മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അദിതി രവി. നടിയെ കൂടാതെ മോഡലും കൂടിയാണ് താരം. ആൻഗ്രി ബേബീസ് എന്ന സിനിമയിലൂടെ സഹതാരമായിട്ടാണ് അദിതി ബിഗ് സ്ക്രീനിൽ എത്തുന്നത്. പിന്നീട് നായികയായും തിളങ്ങി. ഇതിനിടെ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. സിനിമ കൂടാതെ മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും അദിതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ വിവാഹത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം, വാക്കുകൾ
അറേഞ്ച്ഡ് മാര്യേജ് എന്ന സങ്കല്പത്തിൽ നിന്നും മാറി ഇപ്പോൾ പ്രണയിച്ച് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനാണ് താത്പര്യം. മുൻപെല്ലാം അറേഞ്ച്ഡ് മാര്യേജ് എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരേയും പറ്റിക്കാൻ താത്പര്യമില്ല. കോവിഡ് കാലത്ത് കുറേനാൾ വീട്ടിലിരുന്നപ്പോൾ കല്യാണം കഴിപ്പിച്ചാലോ എന്ന ചിന്തയൊക്കെ മാതാപിതാക്കൾക്കുണ്ടായിരുന്നു. പക്ഷെ അവർ വളരെ സാതന്ത്ര്യം
തരുന്നവരാണ്. എന്റെ ഇഷ്ടപ്രകാരമാണ് കൊച്ചിയിലേക്ക് വീട് മാറിയതൊക്കെ.
ആദിയുടെ ഷൂട്ടിങ്ങ് സെറ്റ് വളരെ രസകരമായിരുന്നു. പ്രണവിന്റെ ഭാഗങ്ങൾ കഴിഞ്ഞ് എന്റെ സീക്വൻസുകൾ ഷൂട്ട് ചെയ്യുമ്പോൾ പലപ്പോഴും ക്യാമറയുടെ പിന്നിൽ നിന്ന് എന്നെ കളിയാക്കാറൊക്കെയുണ്ടായിരുന്നു. ചിലപ്പോൾ സീരിയസായ രംഗങ്ങളൊക്കെയായിരിക്കും ചിത്രീകരിക്കുന്നത്. അപ്പോൾ മനസ്സിലായി, പ്രണവ് പാവം മാത്രമല്ല, കുറച്ചു കുറുമ്പൊക്കെ കൈയിലുള്ളയാളാണെന്ന്.
ആദിയിൽ പ്രണവ് മോഹൻലാലാണ് നായകനെന്ന് പിന്നീടാണ് അറിഞ്ഞത്. സിനിമയ്ക്കായി കഥ പറഞ്ഞപ്പോഴൊന്നും ജീത്തു ജോസഫ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ഷൂട്ടിങ് തുടങ്ങാറായപ്പോഴാണ് നായകൻ പ്രണവാണെന്ന് അറിയുന്നത്. അതുപോലെ ട്വൽത്തമാനിലും നായകൻ മോഹൻലാലാണെന്ന് പിന്നീടാണ് സംവിധായകൻ പറഞ്ഞത്. അപ്പോൾ ശരിക്കും ഞെട്ടിപ്പോയി
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…