kerala

15 കിലോമീറ്റർ കൂടി നടന്നാൽ അരികൊമ്പൻ കേരളത്തിൽ, കീഴ്‌കോതയാറിൽ എത്തി

ചെന്നൈ . കോതയാർ വനമേഖലയിൽ തമിഴ്നാട് തുറന്നുവിട്ട അരിക്കൊമ്പൻ ഇപ്പോൾ കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ വരെ എത്തിയിട്ടുണ്ടെന്ന് വനം വകുപ്പ്. ഒരു ദിവസം നാല് കിലോമീറ്ററിലധികം അരിക്കൊമ്പൻ ചുറ്റിക്കറങ്ങുകയാണ്. കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്ന അരികൊമ്പൻ കീഴ്കോതയാർ ചിന്നക്കുറ്റിയാർ പ്രദേശത്താണ് നിലവിൽ ഉള്ളത്.

ഇത് നെയ്യാർ വനമേഖലയോട് ചേർന്ന പ്രദേശമാണ്. 15 കിലോമീറ്റർ കൂടി സഞ്ചരിക്കുന്നതോടെ അരിക്കൊമ്പന് നെയ്യാർ വനമേഖലയിലേക്ക് എത്താം. എന്നാൽ നിലവിലെ ആരോഗ്യവാസ്ഥയിൽ നീണ്ടയാത്ര എന്നത് അരിക്കൊമ്പനു കഴിയുമോ എന്ന ഒരു സംശയം മാത്രമാണ് ബാക്കിയുള്ളത്.

അധികദൂരം സഞ്ചരിക്കാൻ പഴയപോലെ അരിക്കൊമ്പന് കഴിയുന്നില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് അധികൃതർ അവകാശപ്പെടുന്നത്. മുണ്ടൻതുറ വനമേഖലയിൽ നിന്ന് വെള്ളിയാഴ്ചയാണ് ആന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നിരിക്കുന്നത്. ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കോതയാറിലെ ഇലക്ട്രിസിറ്റി ജീവനക്കാർക്കും പമ്പ്‌ ഹൗസ്‌ ജീവനക്കാർക്കും തമിഴ്നാട് വനം വകുപ്പ് രണ്ട് ദിവസം അവധി നൽക്കുകയായിരുന്നു.

അരികൊമ്പൻ കേരള അതിർത്തിക്കടുത്താണ് ഉള്ളതെങ്കിലും ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരിക്കുന്നത്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ആഹാരവും വെള്ളവും ആന കഴിക്കുന്നുണ്ട് എന്നാണ് കേരള വനം മന്ത്രി അവകാശപ്പെടുന്നത്. തമിഴ്നാട് വനം വകുപ്പിന്‍റെ ആറ് സംഘങ്ങളാണ് ആനയെ നിരീക്ഷിക്കുന്നത്. വനം വകുപ്പ് ജീവനക്കാരും വെറ്റിനറി ഡോക്ടർമാരും അടങ്ങുന്നതാണ് ഈ സംഘം. ആനയുടെ പുതിയ ചിത്രവും വനം വകുപ്പ് പുറത്ത് വിട്ടുണ്ട്.

കേരളം നൽകിയ ആന്‍റിന ഉപയോഗിച്ചാണ് നിലവിൽ അരിക്കൊമ്പനിൽ നിന്നുള്ള റേഡിയോ കോളർ വിവരങ്ങൾ തമിഴ്നാട് വനം വകുപ്പ് ശേഖരിച്ചു വരുന്നത്. ചിന്നക്കനാലിൽ നിന്ന് ആദ്യം പിടികൂടിയ ആനയെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടപ്പോൾ പെരിയാറിലെ റിസീവിങ്‌ സെന്‍ററുമായി ബന്ധിപ്പിച്ചിരുന്ന രണ്ട്‌ ആന്‍റിനയിൽ ഒന്നാണ്‌ ഇത്. ആന നിൽക്കുന്നതിന്‌ ഒരു കിലോമീറ്റർ പരിധിയിലുള്ള സിഗ്നലുകൾ ഈ ആന്‍റിനയിൽ ലഭിക്കുന്നുണ്ട്.

അരിക്കൊമ്പൻ കേരള അതിർത്തിയിലേക്ക് കടന്നേക്കുമെന്ന സാധ്യത മുൻനിർത്തി പെരിയാറിൽ ഉപയോഗിക്കുന്ന രണ്ടാമത്തെ ആന്‍റിന ഉടൻ തിരുവനന്തപുരത്ത്‌ എത്തിച്ച്‌ നെയ്യാർ ഡിവിഷന്‌ കൈമാറുന്നുണ്ട്. വനാതിർത്തിയിൽ ആന എത്തിയാൽ നെയ്യാർ ഡിവിഷനിൽ ഇതുവഴി സിഗ്നൽ ലഭിച്ചു തുടങ്ങും. ഇത് പ്രകാരം വനംവകുപ്പിന്‌ നടപടികൾ സ്വീകരിക്കാൻ കഴിയും.

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

31 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

57 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago