topnews

യുദ്ധകളത്തിലേക്ക് ഇനി യുവാക്കൾ, ശത്രുവിനെ തകർക്കാൻ അഗ്നിപഥ്

ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രം തിരുത്തി കുറിച്ച് വൻ പദ്ധതി. 4 വർഷത്തേക്ക് യുവാക്കൾക്ക് സൈനീകരാകാം. പതിനേഴര വയസ്സിനും 21 വയസ്സിനും ഇടയിൽ പ്രായമുള്ളവരെ തിരഞ്ഞെടുക്കും. പദ്ധതിയുടെ പേര് അഗ്നിപഥ് എന്നാണ്‌. വൻ ഓപ്പറേഷനും യുദ്ധവും ആയുധ നീക്കവുമായി കിടിലൻ ലോഞ്ചിങ്ങാണ്‌ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രിയും സൈനീക മേധാവികളും സംഘടിപ്പിച്ചത്

ഇന്ത്യൻ മിലിട്ടറിയെ അടി മുടി മാറ്റി മറിക്കും. സൈനീകരുടെ എണ്ണം കൂടും. ഇന്ത്യൻ ജന സഖ്യയിൽ നല്ലൊരു വിഭാഗം യുവതീ യുവാക്കൾക്കും സൈനീകരാകാൻ അവസരം. മാത്രമല്ല ഏത് അടിയന്തിര ഘട്ടത്തിലും വിരമിച്ചവരെ സേവനത്തിനു തിരികെ വിളിക്കാം. വൻ തൊഴിൽ സാധ്യത പോലെ തന്നെ വലിയ രീതിയിൽ രാജ്യത്തോട് കൂറുള്ള രാജ്യത്തിനായി യുദ്ധ ചെയ്യാൻ തയ്യാറും മനസും ഉള്ള ഒരു സമൂഹത്തേ സൃഷ്ടിക്കുകയാണ് ലക്ഷ്യം.അഗ്‌നിപഥ് പദ്ധതി പ്രകാരം, ഇന്ത്യൻ യുവാക്കൾക്ക് അഗ്‌നിവീരനായി സായുധ സേനയിൽ സേവനമനുഷ്ഠിക്കാൻ അവസരം നൽകും,” പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.അഗ്‌നിവീഴ്സിന്’ നല്ല ശമ്പള പാക്കേജും 4 വർഷത്തെ സേവനത്തിന് ശേഷം എക്സിറ്റ് റിട്ടയർമെന്റ് പാക്കേജും നൽകുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.14 ലക്ഷം സൈനീകരാണ് ഇന്ത്യക്ക് ഉള്ളത്. സായുധ സേനയിലെ റിക്രൂട്ട്മെന്റിൽ മാതൃകാപരമായ മാറ്റം കൊണ്ടുവരാനാണ് അഗ്‌നിപഥ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. യുവാക്കൾക്കും കരസേനയിലെ അനുഭവപരിചയത്തിനും ഇടയിൽ ഒപ്റ്റിമൽ ബാലൻസ് ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈനിക റിക്രൂട്ട്മെന്റിൽ വിപ്ലവകരമായ തീരുമാനമാണിത്. രാജ്യത്തിന് സേവ ചെയ്യാൻ ചെറുപ്പക്കാർക്കാണ് സുവർണ്ണാവസരം ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചൊവ്വാഴ്ച വെളിപ്പെടുത്തി. വിരമിക്കുന്നത് വരെ, അല്ലെങ്കിൽ 20 വർഷമോ 15 വർഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകൾ അടിമുടി പരിഷ്‌കരിച്ചു. ഹ്രസ്വകാലത്തേക്കും ഇനി സൈനിക സേവനത്തിനായി ചേരാം 17.5 വയസ്സുമുതൽ 21 വയസ്സുവരെയുള്ളവർക്കാണ് നിയമനം. അഗ്‌നീപഥ് എന്ന പദ്ധതിയിൽ നാല് വർഷത്തേക്കാണ് സൈനികരെ നിയമിക്കുക.

Karma News Network

Recent Posts

തലസ്ഥാനത്ത് വീട്ടമ്മയുടെ മൂന്നുപവന്റെ മാലപൊട്ടിച്ചു, ബൈക്കിലെത്തിയ മോഷ്ടാവിനായി അന്വേഷണം

തിരുവനന്തപുരം: ബോക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മൂന്നു പവന്റെ മാല മോഷ്ടിച്ചു. മംഗലപുരം ഇടവിളാകം പി.എസ്.ഭവനില്‍ സുനിതയുടെ മൂന്നുപവന്റെ മാലയാണ് ബൈക്കിലെത്തിയ…

6 mins ago

ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയില്ല, മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും

കൊച്ചി: കുവൈത്ത് മംഗെഫിലെ തീപിടിത്തദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറില്ലെന്ന് എൻ.ബി.ടി.സി. മാനേജിങ് ഡയറക്ടർ കെ.ജി.എബ്രഹാം. കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ…

1 hour ago

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് വിഷയം, സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ

കോഴിക്കോട്: പൊതുപ്രവർത്തകൻ എന്ന നിലയ്ക്ക് എന്റേയും മുഖത്ത് ആഞ്ഞ് വെട്ടാൻ സി.പി.എം. ഉപയോഗിച്ച വ്യാജ സൃഷ്ടിയാണ് കാഫിർ പ്രയോഗം. സി.പി.എമ്മിനെതിരെ…

2 hours ago

യു.പി സ്കൂൾ കുട്ടികളെ പീ‍‍‍‍ഡിപ്പിച്ചു, അദ്ധ്യാപകനെതിരെ പോക്സോ, നജീബിനേ പുറത്താക്കി

വിദ്യാർത്ഥിക്കെതിരെ ലൈംഗിക അതിക്രമം യുപി സ്കൂൾ അധ്യാപകനെതിരെ കേസെടുത്ത് കൊളവല്ലൂർ പൊലീസ്. തലശ്ശേരി പാനൂരിനടുത്ത വിളക്കോട്ടൂർ യു.പി സ്‌കൂൾ അധ്യാപകൻ…

2 hours ago

ജീവിതമാർഗം വഴിമുട്ടി, അരി മേടിക്കാൻ കാശില്ല , സത്യഭാമയ്ക്ക് ജാമ്യം

മോഹിനിയാട്ടത്തില്‍ സൗന്ദര്യത്തിനാണ് പ്രധാനം, 66 വയസായിട്ടും ഞാനിങ്ങനെ ഇരിക്കുന്നില്ലേ?കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കേണ്ടെന്ന എന്നൊക്കെ തട്ടി വിട്ടത് കലാമണ്ഡലം സത്യഭാമയാക്…

3 hours ago

ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു, രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കോട്ടയം: തൃക്കൊടിത്താനത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം ചെമ്പുമ്പുറം പാറക്കുളത്തിൽ ചൂണ്ടയിടാൻ എത്തിയ…

3 hours ago