topnews

കൊല്ലത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തീ കൊളുത്തി മരിച്ചു

കൊല്ലം. ഭാര്യയെയും മകളെയും വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. പത്തനാപുരം സ്വദേശികളായ ഭാര്യ അഞ്ജു മകള്‍ ആരുഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവ് രൂപേഷാണ് മരിച്ചത്. അഞ്ജുവും മകള്‍ ആരുഷ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ഇവര്‍ പത്താനാപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. പത്തനാപുരം പോലീസും താലൂക്ക് ഫയര്‍ഫോഴ്‌സും തീ അണച്ച ശേഷം രൂപേഷിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഓട്ടോ ഡ്രൈവറായിരുന്നു രൂപേഷ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Karma News Network

Recent Posts

ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ വിനായകന്‍

യാത്രാ വിവരണങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. ഇപ്പോഴിതാ സന്തോഷ് ജോർജ് കുളങ്ങരയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ…

9 mins ago

സിദ്ധാർത്ഥൻ്റെ മരണം, സിബിഐ കേസിൽ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ…

48 mins ago

സൈബർ മനോരോഗികളുടെ കരുതലിന്റെ പരിണിതഫലം, രമ്യയുടെ മരണത്തിൽ കുറിപ്പുമായി ആര്യ രാജേന്ദ്രൻ

ചെന്നൈയിൽ നാലാം നിലയിൽ നിന്നും വീണിട്ടും രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ…

1 hour ago

യുവതിയും ഒന്നര വയസ്സുകാരിയും മരിച്ച സംഭവം, ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ

തൃശൂർ മണലൂരിൽ യുവതിയേയും ഒന്നര വയസ്സുകാരിയായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ.…

2 hours ago

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

10 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

11 hours ago