entertainment

സെക്‌സിന്റെ ദാരിദ്ര്യമാണ് പലര്‍ക്കും, അത് കമന്റിലും ഇന്‍ബോക്‌സിലും മനസ്സിലാക്കാം- ആ​ദിലയും നൂറയും

എട്ട് ദിവസം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സ്വവർ​ഗാനുരാ​ഗികളായ ആദില നസ്രിനും ഫാത്തിമ നൂറയും ഒന്നിച്ചത്. 2022 മെയ് 31നാണ് ആദിലയ്ക്കും നൂറയ്ക്കും ഒന്നിച്ചു ജീവിക്കാനുള്ള അനുമതി കേരള ഹൈക്കോടതി നൽകുന്നത്. തന്റെപക്കൽ നിന്നും വീട്ടുകാർ കൂട്ടിക്കൊണ്ടുപോയ നൂറയെ വിട്ടുകിട്ടുന്നതിന് ഹേബിയസ് കോർപ്പസ് ഹർജിയുമായി ആദില ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രായപൂർത്തിയായവർക്ക് ഒന്നിച്ചു ജീവിക്കാൻ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഇരുവർക്കും ഒരുമിച്ച് താമസിക്കാൻ അനുവാദം നൽകിയത്. ഇപ്പോളിതാ ഇവരുടെ അഭിമുമാണ് ശ്രദ്ധ നേടുന്നത്.

ഇപ്പോള്‍ ജീവിതം ഹാപ്പിയാണ്. ജോലിയുണ്ട്, ഇടയ്ക്ക് ഔട്ടിങ് പോകും. ഒരുമിച്ചിരിക്കുമ്പോള്‍, വീട്ടില്‍ തന്നെ സമയം ചെലവഴിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. പണ്ട് കിട്ടാത്ത ഒരുപാട് സ്വാതന്ത്ര്യം ഇപ്പോള്‍ കിട്ടുന്നുണ്ട്. ഞങ്ങളുടെ ലുക്കൊക്കെ മാറിയത് തന്നെ അതിനുദാഹരണമാണ്. ഇഷ്ടമുള്ളപ്പോള്‍ പുറത്ത് പോകാം, ആരും തടഞ്ഞു വയ്ക്കുകയോ ചോദ്യം ചെയ്യുകോ ഇല്ല, ഇഷ്ടമുള്ള വേഷം ധരിച്ച് നടക്കാം. ഫിനാന്‍ഷ്യലി സെറ്റില്‍ഡ് ആയതുകൊണ്ട് മാത്രമാണ് ആ സംഭവങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ഇത്ര ഹാപ്പിയായി കഴിയാന്‍ സാധിക്കുന്നത്

കുടുംബത്തിന്റെ നേരെ നിന്ന് അന്നുണ്ടായ അവസ്ഥയ്ക്ക് ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അവരെ കുറ്റം പറയുന്നില്ല, അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോയത് അവരുടെ തെറ്റല്ലല്ലോ. ഞങ്ങളോടുള്ള അവരുടെ വെറുപ്പിന്റെ ഗ്രാഫ് കൂടിയിട്ടേയുള്ളൂ. അത് ഇനി മാറാനുള്ള സാധ്യതയൊന്നും ഇല്ല. മനസ്സിലാക്കുന്നില്ലെങ്കില്‍ പോട്ടെ, പക്ഷെ ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയെങ്കിലും ചെയ്യാമല്ലോ എന്നാണ് ഇരുവരും പറയുന്നത്.

അന്ന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനം എടുത്ത സമൂഹമല്ല ഇന്ന, കാലം മാറിയിട്ടുണ്ട്. പക്ഷെ ആളുകളുടെ കാഴ്ചപ്പാടില്‍ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഗേ കപ്പിള്‍സായ ഞങ്ങളുടെ സുഹൃത്തിന്‍ഫെ പാര്‍ട്ണര്‍ മരിച്ചു, എന്നിട്ടും മൃതദേഹം പോലും കുടുംബം സ്വീകരിക്കുന്നില്ല. ആളുകളുടെ ചോദ്യങ്ങളും സംസാരങ്ങളും സംശയവും ഇപ്പോഴും തുടരുന്നുണ്ട്. ചെറിയ രീതിയിലുള്ള കുറവുകള്‍ സംഭവിച്ചു എങ്കിലും.

നേരിട്ട് വന്ന് ആരും ഇറിട്ടേറ്റ് ചെയ്യുന്ന വിധം സംസാരിക്കാറില്ല. പക്ഷെ കമന്റിലും ഇന്‍ബോക്‌സിലും പല മെസേജുകളാണ്. ലുലു മാളില്‍ വച്ച് ഞങ്ങളെ കണ്ടിരുന്നു, അപ്പോള്‍ അറപ്പായി മാറി നടന്നു എന്നൊക്കെ പറഞ്ഞ് ഒരാള്‍ കമന്റിട്ടത് കണ്ടു. ആയിക്കോട്ടെ, അറപ്പ് തോന്നുന്നത് ഒന്നും ഞങ്ങള്‍ ചെയ്തിട്ടില്ല. അത് തോന്നുന്നത് അവരുടെ മെന്റാലിറ്റി അങ്ങനെ ആയതുകൊണ്ടാണ്. അത് ഞങ്ങള്‍ക്ക് വിഷയമല്ല.

സെക്‌സിന്റെ ദാരിദ്ര്യമാണ് പലര്‍ക്കും. അത് കമന്റിലും ഇന്‍ബോക്‌സിലും മനസ്സിലാക്കാം. നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ സ്വീകരിച്ചോളാം എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. ആണ്‍ തുണ ഇല്ലാതെ ഞങ്ങള്‍ ബുദ്ധിമുട്ടുന്നു എന്നാണ് അവരുടെ വിചാരം. എങ്ങനെയാണ് സെക്‌സ് ചെയ്യുന്നത് എന്നോ ചോദിച്ച് പലരും വരാറുണ്ട്. നോര്‍മല്‍ ആയിട്ടുള്ള ഒരു കപ്പിള്‍സിന്റെ അടുത്ത് ആരെങ്കിലും അങ്ങനെ ചോദിക്കുമോ. സെക്‌സില്‍ ഓരോ തൃപ്തിയായിരിക്കും, അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ- നൂറയും ആദിലയും പറഞ്ഞു.

Karma News Network

Recent Posts

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

19 mins ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

51 mins ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

1 hour ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

2 hours ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

2 hours ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

11 hours ago