാര്യം വച്ചാണ് പറയുന്നതെങ്കില്‍ ഇതുവരെ കിട്ടിയതെല്ലാം സീരിയസായ കഥാപാത്രങ്ങളാണ് എന്നെ കണ്ടു കഴിഞ്ഞാല്‍ ഒരു ഗൗരവക്കാരന്‍ ആയി തോന്നുന്നത് കൊണ്ടാകാം അത്.

സിനിമയിലേക്ക് എത്താന്‍ ശബ്ദമാണോ കാരണം എന്ന് ചോദിച്ചാല്‍ അതും ഒരു കാരണമായി എന്ന് മാത്രമേ പറയാനാവുകയുള്ളു. അതായിരിക്കാം ഒരു പക്ഷേ ഒരുപാട് കഥാപാത്രങ്ങള്‍ തേടി എത്താനുള്ള ഒരു കാരണം. കുറച്ച് ഡോക്യുമെന്ററികള്‍ക്ക് ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ട്. 1995-97 കാലഘട്ടത്തിലാണ് ദൂരദര്‍ശനില്‍ ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്തിരുന്നത്. അന്നൊക്കെ ഒരു ഡോക്യുമെന്ററിക്ക് ശബ്ദം കൊടുത്താല്‍ 750 രൂപ കിട്ടും. ചില ദിവസം രണ്ടും മൂന്നും ഡോക്യുമെന്ററി ഉണ്ടാകും. അന്ന് അടിപൊളിയായിരിക്കും. എന്നെ കൂടാതെ സിനിമാമോഹം തലയ്ക്കു പിടിച്ച കുറെ ചങ്ങാതിമാര്‍ ഉണ്ടായിരുന്നു അവിടെ. അവര്‍ക്കൊന്നും കാര്യമായ വരുമാനം ഉണ്ടാവില്ല. മിക്കവരും പല ദിവസങ്ങളിലും പട്ടിണിയാണ്. എനിക്ക് വര്‍ക്കുള്ള ദിവസം ഞങ്ങള്‍ എല്ലാവരും കുശാലായി ഭക്ഷണം കഴിക്കും. അന്നത്തെ ആ കൂട്ടത്തില്‍ നിന്ന് ഞാന്‍ മാത്രമായിരുന്നു സിനിമയിലെത്തിയത്.

Karma News Network

Recent Posts

എടാ മന്ത്രി, പ്രോട്ടോക്കോൾ ലംഘിച്ചുട്ടോ.., ആ ആഗ്രഹം സഫലമാക്കി ഷാജി കൈലാസ്

സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും…

6 mins ago

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി, ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി- എംഎ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…

37 mins ago

കടൽഭിത്തി ഉടൻ നിർമ്മിക്കണം, തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടുറോഡിൽ ശയന പ്രദക്ഷിണം നടത്തി ബിജെപി

എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…

40 mins ago

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി തോട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി ശ്രീകുമാർ തിരുവനന്തപുരത്ത് തോട്ടിൽ മരിച്ച നിലയിൽ. കൂട്ടുകാരൻ മനോജിന്റെ…

1 hour ago

പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, മന്ത്രി മുഹമ്മദ് റിയാസിന് പങ്ക്, കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് കോൺ​ഗ്രസ്

കോഴിക്കോട്: പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ.…

1 hour ago

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

2 hours ago