തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ, വേലൂർ, എരുമപ്പെട്ടി ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.
ശനിയാഴ്ച രാവിലെ 8.15ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിൽ മൂന്നാണ് രേഖപ്പെടുത്തിയത്. പാവറട്ടിയാണ് പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പാലക്കാട് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. 4 സെക്കൻഡ് നീണ്ടുനിന്ന ഭൂചലനം ആണ് ഉണ്ടായത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീവ്രത 3 ആണ് ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനത്തിൽ രേഖപ്പെടുത്തിയത്.
വലിയ ശബ്ദത്തോടെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെടുകയായിരുന്നു. അടുക്കളയിൽ ഇരുന്ന പാത്രങ്ങൾ ഉൾപ്പെടെ താഴെ വീണു. ജില്ലാ കളക്ടരുടെ നിർദേശത്തെത്തുടർന്ന് തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
ഭൂചലനത്തിൽ ആനായ്ക്കൽ തോട്ടുപ്പുറത്ത് പ്രകാശൻ സുമ ദമ്പതികളുടെ വീടിന് വിള്ളൽ വീണു. മുൻപും വീടിന് വിള്ളലുകൾ ഉണ്ടായിരുന്നെങ്കിലും ആ ഭാഗങ്ങളിൽ നിന്ന് മാറി മേൽക്കൂരയോട് ചേർന്ന ചുമർ വിണ്ട് അടർന്ന് മാറി. ഉഗ്ര ശബ്ദത്തോടൊപ്പം വീടിന്റെ ചുമർ അടർന്ന് വീഴുകയായിരുന്നുവെന്ന് സുമ ഇന്നലെ വ്യക്തമാക്കി. വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…