trending

സൂര്യനിലേക്ക് ഇന്ത്യൻ ദൗത്യം, ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

ബംഗളൂരു: ചാന്ദ്ര ദൗത്യത്തിനു പിന്നാലെ സൗരദൗത്യത്തിനും തുടക്കം കുറിക്കാനൊരുങ്ങി ഇന്ത്യ. പ്രഥമ സൗരപഠന ദൗത്യമായ ആദിത്യ എൽ-1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽനിന്ന് രാവിലെ 11.30 നാണ് വിക്ഷേപണം. 15 ലക്ഷം കിലോമീറ്റർ ദൂരത്തേക്കാണ് ആദിത്യ എൽ1 വിക്ഷേപിക്കുന്നത്.

സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാനാണ് ആദിത്യ എൽ വൺ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പിഎസ്എൽവി റോക്കറ്റാണ് പേടകത്തെ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക. 378 കോടി രൂപയാണ് ദൗത്യത്തിന് ചെലവ് കണക്കാക്കുന്നത്. കൊറോണൽ താപനം, കൊറോണൽ മാസ് ഇജക്ഷൻ, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ മനസ്സിലാക്കാൻ ദൗത്യം സഹായിക്കും. സൂര്യന്റെ ബാഹ്യവലയത്തെ കുറിച്ച് പഠിക്കുന്ന വിസിബിൾ ലൈൻ എമിഷൻ കൊറോണോഗ്രാഫ് ആണ് പ്രധാന പേലോഡ്.

സൂര്യനെക്കുറിച്ച് പഠിക്കാനായി നിലവിലുള്ള ദൗത്യം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടേതാണ്. 2018 ആഗസ്റ്റ് 12 നായിരുന്നു പാർക്കർ സോളാർ പ്രോബിന്റെ വിക്ഷേപണം. സൂര്യന്റെ മധ്യഭാഗത്ത് നിന്ന് 9.86 സോളാർ റേഡിയസിലാണ് പേടകം സ്ഥാനമുറപ്പിക്കുക. 2025 ഓടെ മാത്രമേ പേടകം ലക്ഷ്യ സ്ഥാനത്തേക്ക് എത്തൂ. ഏകദേശം ഏഴ് ലക്ഷം കിലോമീറ്റർ വേഗതയിലാണ് പേടകം സഞ്ചരിക്കുന്നത്.

സൗരദൗത്യത്തിന് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനും ഇന്ത്യ ഒരുങ്ങുന്നുണ്ട്. ഇതിനായി നാലു ബഹിരാകാശ ഗവേഷകരെയും ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. ഇവർക്കുള്ള പരിശീലനമടക്കം പുരോഗമിക്കുകയാണ്. ഭൂമിയിൽ നിന്ന് 4000 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഏഴു ദിവസത്തോളം താമസിപ്പിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യംമിടുന്നത്. ആളില്ലാത്ത പേടകത്തെ വെച്ച് പരീക്ഷണം നടത്തിയ ശേഷമായിരിക്കും മനുഷ്യരെ അയക്കുക. ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യമായ മംഗൾയാൻ രണ്ടിനും ഇന്ത്യ തയ്യാറാവുന്നുണ്ട്.

Karma News Network

Recent Posts

സുരേഷ് ​ഗോപി വാക്ക് പാലിച്ചു, 10 ട്രാൻസ്ജെൻഡർമാർക്ക് ഇന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയ

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച് സുരേഷ് ഗോപി. സുരേഷ് ​ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിം​ഗമാറ്റ ശസ്ത്രക്രിയ…

8 mins ago

കേരള പോലീസിന്റെ ഈ പോക്ക് ശരിയല്ല, റിട്ട. ഡി സി പി യുടെ ശബ്ദരേഖ

ഒരു പോലീസുകാരനെ വാർത്തെടുക്കുന്ന പരിശീലനം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള നിലവിലെ സിസ്റ്റത്തിലെ അപാകതകൾ തുറന്ന് കാട്ടുകയാണ്‌ റിട്ട. ഡി…

45 mins ago

ധന്യാ രാജേന്ദ്രൻ ന്യൂസ് മിനുട്സ് ചീഫ് എഡിറ്റർക്കെതിരെ ഐ.ബി അന്വേഷണം,ഇന്ത്യയിൽ അട്ടിമറിക്ക് ക്ക് പണം ഒഴുക്കിയ ജോർജ് സോറസ് പ്രതിനിധി

മലയാളി ധന്യ രാജേന്ദ്രൻ (Dhanya Rajendran Chief Editor The News Minute) (അമേരിക്കൻ ബില്യണർ ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ…

1 hour ago

മേയർ – ഡ്രൈവർ തർക്കം, ഡ്രൈവർ ആംഗ്യം കാണിക്കുന്നത് പുനരാവിഷ്‌കരിച്ചു, തെളിവ് ലഭിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവർ യദുവും തമ്മിലെ തർക്കത്തിൽ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്.…

1 hour ago

മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, അച്ചനും മക്കളും ചേർന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

കണ്ണൂരിൽ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ്…

2 hours ago

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാം, ആശുപത്രിയിൽ കയറിയിറങ്ങേണ്ടതില്ല- കൊല്ലം തുളസി

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാമെന്ന് നടൻ കൊല്ലം തുളസി. ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട കാര്യമില്ലെന്നും രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം…

3 hours ago