entertainment

ഉണ്ണി മുകുന്ദന്റെ സിനിമയെ ഇകഴ്‌ത്തുന്നതിന് പിന്നിൽ അജൻഡ – സംവിധായകന്‍ അഖില്‍ മാരാര്‍

ഉണ്ണി മുകുന്ദന്റെ സിനിമയെ ഇകഴ്‌ത്തുന്നതിന് പിന്നിൽ ഒരു അജൻഡയുണ്ടെന്നു സംവിധായകന്‍ അഖില്‍ മാരാര്‍. താരമായി ഉയർന്നു വരുന്ന ഉണ്ണി മുകുന്ദനെ തകർക്കുക എന്നത് തന്നെയാണ് ഇത്തരം വ്ളോ​ഗേഴ്സിന്‍റെ അജണ്ട. – സംവിധായകന്‍ അഖില്‍ മാരാര്‍ പറയുന്നു. മാളികപ്പുറം എന്ന സിനിമയുടെ വന്‍സാമ്പത്തിക വിജയത്തെ തുടര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദനെതിരെ വിമര്‍ശനങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അഖില്‍ മാരാര്‍.

ഉണ്ണി മുകുന്ദനെയും മാളികപ്പുറത്തെയും മോശമായി ചിത്രീകരിച്ച യൂട്യൂബ് വ്ളോഗറെ കടുത്ത ഭാഷയില്‍ ഉണ്ണി മുകുന്ദന്‍ വിമര്‍ശിച്ചതിനെതിരെ ധാരാളം വാര്‍ത്തകള്‍ പുറത്ത് വരുകയാണ്. ഇത് സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്ന, പ്രത്യേകിച്ചും ഹിന്ദുത്വ പശ്ചാത്തലം ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുന്ന ഉണ്ണി മുകുന്ദനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണെന്ന അഭിപ്രായവും ഉയരുകയാണ്.

‘കേരളത്തിലെ എല്ലാ വ്ളോ​ഗേഴ്സിനെയും വിമർശിക്കാൻ സാധ്യമല്ല. നാട്ടിൽ മുല്ല പോലുള്ള നല്ല സു​ഗന്ധമുള്ള പൂക്കൾ മാത്രമല്ല, സഹിക്കാൻ കഴിയാത്ത ശവംനാറി പൂക്കളുമുണ്ട്. സിനിമ ഉണ്ടാക്കുന്നത് പരിപ്പുവട ഉണ്ടാക്കുന്ന തരത്തിൽ ലളിതമായ കാര്യമാണെന്നാണ് ചിലർ പറയുന്നത്. നാലു വർഷങ്ങൾക്ക് മുമ്പ് മാളികപ്പുറത്തിന്റെ തിരക്കഥയുമായി മറ്റൊരു സംവിധായകനെ കണ്ട വ്യക്തിയാണ് അഭിലാഷ്. അന്ന് ഉണ്ണിമുകുന്ദനെ ഈ സിനിമയുടെ ഭാഗമാക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല. മറ്റുള്ള പലരുടെയും അടുത്ത് സംസാരിച്ച് അവസാനമാണ് ഉണ്ണി മുകുന്ദൻ എന്ന താരത്തെ സമീപിക്കുന്നത്. ​ഗുജറാത്തിലെ പഠനം കഴിഞ്ഞ് സിനിമയോടുള്ള ആ​ഗ്രഹത്തിന്‍റെ പുറത്ത് നാട്ടിൽ വന്ന് കഷ്ടപ്പെട്ട് താരമായും നടനായും മാറിയ ഉണ്ണി മുകുന്ദനെക്കാളും കഷ്‌ടപ്പാടാണോ, ഒരു മെയിൽ ഐഡിയും ഉണ്ടാക്കി യൂട്യൂബ് ചാനലും തുടങ്ങി വെറുതെ ഇരുന്ന് തെറി പറയുന്നവർക്ക്’ – അഖില്‍ മാരാര്‍ ചോദിക്കുന്നു.

‘സീക്രട്ട് ഏജന്റ്, അശ്വന്ത് കോക്ക് പോലുള്ള യൂട്യൂബേഴ്സ് എന്താണ് ചെയ്യുന്നത്. മലയാള സിനിമയെ ഉദ്ധരിക്കാൻ വേണ്ടി ഇറങ്ങിയേക്കുക എന്ന ചിന്തയിലാണ് ഇവർ. നിരന്തരം വ്യക്തിഹത്യ ചെയ്യുമ്പോൾ ആരാണെങ്കിലും തെറി പറഞ്ഞു പോകും. അതു തന്നെയെ ഉണ്ണി മുകുന്ദൻ ചെയ്തൊള്ളു. വളർത്തു ദോഷമെന്ന് പറഞ്ഞാൽ അത് മാതാപിതാക്കളെ അവഹേളിക്കുക തന്നെയാണ്. അത് കേൾക്കുമ്പോൾ ഉണ്ണി മുകുന്ദനെ പോലുള്ളവർ പ്രതികരിച്ചെന്നിരിക്കും. സിനിമകൾ തരത്തിലുള്ളതാണ്. മാളികപ്പുറം ഒരു ഭക്തി സിനിമയാണ്. സ്വഭാവികമായും സിനിമയുടെ പ്രമോഷനും അത്തരത്തിൽ ആയിരിക്കും. ഒരു സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള എല്ലാം അതിലെ അഭിനേതാക്കൾ ചെയ്യണം. അതു തന്നയെ ഉണ്ണി മുകുന്ദനും ചെയ്തൊള്ളു’ – അഖില്‍ മാരാര്‍ പറയുന്നു.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

9 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

35 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

48 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago