kerala

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു… സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ കണ്ടെന്റ്സ് എല്ലാം ഉള്ള കേസ്… രമ്യയോട് സംസാരിച്ചു തുടങ്ങിയപ്പോൾ, അവൾക്കു മറ്റു സ്ത്രീകളിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാട്… എന്റെ ഭർത്താവിനും എനിക്കും ഇടയിലാണ് പ്രശ്നങ്ങൾ എന്നാൽ എന്റെ ഭർത്താവിന്റെ മാതാപിതാക്കൾ നല്ല മനുഷ്യരാണ്, അവരെ ബുദ്ധിമുട്ടിച്ചു കൊണ്ടു ഒരു ഡിവോഴ്സ് എനിക്ക് വേണ്ടാ….

നിലപാട് കേട്ടപ്പോൾ ഞാൻ സന്തോഷിച്ചു…. പക്ഷെ ഒരു ജോയിന്റ് ഡിവോഴ്സ് കിട്ടാൻ ഭർത്താവ് തയ്യാറല്ലെങ്കിൽ coercive step കൾ ഇല്ലാതെന്തു ചെയ്യും???? രമ്യയുടെ നിലപാട് മായി മുന്നോട്ടു പോയാൽ വർഷങ്ങൾ കഴിഞ്ഞാലും സുധീപിനെ കൊണ്ടു ഒരു ഒപ്പീടീപ്പിച്ചു വിവാഹമോചനം ലഭിക്കാൻ വലിയ ബുദ്ധിമുട്ട് ആവും…കാത്തിരിക്കാൻ തീരുമാനിച്ചു… വർഷങ്ങൾ കഴിഞ്ഞിട്ടും സുധീപ് തയ്യാറല്ല….രമ്യ അതേ നിലപാട് തുടരുകയും ചെയ്തു എനിക്ക് ആരെയും കുറ്റം പറഞ്ഞും വേദനിപ്പിച്ചും ഉപദ്രവിച്ചും ഒരു വിവാഹമോചനം വേണ്ടാ….

അങ്ങനെ സത്യസന്ധമായ കാര്യങ്ങളുമായി ഒരു പെറ്റീഷൻ തയ്യാറായി…. കേസ് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ഏൽപ്പിച്ചത് കൊണ്ടു തന്നെ എത്രയും വേഗം തീർത്തു കൊടുക്കാനുള്ള എന്റെ ആവേശം ഊഹിക്കാമല്ലോ…. ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നറിയിച്ചപ്പോഴും രമ്യ മറുപടി ഒന്നും പറഞ്ഞില്ല, കേരളത്തിലെ കോടതികളിൽ കയറി ഇറങ്ങി വർഷങ്ങൾ നശിപ്പിക്കേണ്ടി വരുന്ന വിവാഹമോചനഹർജിക്കാരുടെ അവസ്ഥ അതി ഭീകരം ആണെന്നുള്ളതാണ് ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥയോടു ഏറ്റവും സങ്കടം തോന്നിയിട്ടുള്ളത്… ദമ്പതികൾ വർഷങ്ങൾ കോടതി മുറികളിൽ അവകാശങ്ങൾക്ക് വേണ്ടി പോരാടി കൊണ്ടിരിക്കുക….
ഓരോ തവണയും കേസ് Adjourn ചെയ്യുക, വിചാരണ നടപടികളിലേക്ക് എത്താൻ വര്ഷങ്ങളുടെ കാത്തിരിപ്പു….രമ്യയും മാനസികമായി അതിനു തയ്യാറായി… പതിയെ വർഷങ്ങൾ എടുത്തു മീഡിയേറ്റർ മുമ്പാകെ സുധീപ് ജോയിന്റ് ഡിവോഴ്‌സിന് യെസ് പറഞ്ഞപ്പോൾ…ഞാൻ ഓർക്കുകയായിരുന്നു…സാധാരണ സ്ത്രീകൾ ഞാൻ അവനെയും വീട്ടുകാരെയും ഒരു പാഠം പഠിപ്പിക്കും,

എനിക്ക് എന്നോട് ചെയ്തതിനൊക്കെ പകരം ചോദിക്കണം, എന്നൊക്കെ പറഞ്ഞു വരുമ്പോൾ… രമ്യ പറഞ്ഞത് എനിക്ക് ആരെയും വേദനിപ്പിക്കേണ്ട, അയാളുടെ മാതാപിതാക്കളുമായി ഇപ്പോഴും എനിക്ക് നല്ല ബന്ധമാണ്, അത് തുടരണം…. കുഞ്ഞ് അയാളെ റെസ്പകട് ചെയ്യുന്നത് കാണാൻ ആണ് എനിക്കിഷ്ടം….അങ്ങനെ കുറ്റപ്പെടുത്തലുകളോ,പരസ്പരം പഴിചാരലുകളോ, ക്രിമിനൽ കേസുകളോ ഇല്ലാതെ തന്നെ വർഷങ്ങൾ കാത്തിരുന്നു വിവാഹമോചനം നേടിയ രമ്യ ഒരു പാട് പേർക്കൊരു പ്രചോദനമാണെന്ന് എനിക്ക് തോന്നി… ഇന്നവർ ശാന്തിയിലും സന്തോഷത്തിലും കുഞ്ഞിന് വേണ്ടി ഭാര്യഭർത്താകന്മാർ എന്ന ലേബലിൽ നിന്ന് മാറി സുഹൃത്തുക്കൾ ആയി കഴിയുന്നു….

Adv. Vimala Binu, @ Bimala baby
3rd floor, Edassery building, Banerji road,
Ernakulam
9744534140

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

3 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

30 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

42 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago