national

അഫ്സൽ ഗുരുവിനെ വിശുദ്ധനാക്കി തീവ്രവാദ സീരിയൽ, തടയാൻ അമിത്ഷാ

ഇന്ത്യയിൽ ആക്രമണം നടത്തി തൂക്കുകയർ ലഭിച്ച ഭീകരന്മാരുടെ പേരിൽ സീരിയൽ നിർമ്മാണം. പാർലിമെന്റ് ആക്രമിച്ച കേസിൽ തൂക്കികൊന്ന അഫ്സൽ ഗുരുവിനേയും കാശ്മീർ ഭീകരൻ മക്ബൂൽ ഭട്ടിനെയും വിശുദ്ധരാക്കാനുള്ള സീരിയൽ ഫിലിം വരുന്നു. രാജ്യ വിരുദ്ധ ശക്തികൾ ഇതിനായി ഒരുക്കങ്ങൾ തുടങ്ങി. പോപ്പുലർ ഫ്രണ്ട് നിരോധിക്കും മുമ്പ് പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട ആയിരുന്നു ഇത്. പോപ്പുലർ ഫ്രണ്ടും മലയാളി മാധ്യമ പ്രവർത്തകരും ചേർന്ന് നടത്തിയ നീക്കം ആദ്യം സിനിമ എടുക്കാൻ ആയിരുന്നു.ഇന്ത്യ തൂക്കുകയർ നല്കിയ ഭീകരന്മാരേ വാഴ്ത്തിപ്പാടാനുള്ള സിനിമ എടുക്കാൻ പോപ്പുലർ ഫ്രണ്ട് നേതാവ് പി.കോയ പണം വാഗ്ദാനം ചെയ്തു. ഗൾഫ് വഴി കള്ളപണം എത്തിച്ച് നല്കാനായിരുന്നു പരിപാടി.

ഇതിനിടെയാണ്‌ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം. ഇതോടെ കാശ്മീർ ഭീകരന്മാരേ ന്യായീകരിച്ച് സിനിമ പിടിക്കാൻ പണവുമായിറങ്ങിയ പോപ്പുലർ ഫ്രണ്ട് നേതാവ് പി.കോയ അടക്കം ജയിലിൽ ആയി. ഹത്രാസ് യു എ പി എ കേസ് പ്രതി സിദ്ദിഖ് കാപ്പനും ഈ സിനിമാ പദ്ധതിയിൽ ഉണ്ടായിരുന്നു എന്ന് ആരോപണം ഉണ്ട്. തിഹാറിൽ നിന്നു വിരമിച്ച ജയിലർ സുനിൽ ഗുപ്ത രചിച്ച -ബ്ലാക്ക് വാറണ്ട് – സർവീസ് സ്റ്റോറിയെ ആധാരമാക്കി സിനിമ എടുക്കാനായിരുന്നു പദ്ധതി. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയപ്പോൾ താൻ കരഞ്ഞു പോയി എന്നൊക്കെയാണ് സുനിൽ ഗുപ്ത പുസ്തകത്തിൽ എഴുതിയിട്ടുള്ളത്. സുനേത്ര ചൗധരി എന്ന മാധ്യമ പ്രവർത്തകൻ്റെ സഹായത്തോടെ തിരക്കഥാ ശൈലിയിലാണ് പുസ്തകം രചിച്ചത്.

അഫ്സൽ ഗുരു എന്ന ഭീകരനെ തീഹാർ ജയിലിൽ ആണ്‌ തൂക്കിലേറ്റിയത്. ഇയാളായിരുന്നു പാർലിമെന്റ് ആക്രമണത്തിനു ചുക്കാൻ പിടിച്ചത്. അഫ്സൽ ഗുരുവിനെ തൂക്കി കൊന്ന ശേഷം തീഹാർ ജയിലിൽ തന്നെ മൃതദേഹം മറവ് ചെയ്തു. പിന്നീട് മൃതദേഹം മറവ് ചെയ്ത സ്ഥലം കണ്ടെത്തി തീഹാർ ജയിലിലേ ഇസ്ളാമിക ഭീകരവാദികളായ തടവുകാർ അഫ്സൽ ഗുരുവിന്റെ ഖബറിടത്തിൽ പ്രാർഥനക്കും മറ്റും ഒത്ത് കൂടുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഖബറിടം ഉൾപ്പെടെ ജയിൽ അധികാരികൾ തകർത്ത് കളയുകയായിരുന്നു. ഇത്തരത്തിൽ കൊടും ഭീകരന്റെ ഓർമ്മകൾ പൊലും അവശേഷിക്കാത്ത വിധം നടപടി എടുത്ത കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് തന്നെയാണ്‌ അഫ്സൽ ഗുരുവിനെ നായക കഥാപാത്രമാക്കി സിനിമക്ക് പദ്ധതിയിട്ടത്.

സിനിമാ നിർമാണ നടപടികൾ പുരോഗമിക്കവേയാണ് 2020 ഒക്ടോബറിൽ സിദ്ദിഖ് കാപ്പൻ യു പി പൊലീസിൻ്റെ പിടിയിലായത്.സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയവേ ഇതിന്റെ നിർമ്മാണത്തിനു തീവ്രവാദികൾ പി.കോയയെ നേരിട്ടു ബന്ധപ്പെട്ട് സിനിമാ നിർമാണത്തിനു ഫണ്ട് ഉറപ്പു വരുത്താൻ ശ്രമിച്ചു.സിദ്ദിഖ് കാപ്പനു ജാമ്യം കിട്ടിയ ശേഷം സിനിമാ പദ്ധതിയാകാമെന്ന് കോയ ഒഴിഞ്ഞു മാറി.പക്ഷേ രണ്ടാഴ്ചയ്ക്കകം പോപ്പുലർ ഫ്രണ്ട് നിരോധിച്ചതോടെ പണി പാളി. തിഹാർ ജയിലിലെ തീവ്രവാദികളുടെ കഥകൾ സിനിമയാക്കാൻ ഫണ്ട് ഏർപ്പാടാക്കാമെന്ന് ഉറപ്പു നൽകിയ പി.കോയ തിഹാറിൽ തടവിലായെന്നത് വിധി വൈപരീത്യം.

ഇപ്പോൾ തീഹാർ ജയിലിൽ തൂക്കിലേറ്റിയ അഫ്സൽ ഗുരുവിന്റെ പേരിൽ മുടങ്ങി പോയ സിനിമ സീരിയൽ ആക്കി ഇറക്കാനാണ്‌ നീക്കങ്ങൾ. തീവ്രവാദ പ്രവർത്തനത്തേ സിനിമയിലൂടെ സെലിബ്രേറ്റ് ചെയ്യും എന്നതിനാൽ തന്നെ കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ടവരെ വല കണ്ണിയിലാക്കി നിരീക്ഷിക്കുകയാണ്‌

ദെ..ആർ സെല്ബ്രേറ്റിങ്ങ് ദി ടെററിസം എന്നും ഇത് തടയണം എന്നും ഭീകരവാദത്തേ പ്രോൽസാഹിപ്പിക്കുന്നത് കലാകാരന്മാരായാലും നിയമ നടപടി വേണം എന്നും ആവശ്യം ഉയർന്നു. ഇന്ത്യൻ ജനത തീവ്രവാദം ആഗ്രഹിക്കുന്നില്ല. ഭീകരവാദികൾ മൂലം സൈനീകരുടെ എത്ര ജീവനുകളാണ്‌ പൊലിയുന്നത്. ഇപ്പോഴും രാജ്യവും പോലീസും സൈന്യവും ഭീകരന്മാർക്കെതിരായ പോരാട്ടത്തിൽ ആണ്‌.അങ്ങിനെ ഇരിക്കെയാണ്‌ തൂക്കി കൊന്ന കൊടും ഭീകരനെ വിശുദ്ധനാക്കാൻ സിനിമയും സീരിയലും ആയി ചില കലയുടെ പേരു പറഞ്ഞ് തുനിയുന്നതും കശ്മീർ ഭീകരരെ വാഴ്ത്താനുള്ള സിനിമക്കു പകരം വെബ്സീരീസ് നിർമിക്കാനാണ് ശ്രമം.ഒരിക്കൽ പോപ്പുലർ ഫ്രണ്ട് നിർമ്മാണ ചിലവ് എടുക്കാനിരുന്ന ഈ സീരിയൽ നിർമ്മാണത്തിനു ഇപ്പോൾ പണം എവിടെ നിന്ന് എന്നും ദുരൂഹമായ ചോദ്യമാണ്‌.

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ പരാജയത്തിൽ ഒന്നായിരുന്നു ഡിജിറ്റൽ മീഡിയകളേ നിയന്ത്രിക്കാൻ കഴിയാതെ പോയത്. ഡിജിറ്റൽ മീഡിയകൾ വഴി തീവ്രവാദം നടത്തുന്നവരെ തളയ്ക്കാനും ആയിരില്ല. അതിനാൽ മൂന്നാം മോദി സർക്കാർ ഡിജിറ്റൽ മീഡിയകളേ നിയന്ത്രിക്കാൻ കർശനമായ സംവിധാനങ്ങൾ കൊണ്ടുവരും എന്നും അറിയുന്നു.

karma News Network

Recent Posts

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

19 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

22 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

57 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

1 hour ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

1 hour ago

കനത്ത മഴയിൽ കാൽവഴുതി ഓടയിൽ വീണു, യുവാവ് മരിച്ചു

കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…

2 hours ago