trending

മാധ്യമങ്ങൾക്ക് തൊലി വെളുത്ത സിനിമാനടിയുടെ കാര്യത്തിലുള്ള വ്യാകുലത, ജിജ്ഞാസ, ഉത്സാഹം ഇതൊന്നും തൊലി കറുത്ത പുരുഷന്മാരോട് ഇല്ല

മലയാളത്തിലെ മുൻനിര മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് അഡ്വ സം​ഗീത ലക്ഷ്മണ രം​ഗത്ത്. സിനിമാനടി ഭാവനയുടെ കേസിന്റെ കാര്യത്തിൽ നികേഷ്കുമാർ ഉൾപ്പെടെയുള്ള മാധ്യമക്കാര് ചിലവഴിക്കുന്ന എനർജിയുടെ ഒരു ശതമാനമെങ്കിലും വിശപ്പ് താങ്ങാനാവാതെ മോഷണം നടത്തിയതും മാനസിക വൈകല്യമുള്ളതുമായ മധു അതിദാരുണമായി കൊല്ലപ്പെട്ട കേസിൽ കാണിച്ചിരുന്നുവെങ്കിൽ ഇവരൊക്കെ നേരിനൊപ്പം നിൽക്കുന്നവരാണ് എന്ന് ശരിവെക്കാമായിരുന്നുവെന്നാണ് സം​ഗീത ലക്ഷ്മണ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്

കുറിപ്പിങ്ങനെ

ത്വര, ശുഷ്കാന്തി, വ്യാകുലത, ജിജ്ഞാസ, ഉത്സാഹം, ധർമ്മം, കർമ്മബോധം …. ഇത്യാദിയൊന്നും നമ്മടെ വാർത്താമാധ്യമക്കാർക്ക് തൊലി വെളുത്ത സിനിമാനടിയുടെ കാര്യത്തിലുള്ളത് തൊലി കറുത്ത പുരുഷന്മാരോട് ഇല്ല. ന്ന്. സിനിമാനടി ഭാവനയുടെ കേസിലെ സാക്ഷികൾ പൂറ് പൂറ് മാറി എന്നും പറഞ്ഞ് എന്തൊക്കെയായിരുന്നു എത്ര നാളായിരുന്നു ഇന്നാട്ടിലെ വാർത്താലോകത്ത് പുകില്! ഹോ! തെന്നിതെറിച്ചതും പ്രോസിക്യൂഷൻ ഏച്ചു വെച്ചതുമായ ആ സാക്ഷികൾ അവർക്ക് പറയാനുള്ള സത്യങ്ങൾ കോടതി മുൻപാകെ പറഞ്ഞതിനായിരുന്നു ആ അലപ്പ്ര മുഴുവൻ എന്നത് ഓർക്കണം നമ്മൾ. തൊലി വെളുത്ത സിനിമാനടിയുടെ കേസിൽ പ്രോസിക്യൂട്ടർമാര് രണ്ടെണ്ണം മാറിയപ്പോഴെക്കും നമ്മടെ മാധ്യമക്കാരെല്ലാം ചേർന്ന് ആ വിചാരണകോടതിയെ എടുത്ത് മറിച്ചിട്ടില്ലെന്നെ ഉളളു. വിചാരണകോടതി ജഡ്ജിയെ ജീവനോടെ കുഴിച്ചുമൂടാനുള്ള അവരുടെ പരിശ്രമം ഫലം കണ്ടില്ലെന്നത് ആശ്വാസം . ബൈജു കൊട്ടയ്ക്കും ആശ ഉണ്ണിക്കും ടി. ഡി. മിനിക്കും അജകുമാറിനുമൊക്കെ കൊയ്ത്തു കാലമാണ് ആ കേസ്. അന്തരീക്ഷം മുഴുവൻ മലീനസമാക്കി കൊണ്ട് ഊളത്തരങ്ങളാണ് അവറ്റകൾ പുലമ്പികൊണ്ടിരുന്നത്. കുരച്ച് കൊണ്ടിരുന്നത്.

ബലാൽസംഗം നടന്നിട്ടുണ്ടോ എന്നത് തെളിയിക്കാൻ പ്രോസിക്യൂഷൻ കൈയ്യും കാലുമിട്ടടിക്കുന്ന സിനിമാനടി ഭാവനയുടെ കേസിന്റെ കാര്യത്തിൽ നികേഷ്കുമാർ ഉൾപ്പെടെയുള്ള മാധ്യമക്കാര് ചിലവഴിക്കുന്ന എനർജിയുടെ ഒരു ശതമാനമെങ്കിലും വിശപ്പ് താങ്ങാനാവാതെ മോഷണം നടത്തിയതും മാനസിക വൈകല്യമുള്ളതുമായ മധു അതിദാരുണമായി കൊല്ലപ്പെട്ട കേസിൽ കാണിച്ചിരുന്നുവെങ്കിൽ ഇവരൊക്കെ നേരിനൊപ്പം നിൽക്കുന്നവരാണ് എന്ന് ശരിവെക്കാമായിരുന്നു നമുക്ക്. സിനിമാനടി ഭാവനയുടെ കാര്യത്തിൽ നികേഷ് കുമാറിനെ പോലുള്ളവർ വെച്ചു പുലർത്തുന്ന, പൊക്കി കാട്ടുന്ന മാധ്യമക്കാരന്റെ സാമൂഹിക പ്രതിബദ്ധതയുടെ പിന്നിലും മുന്നിലും ഇരുവശങ്ങളിലും മുകളിലും താഴെയും ഉള്ളിലുമുള്ള കാര്യകാരണങ്ങളിൽ ഒന്നും നീതി നടപ്പാവുക, സത്യം പുറത്ത് കൊണ്ടുവരിക എന്നിവയില്ല തന്നെ.

അട്ടപാടി മധുവിനെ കൊലപ്പെടുത്തിയ കേസിന്റെ പ്രധാനസാക്ഷികൾ എല്ലാവരും തന്നെ കൂറ് മാറി കഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ളവര് ഓരോന്നായി ആ വഴിക്ക് തന്നെ പോവുകയാണ്. മാത്രമല്ല, നാലാമത്തെ പ്രോസിക്യൂട്ടറാണ് മധു കൊലകേസിൽ ഇപ്പോൾ ഹാജരാവുന്നത്. ഇപ്പറഞ്ഞതൊക്കെ നമ്മടെ വാർത്താ മാധ്യമക്കാർക്ക് സ്പോർട്ട്സ് വാർത്തയ്ക്ക് മുൻപ് മാത്രം വിളമ്പാൻ പ്രാധാന്യമുള്ളത്. പാസിംഗ് സ്ക്രോൾ ന്യൂസ് മാത്രം. ഇനി പറയൂ, നിങ്ങൾക്ക് കാണാനാവുന്നുണ്ടോ? മാധ്യമക്കാരുടെ കാര്യം വിടൂ, തൊലി വെളുത്ത സിനിമാനടിയും തൊലി കറുത്ത അട്ടപ്പാടിക്കാരൻ പുരുഷനും തമ്മിലുള്ള ദൂരം എത്രയെന്ന് നിങ്ങൾക്കെങ്കിലും കാണാനാവുന്നുണ്ടോ ? തൊട്ടറിയാനാവുന്നുണ്ടോ? എങ്കിൽ ഭാഗ്യം, മഹാഭാഗ്യം. ഈ നാടിന്റെ .

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

1 hour ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

2 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

3 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

3 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

3 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

4 hours ago