social issues

സണ്ണി ലിയോണിന്റെ കൂടെ ഫോട്ടോ എടുക്കുന്നവര്‍ ഷക്കീലയെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നു, അഡ്വ. ശ്രീജിത്ത് പെരുമന പറയുന്നു

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നവടി ഭാവനയും എത്തിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്ത് ആയിരുന്നു ഭാവനയെ ക്ഷണിച്ചത്. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. സംസ്ഥാന സര്‍ക്കാരിന്റെ പൊതുപരിപാടികളില്‍ പ്രിവിലേജുകളില്ലാത്ത ഇരകളെയും പരിഗണിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാത്രമല്ല സെലിബ്രറ്റികള്‍ ‘അതിജീവിതകളും’, ദരിദ്രവാസികള്‍ ‘പിഴക്കപ്പെട്ടവളുമാകുന്ന’ രാഷ്ട്രീയം അപരിഷ്‌കൃതമാണ് പ്രകൃതിവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. ശ്രീജിത്ത് പെരുമനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം, സംസ്ഥാന സര്‍ക്കാരിന്റെ പൊതുപരിപാടികളില്‍ പ്രിവിലേജുകളില്ലാത്ത ഇരകളെയും പരിഗണിക്കണം, സെലിബ്രറ്റികള്‍ ‘അതിജീവിതകളും’, ദരിദ്രവാസികള്‍ ‘പിഴക്കപ്പെട്ടവളുമാകുന്ന’ രാഷ്ട്രീയം അപരിഷ്‌കൃതമാണ് പ്രകൃതിവിരുദ്ധവുമാണ്.

പോണ്‍ നടിയായ സണ്ണിലിയോണിന് വേണ്ടി ആരാധന നടത്തുന്നവരും, സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിലേക്ക് പരവതാനി വിരിക്കുന്നവരും അവരെ ഒരുനോക്കു കാണാന്‍ നാടും നഗരവും സ്തംഭിപ്പിക്കുന്നവരുമായ അതേ മലയാളികളാണ് ബലാത്സംഗത്തിനിരയായ നമ്മുടെ സഹജീവികളായ പെണ്‍കുട്ടികളെ പിഴച്ചവള്‍ എന്ന് മുദ്രകുത്തി സാമൂഹിക ജീവിതങ്ങളില്‍ ഒറ്റപ്പെടുത്തുന്നതെന്നത് കാണുമ്പോള്‍ പക്കാ അശ്ലീലം എന്ന് പറയേണ്ടിവരും.

സണ്ണി ലിയോണിന്റെകൂടെ നിന്ന് ഫോട്ടോയും സെല്‍ഫിയുമെടുക്കാന്‍ ഇടിച്ചു കയറുന്ന മുഖ്യധാരാ സിനിമാ നടന്മാര്‍ മുതല്‍ സാംസ്‌കാരിക നായകന്മാര്‍ വരെ നാളിതുവരെ ഒരു ചിത്രത്തിലും പൂര്‍ണ്ണ നഗ്‌നയായി പോലും അഭിനയിക്കാത്ത, ജീവിത സാഹചര്യത്താല്‍ ബി ഗ്രെഡ് സിനിമകളുടെ ഭാഗമാകേണ്ടിവന്ന ഷക്കീലയെ പോലൊരു നടിയെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നതും സാംസ്‌കാരിക കേരളമാണ് എന്നതും നഗ്‌നസത്യമാണ്.

ഏറ്റവും കൂടുതല്‍ പോണ്‍ ചിത്രങ്ങള്‍ ഗൂഗിളില്‍ തിരയുന്ന അതേ മലയാളിയാണ് മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം കവര്‍ പേജായി അച്ചടിച്ചതിന്റെ പേരില്‍ നാട്ടില്‍ യുദ്ധപ്രഖ്യാപനം നടത്തിയത് എന്നതും ചേര്‍ത്ത് വായിക്കപ്പെടണം.

രണ്ടുകൂട്ടര്‍ക്കും അഥവാ സൈബര്‍ ലോകത്ത് ‘ഏതപ്പാ കോതമംഗലം ഇതാ മോനെ ഭൂലോകം’ എന്ന ശൈലിയില്‍ രമിക്കുന്ന പൊതുജനത്തിനും, സൈബര്‍ ജീവികളുടെ പുകഴ്ത്തലുകളും, മാധ്യമങ്ങളിലെ തങ്ങളെപ്പറ്റിയുള്ള വെണ്ടക്കയും കണ്ടുകൊണ്ട് സ്വയം സെലിബ്രറ്റികളായും പ്രമുഖരായും പരിണമിക്കുന്ന ആളുകളും ജാഗ്രത പാലിക്കേണ്ടതുണ്ട്. സദാചാരവാദികളുടെയും അഭിനവ ബുദ്ധിജീവികളുടെയും നാട്ടില്‍ അര്‍ധരാത്രി സൂര്യനുദിക്കാതിരിക്കട്ടെ. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കട്ടെ ??

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

8 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

22 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

56 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

56 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago