kerala

അഫ്സാന പറഞ്ഞത് പച്ചക്കള്ളം, മർദ്ദിച്ചിട്ടില്ല, തെളിവെടുപ്പിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കാണാതായ സംഭവത്തിൽ ഭാര്യ അഫ്സാനയുടെ ആരോപണങ്ങൾ പച്ചക്കള്ളമെന്ന് പൊലീസ്. തെളിവെടുപ്പിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ് . അഫ്‌സാന സാഹചര്യങ്ങൾ വിവരിക്കുന്നതാണ് നാലുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. വകുപ്പ് തല അന്വേഷണത്തിനായാണ് കൂടൽ പൊലീസ് വിഡിയോ സമർപ്പിച്ചിരിക്കുന്നത്.

അടൂർ പറക്കോട് പരുത്തിപ്പാറയിലെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ തെളിവെടുപ്പിനിടെ പകർത്തിയതാണ് ദൃശ്യങ്ങൾ. ദൃശ്യങ്ങളിൽ അഫ്‌സാനയ്‌ക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥരും ഏതാനും പൊലീസുകാരുമുണ്ട്. ഇരുപത് മാസം മുൻപ് ഒരു ദിവസം രാത്രിയുണ്ടായ ഗാർഹിക പീഡനത്തെക്കുറിച്ചാണ് അഫ്‌സാന വിശദീകരിക്കുന്നത്. അന്ന് നൗഷാദ് കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിച്ചെന്നും പ്രത്യാക്രമണത്തിനിടെ നൗഷാദിന് ബോധം നഷ്ടപ്പെട്ട് തറയിൽ വീണെന്നും പറഞ്ഞു. സംഭവമറിഞ്ഞെത്തിയ രാജേഷ് മരിച്ചെന്ന് ഉറപ്പാക്കിയശേഷം മൃതദേഹം വീടിനുസമീപം കുഴിച്ചിട്ടെന്നാണ് അഫ്‌സാന പറയുന്നത്.

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി പറയിപ്പിച്ചു എന്നാണ് അഫ്സാനയുടെ ആരോപണം. കൂടൽ പൊലീസിനും ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്സാന ഉന്നയിച്ചത്. തന്നെ കൊലക്കേസിൽ കുടുക്കാൻ പൊലീസ് ശ്രമിച്ചെന്നും അഫ്സാന പറഞ്ഞു.

Karma News Network

Recent Posts

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

10 mins ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

23 mins ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

25 mins ago

സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ട്, ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുതെന്ന് വിജിലൻസ് എസ് പി

പത്തനംതിട്ട: ശബരിമല സംവിധാനത്തെ ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം…

43 mins ago

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

55 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്, പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ച് സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ…

1 hour ago