national

സൂര്യ ദൗത്യത്തിൽ നേട്ടം, ഡാറ്റകൾ അയച്ച് ആദിത്യ-എൽ1, ഭൂമിയേ പതിയിരിക്കുന്ന ഭാവിയിലെ വൻ അപകടങ്ങളും സൗഭാഗ്യങ്ങളും പ്രവചിക്കാനാകും

സൂര്യന്റെ വഴിയിൽ നിന്നും നേട്ടം കൊയ്ത് ഇന്ത്യ. ഇന്ത്യയുടെ ആദ്യത്തെ സോളാർ ബഹിരാകാശ നിരീക്ഷണ ദൗത്യമായ ആദിത്യ-എൽ1, ഇസ്രോ സജീവമാക്കിയ ഉപകരണങ്ങളിലൊന്ന് ഉപയോഗിച്ച് ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. സൂര്യ പാതയിലേക്കുള്ള യാത്രാ വഴിയിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണിപ്പോൾ ആദിത്യ-എൽ1. ബാംഗ്ളൂരിലെ ആസ്ഥാനത്തേക്ക് ഡാറ്റകൾ അയക്കുന്നു എന്നും ഇത് ലഭ്യമായി എന്നും ഇസ്രോ പറയുന്നു. ഉപകരണത്തിന്റെ സെൻസറുകൾ ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിൽ കൂടുതൽ ദൂരത്തുള്ള സൂപ്പർ-തെർമൽ, എനർജിറ്റിക് അയോണുകളും ഇലക്ട്രോണുകളും അളക്കാൻ തുടങ്ങി.

ഭൂമിയെ ചുറ്റിപ്പറ്റിയുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ ഈ ഡാറ്റ ശാസ്ത്രജ്ഞരെ സഹായിക്കുന്നു,” ഇസ്രോ തിങ്കളാഴ്ച പറഞ്ഞു. ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തി ഫലം പുറത്ത് വന്നാൽ ഭൂമിയേ പതിയിരിക്കുന്ന ഭാവിയിലെ വൻ അപകടങ്ങലും സൗഭാഗ്യങ്ങളും പൊലും അറിയാനാകും. കാലാവസ്ഥ വ്യത്യാസങ്ങൾ അധികവും സൂര്യനേ ആശ്രയിച്ചാണ്‌. സൂര്യ താപത്തിലെ വ്യത്യാസമാണ്‌ മിക്ക കാലാവസ്ഥ പ്രകടനവും. നമുക്ക് നിർവചിക്കാൻ ആകാത്ത വിധത്തിലുള്ള കൂടുതൽ ഊർജ്ജമുള്ള ഒരു വസ്തുവിന്റെ പ്രതിഭാസത്തെയാണ് സുപ്ര-തെർമൽ സൂചിപ്പിക്കുന്നത്

ആദിത്യ സോളാർ വിൻഡ് കണികാ പരീക്ഷണത്തിന്റെ പേലോഡിന്റെ ഭാഗമായ സുപ്ര തെർമൽ & എനർജറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ ഉപകരണമാണ് ഇപ്പോൾ സജീവമായത്. ഇതിൽ ആറ് സെൻസറുകൾ ഉൾപ്പെടുന്നു.ഓരോന്നും വ്യത്യസ്ത ദിശകളിൽ നിരീക്ഷിക്കുകയും സൂപ്പർ-തെർമൽ, എനർജിറ്റിക് അയോണുകൾ അളക്കുകയും ചെയ്യുന്നു. “ഈ അളവുകൾ താഴ്ന്നതും ഉയർന്ന ഊർജ്ജമുള്ളതുമായ കണികാ സ്പെക്ട്രോമീറ്ററുകൾ ഉപയോഗിച്ചാണ് നടത്തുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നു, പ്രത്യേകിച്ച് ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ സാന്നിധ്യത്തിൽ,” ഇസ്രോ പറഞ്ഞു.

ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിലധികം ദൂരത്തിൽ സെപ്റ്റംബർ 10 ന് ഉപഗ്രഹം എത്തിയപ്പോൾ മുതലുള്ള വിശകലനങ്ങൾ ഡാറ്റകളായി ലഭിക്കും.ഈ ദൂരം ഭൂമിയുടെ റേഡിയസിന്റെ എട്ട് മടങ്ങ് കൂടുതലാണ്, ഇത് ഭൂമിയുടെ റേഡിയേഷൻ ബെൽറ്റ് മേഖലയ്ക്ക് പുറത്താണ്‌. ആവശ്യമായപരിശോധനകൾ പൂർത്തിയാക്കിയ ശേഷം, പേടകം ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിലധികം ദൂരത്തേക്ക് നീങ്ങുന്നത് വരെ ഡാറ്റ ശേഖരണം തുടർന്നു. ഡാറ്റകൾ പൂർണ്ണമായി സ്വീകരിച്ചതിനു ശേഷമാണ്‌ അര ലക്ഷം കിലോമീറ്ററിനപ്പുറത്തേക്ക് പേടകം പോയത്.

ശേഖരിക്കുന്ന ഡാറ്റ സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉത്ഭവം, ത്വരണം, അനിസോട്രോപി എന്നിവയെക്കുറിച്ചുള്ള പഠനം നടത്താൻ സഹായിക്കും. സൗര വാതകത്തിന്റെ നീക്കങ്ങൾ അനുസരിച്ച് കാലാവസ്ഥ പ്രതിഭാസം ഉണ്ടാകും. ഇത് ഭാവിയിൽ വരാനിരിക്കുന്ന വ്യത്യാസങ്ങൾ അറിയാൻ ഉപകരിക്കും എന്നും ഇസ്രോ കൂട്ടിച്ചേർത്തു. ഏതാണ്ട് 13,92,684 കിലോമീറ്ററാണു് സൂര്യന്റെ വ്യാസം, ഇത് ഏതാണ്ട് ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ് വലിപ്പം വരും. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സൂര്യനിലാണ്‌. അതായത് സൗര യുഥത്തിന്റെ മൊത്തം ഭാരത്തിന്റെ 99% സൂര്യനിൽ ആണുള്ളത്. ഇത് ഭൂമിയുടെ പിണ്ഡത്തിന്റെ 330,000 മടങ്ങ് വരും.

സൗരപിണ്ഡത്തിന്റെ നാലിൽ മൂന്നുഭാഗവും ഹൈഡ്രജനാണ്. ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഹീലിയവുമാണ്‌. രണ്ട് ശതമാനത്തിൽ താഴെയേ ഇരുമ്പ്, ഓക്സിജൻ, കാർബൺ, നിയോൺ എന്നിവയടക്കമുള്ള മറ്റ് മൂലകങ്ങൾ വരുന്നുള്ളൂ.ഭൂമിയുടെ അന്തരീക്ഷത്തിൽ സംഭവിക്കുന്ന വിസരണം മൂലം സൂര്യൻ മഞ്ഞനിറത്തിൽ കാണപ്പെടുന്നുവെങ്കിലും സൂര്യന്റെ യഥാർത്ഥനിറം വെള്ളയാണ്‌. സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരം 14.96 കോടി കിലോമീറ്റർ ആണ്‌.

ഇപ്പോൾ ഇന്ത്യയുടെ ആദിത്യ-എൽ1 പോകുന്നത് ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ സൂര്യന്റെ സമീപത്താണ്‌. അതായത് സൂര്യന്റെയും ഭൂമിയുടേയും കാന്തിക മഢലത്തിന്റെ അതിർത്തി ഭാഗത്ത് ഉപഗ്രഹം നിലയുറപ്പിക്കും

karma News Network

Recent Posts

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

4 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

25 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

38 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

41 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

1 hour ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 hour ago