kerala

തിരഞ്ഞെടുപ്പിനു ശേഷം പുതിയ മുഖ്യമന്ത്രി, ജയിലൊരുക്കി മോദി

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ദേശീയ അന്വേഷണ ഏജൻസികളും, കേന്ദ്ര ഏജൻസികളും നിരന്തരമായി അന്വേഷണം നടത്തുകയാണ്. എന്നിട്ടും അറസ്റ്റ് അടക്കമുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല. ഇത് വലിയ വിവാദമായി മാറുകയും ചെയ്യുന്നു. കേരളത്തിലെ ബിജെപിയും കേരളത്തിലെ സിപിഎമ്മും എൽഡിഎഫും തമ്മിൽ അവിശുദ്ധ ബന്ധമാണെന്നുള്ള ആക്ഷേപങ്ങൾ പലപ്പോഴും ഉയരുന്നുമുണ്ട്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ മുഖ്യമന്ത്രിക്കും മകൾക്കും കുടുംബത്തിനും എതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്ന് എൻഡിഎയുടെ ഘടകക്ഷി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി ഡോക്ടർ രാജീവ് മേനോൻ, ദേശീയ വൈസ് പ്രസിഡണ്ട് നുസ്രത്ത് ജഹാൻ കേരള ഘടകത്തിന്റെ പ്രസിഡണ്ട് ടി ആർ സോംദേവ് എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇത് പലപ്പോഴും കേരളത്തിൽ യുഡിഎഫ് ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന കാര്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒന്നോ രണ്ടോ ആരോപണങ്ങളെല്ലാം കഴിഞ്ഞ ആറു വർഷക്കാലമായി നിരവധി അഴിമതി കേസുകളിൽ ആരോപണ വിധേയനാണ് മുഖ്യമന്ത്രിയും മകളും കുടുംബവും ഒക്കെ. പ്രത്യേകിച്ച് സ്വർണ്ണ കടത്തു കേസ്, അതിനുശേഷം നടന്ന ലൈഫ് മിഷൻ അഴിമതി കേസ് എല്ലാത്തിലും കേന്ദ്ര ഏജൻസികൾ അടക്കമുള്ള കേന്ദ്രങ്ങളിലായി അന്വേഷിച്ച് നടത്തിയതാണ്. എന്നാൽ ഈ അന്വേഷണം ഒന്നും തന്നെ കാര്യക്ഷമമായി മുന്നോട്ടു പോയില്ല എന്നുള്ളത് യാഥാർഥ്യമാണ്. ഇത് കേന്ദ്ര ബിജെപി നേതൃത്വത്തിനും കേരളത്തിലെ ബിജെപി നേതൃത്വത്തിനും വലിയ ആക്ഷേപങ്ങൾ ഉണ്ടാക്കി എന്നതും സത്യമാണ്.

കേരളത്തിലെ യുഡിഎഫ് ഉയർന്ന പ്രധാനപ്പെട്ട ആരോപണം കേരളത്തിലെ സിപിഎമ്മും ബിജെപിയുടെ ദേശീയ നേതൃത്വവും തമ്മിൽ അവിശുദ്ധ ഇടപെടൽ ഉണ്ട്, അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഒരു കേസിലും കാര്യക്ഷമമായ അന്വേഷണം നടക്കാത്തത്. പുതിയ കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട് കാരണം ഈ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് തന്നെ രാജ്യത്തെ രണ്ട് പ്രമുഖ മുഖ്യമന്ത്രിമാരെ ഇഡി സംഘം അറസ്റ്റ് ചെയ്തു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും സുപ്രധാന പദവിയിൽ ഇരിക്കുന്ന രണ്ടു നേതാക്കളെ അറസ്റ്റ് ചെയ്യാൻ കഴിവുള്ള അന്വേഷണ ഏജൻസിയാണ് അത്തരം ഏജൻസിക്ക് എന്തുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും നടത്താനും അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകാനും കഴിയുന്നില്ല. അപ്പോൾ യുഡിഎഫ് ആരംഭിക്കുന്ന അവിശുദ്ധ ഇടപെടൽ ഇടപെടലുകൾ ഉണ്ടോ എന്ന കാര്യത്തിൽ ജനങ്ങൾ സംശയിച്ചാൽ തെറ്റ് പറയാൻ ആകില്ല. ഈ സാഹചര്യത്തിലാണ് എൻഡിഎയുടെ ഘടകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ തന്നെ ഇത്തരം ഒരു ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago