തിരുവനന്തപുരം. മേയറുടെ കത്ത് വിവാദത്തിന് പിന്നാലെ സഹകരണ സംഘത്തിലെ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ?ഗപ്പന്റെ കത്തും വിവാദത്തില്‍. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയിന്‍ സഹകരണ സംഘത്തിലേക്ക് ജീവക്കാരെ നിയമിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ നല്കിയ കത്ത് പുറത്ത്. ജൂനിയര്‍ ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് സഹിതം നല്കിയ കത്താണ് പുറത്തുവന്നത്.
അറ്റന്‍ഡര്‍ നിയമനം ഇപ്പോള്‍ നടത്തേണ്ടെന്നും ബാങ്ക് ഭരണസമിതിയോട് കത്തില്‍ നിര്‍ദേശിക്കുന്നു. 2021 ജൂലൈയിലേതാണ് കത്ത്. ആനാവൂരിന്റെ പേരും ഒപ്പും കത്തിലുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനമായാണ് നിയമനപ്പട്ടിക നല്‍കിയത്. സഹകരണ സ്ഥാപനങ്ങളിലെ നിയമന ചട്ടങ്ങള്‍ മറികടന്നായിരുന്നു ഇടപെടല്‍. നാലാം ഗ്രേഡ് ജീവനക്കാരെ നിയമിക്കാന്‍ പ്രത്യേക ഏജന്‍സിയെ വേണമെന്ന ചട്ടമാണ് ലംഘിച്ചത്.
ആനാവൂര്‍ നാഗപ്പനോട്, തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളിലേക്ക് നിയമനപ്പട്ടിക ചോദിച്ച് മേയര്‍ ആര്യ രാജേന്ദ്രന് നല്‍കിയതെന്നു ആരോപിക്കുന്ന കത്തും, എസ്എടി ആശുപത്രിയിലെ താല്‍ക്കാലിക നിയമനം സംബന്ധിച്ച് വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗവും കോര്പറേഷന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായി ഡി.ആര്.അനില്‍ നല്കിയ കത്തും നേരത്തേ പുറത്തുവന്നിരുന്നു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…