world

സ്ത്രീകൾക്കായി ശബ്‍ദമുയർത്തി ; മുർസൽ നാബിസാദയെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി

കാബൂൾ: അജ്ഞാതരുടെ വെടിയേറ്റ് അഫ്ഗാനിസ്ഥാൻ മുൻ വനിത പാർലമെന്റെ് അംഗം മുർസൽ നാബിസാദ(39)യും അവരുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. സ്വവസതിയിൽ വെച്ചാണ് ഇരുവർക്കും വെടിയേറ്റത്. ആക്രമണത്തിൽ നാബിസാദയുടെ സഹോദരനും മറ്റൊരു അംഗരക്ഷകനും പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്.

കാബൂളിൽ താലിബാൻ അധിനിവേശത്തെ ചെറുക്കുന്നതിൽ ജനങ്ങൾക്കൊപ്പം നിന്ന ധീര വനിതയായിരുന്നു നാസിബാദ. എന്നാൽ അഫ്ഗാനിസ്ഥാൻ താലിബാന് കീഴിലായതിനുശേഷം സന്നദ്ധപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സ്ത്രീകളുടെ മേൽ താലിബാൻ അടിച്ചേൽപ്പിക്കുന്ന കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ഇവർ മതതീവ്രവാദികളുടെ കണ്ണിലെ കരടായിരുന്നു.

2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കാബൂളിൽ തന്നെ തുടർന്ന എതാനും വനിത പാർലമെന്റ് അംഗങ്ങളിൽ ഒരാളാണ് മുർസൽ നാബിസാദ. യുഎസ് പിന്തുണയൊടെ അഫ്ഗാൻ ഭരിച്ചിരുന്ന സർക്കാറിലെ അംഗമായികുന്നു ഇവർ. നംഗർഹാർ സ്വദേശിയായ നാബിസാദ 2019-ൽ കാബൂളിൽ നിന്നാണ് അഫ്ഗാൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയത് മുതൽ, അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ രാജ്യത്ത് പരിതാപകരമായി തുടരുകയാണ്.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

4 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

22 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

37 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

52 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago