entertainment

ഹന്‍സികയെ തൊട്ടുകളിച്ചാല്‍, മുഖം ഇടിച്ചു പരത്തും, അഹാന പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നടന്റെ നാല് പെണ്‍മക്കളും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. മൂത്ത മകള്‍ അഹാന കൃഷ്ണ നായികയായി തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ അഹാനയുടെ കുഞ്ഞ് അനുജത്തിയായ ഹന്‍സിക കൃഷ്ണയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഹേറ്റ് പേജ് ഉണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടി. പേജിനെതിരെ ശക്തമായി പ്രതികരിച്ചാണ് അഹാന രംഗത്ത് എത്തിയിരിക്കുന്നത്.

സാധാരണ ഇത്തരം പ്രവര്‍ത്തികള്‍ കാര്യമായി എടുക്കാത്തയാളാണ് താന്‍. പക്ഷെ അനുജത്തിമാരെ, പ്രത്യേകിച്ചും 15 വയസ്സ് മാത്രമുള്ള ഹന്‍സികയെ തൊട്ടുകളിച്ചാല്‍, മുഖം ഇടിച്ചു പരത്തും എന്ന് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ കഴിയാത്ത വിധമാണ് ഹേറ്റ് പേജിന്റെ സെറ്റിംഗ്‌സ്. അതുകൊണ്ട് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുകയെ വഴിയുള്ളൂ. hansikakrishna_haters എന്ന പേരിലാണ് പേജ്. താനും സുഹൃത്തുക്കളും പരിചയക്കാരും മറ്റുള്ളവരും ചേര്‍ന്ന് ‘റിപ്പോര്‍ട്ട്’ ചെയ്തതെങ്കിലും പിന്നെയും ആ പേജ് തുടര്‍ന്നു.

ശേഷം പേജ് ‘പ്രൈവറ്റ്’ ആയി മാറി. അതായത് പോസ്റ്റുകള്‍ കാണണമെങ്കില്‍ അവര്‍ക്ക് ഫോളോ റിക്വസ്റ്റ് അയക്കണം. ആ രീതിയിലും ഫോളോവേഴ്‌സിനെ കൂട്ടാനുള്ള കുടിലതന്ത്രമാണിത്. സംഭവം സ്റ്റോറി ആക്കി പോസ്റ്റ് ചെയ്തതില്‍ പിന്നെ 34 പോസ്റ്റുകള്‍ എന്നത് അഞ്ചായി ചുരുങ്ങി. ഡിലീറ്റ് ചെയ്തതല്ല, ആര്‍കൈവ് ചെയ്ത് പേജ് വെടിപ്പാക്കാനുള്ള ശ്രമമാണിത്.

അറപ്പുളവാക്കുന്ന കണ്ടന്റ് ആണ് പേജിനുള്ളില്‍. തന്നെ ബുദ്ധിമുട്ടിച്ചതെങ്ങനെയാണോ, അതുപോലെയാവും ഇത് നടത്തുന്നയാള്‍ ഒരുപക്ഷെ വീട്ടിലും പെരുമാറുക. അയാളുടെ വീട്ടുകാരെ ഓര്‍ത്ത് സഹതാപം തോന്നുന്നു, ഇത്തരം ചിന്താഗതിപുലര്‍ത്തുന്നയാള്‍ക്കൊപ്പം എന്നും ജീവിക്കേണ്ടി വരുന്നത് എന്തൊരാവസ്ഥയാണ്. അഹാന കുറിച്ചു.

Karma News Network

Recent Posts

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

8 mins ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

21 mins ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

46 mins ago

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…

1 hour ago

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ ഇടിച്ചുവീഴ്ത്തി, തൃത്താലയിൽ 19കാരൻ ഒളിവിൽ

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു, തൃശൂരിൽ 14കാരന് ദാരുണാന്ത്യം

തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…

2 hours ago