entertainment

ബിഗ് ബോസ് ഷോ കൊണ്ട് വന്നത് ഭാഗ്യങ്ങളാണ്; അഡോണി ടി ജോണ്‍

വീണ്ടുമൊരു ബിഗ് ബോസ് മലയാളം കൂടി പ്രേക്ഷകരിലേക്ക് എത്താന്‍ പോവുകയാണ്. ഇത്തവണയും മോഹന്‍ലാല്‍ തന്നെ അവതാരകനാവുന്ന ഷോ വലിയ പ്രതീക്ഷകളോടെയാണ് എത്തുന്നത്.കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികളുണ്ടാക്കിയ തരംഗം ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴിതാ മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയായ അഡോണി ടി ജോണ്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച്‌ കൊണ്ട് എത്തിയിരിക്കുകയാണ്.

മൂന്നാം സീസണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു അഡോണി.ബിഗ് ബോസില്‍ പോയതോടെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങളുണ്ടായി എന്നാണ് അഡോണി പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം നിരവധി അവസരങ്ങളുടെ വാതിലുകള്‍ തുറക്കാന്‍ ആ ഷോ യിലൂടെ സാധിച്ചു. രാജ്യത്തെ പല ടോക് ഷോ കളും അവതരിപ്പിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചിരുന്നു. സിനിമകളോടുള്ള എന്റെ അഭിനിവേശം വര്‍ധിപ്പിക്കാന്‍ ഈ ഷോ എന്നെ പ്രേരിപ്പിച്ചു, ഇപ്പോള്‍ ഞാനും ചില സ്‌ക്രിപ്റ്റിംഗ് ജോലികളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്.

മറ്റൊരു സൈഡില്‍ ഞാന്‍ എന്റെ തീസിസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. അതിനിടയില്‍, വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് മത്സര പരീക്ഷാ ഗൈഡുകള്‍ ഞാന്‍ പ്രസിദ്ധീകരിച്ചു. ബിഗ് ബോസിന് ശേഷമുള്ള ജീവിതം വളരെ മികച്ചത് തന്നെയാണെന്നും അഡോണി പറയുന്നു. നല്ല മത്സരം കാഴ്ച വെച്ചെങ്കിലും ഫൈനലിലേക്ക് എത്തുന്നതിന് മുന്‍പ് പുറത്താവുകയായിരുന്നു. ബിഗ് ബോസിന് ശേഷം ടെലിവിഷന്‍ പരിപാടികൡലും അല്ലാതെയുമായി തിരക്കേറിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് താരം. ഇതിനിടയിലും ബിഗ് ബോസിനെ കുറിച്ച്‌ ചോദിച്ചാല്‍ പറയാന്‍ നൂറ് കാര്യങ്ങളുണ്ടാവും

അപ്രതീക്ഷിതമായി ബിഗ് ബോസിലേക്ക് വന്നതിനെ കുറിച്ചും തന്റെ സാന്നിധ്യം നിരവധി ആളുകളെ പ്രചോദിപ്പിച്ചിരുന്നുവെന്നും താരം പറയുന്നു. മുണ്ടക്കയം പോലൊരു ചെറുപട്ടണത്തില്‍ നിന്നുള്ള ഒരു സാധാരണക്കാരനും മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയില്‍ എത്താന്‍ കഴിയുമെന്ന സന്ദേശം എനിക്ക് സന്തോഷത്തോടെ പ്രചരിപ്പിക്കാം. എന്റെ പ്രവേശനം ചുറ്റുമുള്ള നിരവധി ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നാണ് അഡോണിയുടെ അഭിപ്രായം.

പുതിയ ബിഗ് ബോസ് ഷോ വരുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ ജനപ്രിയമോ സെലിബ്രിറ്റിയോ അല്ലാത്ത എന്നെപ്പോലെ ഒരു സാധാരണക്കാരനെ ഷോയില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ചും, കോളേജില്‍ പോകുന്ന കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ആരെങ്കിലും അവിടെയുണ്ടെങ്കില്‍, അത് തീര്‍ച്ചയായും വിദ്യാര്‍ത്ഥികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ സ്വാധീനം ചെലുത്തുമെന്നും അഡോണി സൂചിപ്പിക്കുന്നു. ബിഗ് ബോസിലെ അവിസ്മരണീയമായ നിമിഷം ഏതാണെന്ന് ചോദിച്ചാല്‍ അത് താന്‍ ഷോ യിലേക്ക് പ്രവേശിക്കുന്നതാണെന്ന് താരം പറയുന്നു. ‘വലിയ സ്വപ്നങ്ങളുമായാണ് നമ്മള്‍ ആ വേദിയിലെത്തുന്നത്. നമ്മളെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ ആരാണ് നിങ്ങളുടെ കൈകള്‍ പിടിക്കുന്നതെന്ന് സങ്കല്‍പ്പിക്കുക? അത് മറ്റാരുമല്ല, ഇതിഹാസനായ മോഹന്‍ലാല്‍ ആയിരുന്നു. അതില്‍ കൂടുതല്‍ നമുക്ക് എന്താണ് ചോദിക്കാനുള്ളത്. എല്ലാ ടാസ്‌കുകളും മനോഹരമായിരുന്നു. നാണയ പെരുമ എന്ന ടാസ്‌ക് ആണ് ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്. അതില്‍ ആദ്യ മൂന്ന് സ്ഥനങ്ങളില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

19 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

51 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago