kerala

രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യും —- മോനേ… പൊലീസിന്റെ തെറിവിളി; അനുഭവം വെളിപ്പെടുത്തി അഭിഭാഷകന്‍

 

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളെല്ലാം കഴിഞ്ഞ നാല്ദിവസായി വീടിനുള്ളില്‍ തന്നെയാണ്. വീടുകളില്‍ നിന്ന് അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് കേരള പൊലീസ് സ്വീകരിച്ചുവരുന്നത്. അതിനിടെ പുറത്ത് ബഹളം കേട്ട് വീടിനകത്ത് നിന്ന് പുറത്തേയ്ക്ക് നോക്കിയ തന്നെ പൊലീസുകാരന്‍ അസഭ്യം പറഞ്ഞതായി അഭിഭാഷകനും സാമൂഹ്യനിരീക്ഷകനുമായ പ്രമോദ് പുഴങ്കര വെളിപ്പെടുത്തി. വടക്കാഞ്ചേരി പൊലീസിനെതിരെ ഫെയ്സ്ബുക്കിലൂടെയാണ് പ്രമോദ് പുഴങ്കര ആരോപണം ഉന്നയിച്ചത്.

മൊബൈല്‍ ഫോണ്‍ പിടിച്ചുനിന്ന തന്നെ വീഡിയോ എടുക്കുകയാണ് എന്ന് തെറ്റിദ്ധരിച്ച് പൊലീസുകാരന്‍ ഭീഷണിപ്പെടുത്തി. വീഡിയോ എടുത്താല്‍ എന്താണ് കുഴപ്പം എന്ന് തിരിച്ചുചോദിച്ച തന്നെ അസഭ്യം പറയുകയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രമോദ് പുഴങ്കരയുടെ കുറിപ്പില്‍ പറയുന്നു.

പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് കുറിപ്പ്

‘രാജ്യദ്രോഹത്തിനു’ അറസ്റ്റ് ചെയ്യും ‘**** മോനെ’ എന്ന കൊറോണ സന്ദേശവുമായാണ് ഇപ്പോള്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നുള്ള പോലീസ് സംഘം വീട്ടിനുള്ളില്‍ ഇരുന്ന എന്നെ പുറത്തുവന്ന് ആശംസിച്ചത്. ഇന്ന് ഏതാണ്ട് 11.35 am നു വീടിനു പുറത്തു വലിയ ബഹളം കേട്ടാണ് ഞാന്‍ വീടിനകത്തു നിന്നും പുറത്തു നോക്കിയത്. ഒരു സ്‌കൂട്ടറില്‍ വന്ന രണ്ടു ചെറുപ്പക്കാരെ പോലീസ് ചാടിയിറങ്ങി തടഞ്ഞു നിര്‍ത്തി ആക്രോശങ്ങളോടെ ലാത്തികൊണ്ട് അടിക്കുന്നതാണ് കണ്ടത്. ഇറങ്ങി വരുന്ന സമയത്ത് ഞാന്‍ ഒരു ഫോണ്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ ഫോണ്‍ cut ചെയ്യുകയും പിന്നെ വിളിക്കാം എന്ന് ഫോണില്‍ പറയുകയും ചെയ്യുന്ന നേരത്ത് ‘ പോടാ, വീഡിയോ എടുക്കല്ലെടാ,കേറിപ്പോടാ’ എന്നൊക്കെ അലറിയാണ് ഒരു civil police officer തുടര്‍ച്ചയായി വീട്ടിലേക്ക് കയറും എന്ന മട്ടില്‍ ഭീഷണിപ്പെടുത്തിയത്. വീഡിയോ എടുത്താല്‍ത്തന്നെ എന്താണ് കുഴപ്പം എന്ന് ഞാന്‍ തിരിച്ചു ചോദിച്ചതോടെ **** മോനെ, നിന്നെ എടുത്തോളാം, രാജ്യദ്രോഹക്കുറ്റത്തിന് പൊക്കും തുടങ്ങിയ അസഭ്യവാക്കുകളും ഭീഷണിയും ചേര്‍ത്താണ് പൊലീസ് നേരിട്ടത്. അതെ സമയം പൊലീസ് വണ്ടിയുടെ ഡ്രൈവര്‍ എന്റെ ചിത്രം എടുക്കുകയും ചെയ്തു. തിരിച്ചു വരുമ്പോള്‍ കാണാം എന്ന് വീട്ടുപേര് ഉറക്കെപ്പറഞ്ഞുകൊണ്ട് അതിന്റെ ചിത്രവുമെടുത്ത് അറസ്റ്റ് ചെയ്യും എന്ന ഭീഷണിയുമായാണ് ഇപ്പോള്‍ പോയത്.

രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് പിടിയിലായി കയറിപ്പോകാന്‍ തയ്യാറാണ് എന്ന് സവിനയം അറിയിക്കുന്നു. പ്രായമായ എന്റെ മാതാപിതാക്കളും എന്റെ മകനും നില്‍ക്കവെയാണ് റോഡില്‍ നിന്നും ***** മോനെ തുടങ്ങിയ ജനമൈത്രി പൊലീസ് സുഭാഷിതമുണ്ടായത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പൊലീസ് ഏമാന്മാരെയും കാത്തുകൊണ്ട് രാജ്യദ്രോഹി വീട്ടിലുണ്ട്. സ്വാഗതം.

ഒരു പൗരന്റെ വീട്ടുപടിക്കല്‍ വന്ന് ഈ ഘട്ടത്തില്‍ ഇത്തരത്തില്‍ അസഭ്യം പറയുകയും ആക്രോശിക്കുകയും ചെയ്യുന്നത് എന്ത് തരത്തിലുള്ള സന്ദേശമാണ് നല്‍കുന്നത്? വീട്ടിനകത്തുള്ള മനുഷ്യരെ തെറി പറയുന്നതും രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കും ***** മോനെ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിനോടാണ് ജീവന്‍ രക്ഷ മരുന്നുകള്‍ അടക്കമുള്ള സഹായങ്ങള്‍ വിളിച്ചു ചോദിക്കേണ്ടത് പോലും.

രാജ്യദ്രോഹത്തിന്റെ ഭാഷ എത്ര വേഗമാണ് രാജ്യം മുഴുവന്‍ പരക്കുന്നത് എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

7 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

7 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

7 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

8 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

9 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

10 hours ago