columns

വിവാഹമോചനം നമുക്ക് മാത്രമുള്ളതാണ്, കുഞ്ഞുങ്ങൾ അതിന് ഇരകളായി മാറാതിരിക്കാൻ ശ്രദ്ധിക്കാം- അഡ്വ വിമല ബിനു

ഡോ. ഐസക്ക് വളരെ പ്രശസ്തനായ ഒരു ഡോക്ടറുടെ മകനും മെഡിക്കൽ ഡി​ഗ്രികൾക്ക് ഒരു കുറവുമില്ലാത്ത ആളുമാണ്.. ഡോ.സിൽവിയെ വിവാഹം ചെയ്തത് അറേഞ്ചഡ് മാര്യേജ് ആയാണ്, രണ്ടും പ്രൊഫഷണൽ കുടുംബങ്ങൾ…. ജോലിയും പഠനവും വിവാഹ ജീവിതവും രണ്ടു പേരും ഒരുമിച്ചു കൊണ്ടു പോകാൻ ശ്രമിച്ചു…. പക്ഷെ ഇടവഴികളിലെവിടെയോ താൻ വേണ്ടത്ര സ്നേഹിക്കപ്പെടുന്നില്ലെന്നും പരിഗണിക്കപ്പെടുന്നില്ലെന്നും, തന്നോട് വൈകാ രികമായ ഒരു വ്യക്തി ബന്ധം ഡോ.ഐസക്കിനു ഇല്ലെന്നും ഡോ.സിൽവിക്കു തോന്നിത്തുടങ്ങി… വഴികളിലെല്ലാം ഒറ്റപ്പെട്ടവളായി മാറിയത് പോലെ….നീ എവിടെ എന്നോ, നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടോഎന്നോ ചോദിക്കാൻ ഡോ. ഐസക്ക് ഇല്ലാത്തതു പോലെ…. ഒരു ഇണയിൽ നിന്നും കിട്ടേണ്ട കരുതലോ, സ്നേഹമോ, വാത്സല്യമോ ലഭിക്കാതെ വഴികളിൽ എല്ലാം ഒറ്റപ്പെട്ടു എന്ന് തോന്നി തുടങ്ങിയ ഡോ.സിൽവി പതുക്കെ ഡോ.ഐസക്കിൽ നിന്നുമകന്നു തുടങ്ങി…

വിവാഹമോചനത്തിന് തക്കതായ കാരണമായി പറയാനുണ്ടായിരുന്നത് ഒന്ന് മാത്രം, എന്നെയോ കുഞ്ഞിനെയോ പരിഗണിച്ചില്ല,…..ഞാൻ എവിടെ, എങ്ങനെ, എന്ത് ചെയ്തു എന്നത് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നില്ല,വാക്കുകളും സംസാരങ്ങളും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല….പതിയെ പതിയെ വിവാഹമോചനത്തിന് ഇരുവരും യോജിച്ചു തീരുമാനത്തിലെത്തി…..പിരിയുമ്പോൾ ഡോ. ഐസക്ക് ഒന്ന് മാത്രം ആവശ്യപ്പെട്ടു, കുഞ്ഞിന്റെ കസ്റ്റഡി ആൻഡ് വിസിറ്റോറിയൽ റൈറ്റ്സ്…. പക്ഷെ അത് ഡോ.സിൽവിയെ ചൊടിപ്പിച്ചു, ഇത്രയും കാലം കുഞ്ഞിനെ കുറിച്ച് അന്വേഷിക്കാതിരുന്ന,കുഞ്ഞിന്റെ ആവശ്യങ്ങളിലൊന്നും കൂടെ ഉണ്ടാവാതിരുന്ന അയാൾ ഇപ്പോൾ കുഞ്ഞിന്നായി ഇങ്ങനെ ബലം പിടിക്കുന്നത് എന്തിനു????? ഇയാൾ കുഞ്ഞിനെ യഥാർത്ഥത്തിൽ സ്നേഹിച്ചിട്ടുണ്ടോ???ഇനിയും എന്നെ അയാളുടെ കണ്മുന്നിൽ ഇട്ടു ബുദ്ധിമുട്ടി ക്കുന്നതിനാണ് ഈ കസ്റ്റഡി എന്നു കരഞ്ഞുകൊണ്ടാണ് ഡോ.സിൽവി പ്രതികരിച്ചത്…..

ഡോ. ഐസക്കിന്റെയും ഡോ.സിൽവിയുടെയും വശങ്ങൾ എന്തു മാവട്ടെ, കുഞ്ഞിന്റെ അവകാശമാണ് രണ്ടു മാതാപിതാക്കളുടെയും സാമീപ്യം….പലപ്പോളും ദമ്പതികൾ വേർപിരിയാൻ തീരുമാനമെടുക്കുബോൾ കുഞ്ഞുങ്ങൾ അവർക്കിടയിലെ കളിപ്പാവകളായി മാറുകയും, വലിയ പിടിച്ചു പറികൾക്കും വഴക്കുകൾക്കും, വാശിക്ക്കും അവർ ഇരകളായി തീരുകയും ചെയ്യുന്നു…. ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ എന്തുമാവട്ടെ കുഞ്ഞുങ്ങളെ പരസ്പരം പിടിച്ചു പറിക്കാനും, മത്സരിക്കാനുമുള്ളതല്ലെന്നും പരസ്പര സഹകരണവും,മാനസികമായി ആരോഗ്യകരമായ ചുറ്റുപാടുകളും കുഞ്ഞിന് നൽകേണ്ടത് കുഞ്ഞിന്റെ അൽമീയവും, ശാരീരികവും, ഭ്വതികവുമായ വളർച്ചക്ക് അത്യന്താപേക്ഷിതവുമാണെന്നും ദമ്പതികൾ ഏതു വിവാഹമോചനാവസ്‌ഥയിലും മനസ്സിലാക്കിയെ തീരൂ….

കുഞ്ഞുങ്ങളെ കരുതി വിവാഹമോചനവസ്‌ഥയിലും പരസ്പരം നല്ല സുഹൃത്തുക്കളാവാം…. വാശികളില്ലാതെ, വഴക്കുകളില്ലാതെ അവരുടെ ഭാവിയെ കരുതി, അവരുടെ മാനസികാരോഗ്യത്തെ കരുതി പരസ്പരം പെരുമാറാൻ ശീലിക്കാം….വിവാഹമോചനം നമുക്ക് മാത്രമുള്ളതാണ്, നമ്മുടെ അവകാശങ്ങളോ, താല്പര്യങ്ങളോ നേടുന്നതിനാണ്…കുഞ്ഞുങ്ങൾ അതിന് ഇരകളായി മാറാതിരിക്കാൻ ശ്രദ്ധിക്കാം…..ഡോ.സിൽവിയും ഡോ. ഐസക്കും പിരിഞ്ഞത് കൈ കൊടുത്താണ്….ഇനി നല്ല ഫ്രണ്ട്സ് ആയിരിക്കാം എന്ന് ഇരുവരും അവസാനം തീരുമാനിച്ചു എന്നോട് പറഞ്ഞപ്പോൾ…ഞാൻ ഒരു അഭിഭാഷക മാത്രമല്ല ഒരമ്മ കൂടിയാണെന്നു ഞാൻ അവരെ ഓർമിപ്പിച്ചു….
Adv Vimala Binu @ Bimala Baby,
ഹൈക്കോടതി അഭിഭാഷക
3rd floor, Edassery building, Banerji Road, Ernakulam
Ph no 9744534140

Karma News Network

Recent Posts

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

14 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

30 mins ago

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

47 mins ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

1 hour ago

കുടുംബപ്രശ്‌നം, കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു, വീട്ടുകാർക്ക് മർദനം

മയ്യിൽ : യുവാവ് കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം ആണ് സംഭവം.ഇരിക്കൂറിലെ കെ.ആർ.…

1 hour ago

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

2 hours ago