entertainment

വല്യച്ഛൻ ഞങ്ങളെ വിട്ടുപോയിട്ടു 40 വർഷം തികയുന്നു, ആത്മാവിന് നിത്യശാന്തി-ആദിത്യൻ ജയൻ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായിരുന്ന ജയന്റെ ഓർമകൾക്ക് ഇന്ന് 40 വയസ്.പ്രേക്ഷകരിൽ പൗരുഷത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്ന നടനാണ് ജയൻ. ഐ.വി.ശശി ചിത്രങ്ങളിലൂടെയാണ് ജയൻ മലയാള സിനിമയിൽ സൂപ്പർതാരമായത്. ജയൻ,സീമ ജോഡി അക്കാലത്ത് മലയാളിയുടെ പ്രണയ സങ്കല്പത്തിന്റെ അവസാന വാക്കായിരുന്നു

ഇപ്പോഴിതാ അദ്ദേത്തിൻറെ ഓർമ്മ ദിനത്തിൽ സോഷ്യൽമീഡിയയിൽ അദ്ദേഹത്തിൻറെ സഹോദരൻറെ മകനും നടനുമായ ആദിത്യൻ ജയൻ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. ഇന്ന് എൻറെ വല്യച്ഛൻ ഞങ്ങളെ വിട്ടുപോയിട്ടു 40 വർഷം തികയുന്നു, ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് ആദിത്യൻ ജയൻറെ ചിത്രം പങ്കുവെച്ചുകൊണ്ട് ഓർമ്മപ്പൂക്കൾ അർപ്പിച്ചിരിക്കുന്നത്. ജൂലൈ 25 ന് ജയൻറെ 81-ാം ജന്മവാർഷിക ദിനത്തിലും ആദിത്യൻ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ ജനിച്ചത്. സത്രം മാധവൻ പിള്ള എന്നും കൊട്ടാരക്കര മാധവൻ പിള്ള എന്നും അറിയപ്പെടുന്ന മാധവൻപിള്ളയാണ് പിതാവ്. ഓലയിൽ ഭാരതിയമ്മയാണ് മാതാവ്. പതിനഞ്ച് വർഷം നാവിക സേനയിൽ ജോലി ചെയ്തു. അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്.1980 നവംബർ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത്, പി.എൻ. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഹെലികോപ്റ്ററിൽ പിടിച്ചുതൂങ്ങിയുള്ള സാഹസികമായ സംഘട്ടനരംഗം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഹെലികോപ്റ്റർ നിയന്ത്രണംവിട്ട് തറയിൽ ഇടിച്ചാണ് ജയൻ മരിച്ചത്. അങ്ങനെ എന്നും സാഹസികത ഇഷ്ടപ്പെട്ട ജയൻ സാഹസികമായിത്തന്നെ ജീവിതത്തിൽ നിന്ന് വിടവാങ്ങി.

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

2 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

26 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

26 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago