അപകടകരമാം വിധം കാറിൽ യാത്ര നടത്തിയ യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ് ആർടിഒയാണ് അഞ്ച് യുവാക്കൾക്കെതിരെ നടപടി എടുത്തത്. ഇന്നോവ കാറിന്റെ ഡോറിലിരുന്ന് തല പുറത്തേക്ക് ഇട്ടായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. കാർ ഓടിച്ച അൽ ഗലിബ് ബിൻ നസീർ, ഒപ്പം യാത്ര ചെയ്ത ആഫ്താർ അലി, ബിലാൽ നസീർ, മുഹമ്മദ് സജാദ്, നജാസ് എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.
ആലപ്പുഴ നൂറനാട് സ്വദേശികളാണ് യുവാക്കൾ. അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലാകുന്നവർ നേരിടുന്ന ബുദ്ധിമുട്ട് നേരിൽക്കണ്ട് മനസ്സിലാക്കുന്നതിനാണ് ഇവരെ മെഡിക്കൽ കോളേജിലേക്ക് അയക്കുന്നതെന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ. എം.ജി. മനോജ് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിൽ നാല് ദിവസം യുവാക്കൾ നിർബന്ധിത സാമൂഹിക സേവനം നടത്തണം. കാഷ്വാലിറ്റിയിലും ഓർത്തോ വിഭാഗത്തിലുമായാണ് സേവനം.
നാളെ മുതലാണ് ശിക്ഷ ആരംഭിക്കുന്നത്. മെഡിക്കൽ കോളജിലെ സേവനത്തിന് ശേഷം മൂന്ന് ദിവസം പത്തനാപുരം ഗാന്ധിഭവനിലും യുവാക്കൾ സാമൂഹിക സേവനം നടത്തണം. ഇൻസ്റ്റഗ്രാം റീലിനു വേണ്ടിയായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…