നടന് കൃഷ്ണകുമാറിന്റെ മൂത്ത മകളും നടിയുമായ അഹാന കൃഷ്ണ മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയകളിലും നടി സജീവ സാന്നിധ്യമാണ്. അഹാനയും സഹോദരിമാരും അച്ഛനുമൊക്കെയായുള്ള നിരവധി ടിക് ടോക് വീഡിയോകളും പുറത്തെത്തുന്നുണ്ട്. ഇവര്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. ചില കമന്റുകള്‍ സഹോദരിമാര്‍ തമ്മില്‍ വൈരം പടര്‍ത്തുന്ന വിധത്തിലുള്ളവയാണ്. ഇത്തരത്തില്‍ കമന്റ് ചെയ്യുന്നവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഹാന.
സഹോദരിയായ ദിയ കൃഷ്ണയ്ക്ക് ഒപ്പം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഒരാള്‍ നല്കിയ കമന്റ് ചൂണ്ടികാട്ടി ആയിരുന്നു അഹാനയുടെ പ്രതികരണം. ദയ മറ്റു സഹോദരങ്ങള്‍ക്ക് ഒപ്പം ഉള്ളത് പോലെ അഹാനയ്ക്ക് ഒപ്പം കംഫര്‍ട്ടബിള്‍ അല്ലെന്ന് ആയിരുന്നു ഇയാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി അഹാന പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഇടയ്ക്ക് വല്ലപ്പോഴും ഞങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ ചിലരുടെ മെസേജ് ഞാന്‍ കാണാറുണ്ട്. എന്റെ ഒരു സഹോദരിയെ മറ്റു സഹോദരിമാരുമായി താരതമ്യപ്പെടുത്തുന്ന സന്ദേശങ്ങള്‍, ഒരാളെ കുറിച്ച് വെറുപ്പ് തോന്നിക്കുന്ന കമന്റിടുക, മറ്റേയാളെ വാനോളം പുകഴ്ത്തുക, അങ്ങനെയുള്ള എല്ലാവരോടുമായി എനിക്കൊന്നേ പറയാനുള്ളൂ. ഞങ്ങള്‍ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്,നിങ്ങളുടെ ഭ്രാന്തന് കമന്റുകള്‍ അതിന് ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല. ഞങ്ങളുടെ പരസ്പര വിശ്വാസത്തെയും സ്നേഹത്തെയും നിങ്ങളുടെ കമന്റുകള്‍ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ പ്ലീസ് അല്പം മെച്ച്യൂരിറ്റി കാണിക്കു.
ഞാന്‍ യൂട്യൂബില്‍ കണ്ട ഒരു കമന്റ് പങ്കുവയ്ക്കുന്നു. ദിയ മറ്റു സഹോദരങ്ങള്‍ക്കൊപ്പമുള്ള പോലെ അഹാനയുമൊത്ത് കംഫര്‍ട്ടബിള്‍ എല്ല എന്നാണ് കമന്റ്. എത്ര വെറുപ്പ് പടര്‍ത്തുന്ന ചിന്തയാണ്. എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു. നിങ്ങളുടെ യഥാര്‍ഥ പേരോ മുഖമോ കാണിക്കാത്ത ഒരു അക്കൗണ്ടില്‍ നിന്ന് ഇത്തരം കമന്റുകള്‍ ഇടുകയും അതുമൂലം രണ്ട് സഹോദരിമാര്‍ക്കുമിടയില്‍ ശത്രുത ഉടലെടുക്കുമെന്നുമാണോ നിങ്ങള്‍ പ്രതീക്ഷിച്ചത്. വിദ്യാഭ്യാസം നേടൂ, കുറച്ച് ബുദ്ധിയും ബോധവും നേടൂ. അഹാന കുറിച്ചു.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…