entertainment

അപ്പച്ചിയുടെ ആ വലിയ ആഗ്രഹം അഹാന നിറവേറ്റി – വീഡിയോ കാണൂ.

വർഷങ്ങളായി തനിക്കും കുടുംബത്തിനും ഒപ്പം താമസിച്ച് ഞങ്ങളെ സ്വന്തം മക്കളെയെന്ന പോലെ നോക്കിവരുന്ന അപ്പച്ചിയുടെ ആഗ്രഹം നിറവേറ്റിയിരിക്കു കയാണ് നടി അഹാന. എന്താണെന്നറിയേണ്ടേ? ഒരിക്കലെങ്കിലും വിമാനത്തിൽ കയറണം എന്നതായിരുന്നു അപ്പച്ചിയുടെ ആഗ്രഹം.

‘അടുത്തിടെയാണ് ഞങ്ങൾ അറിഞ്ഞത് അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരിക്കലെങ്കിലും ഫ്ളൈറ്റിൽ കയറണമെന്നത്. എന്നാൽ പിന്നെ ആ ആഗ്രഹം പൂർത്തിയാക്കാം എന്നോർത്തു. ആഗ്രഹങ്ങളൊന്നും ബാക്കി വെക്കാൻ പാടില്ലല്ലോ.’ അഹാന പറയുന്നു. വിഡിയോ വ്ലോഗിലൂടെയാണ് അഹാന അപ്പച്ചിയുടെ ആഗ്രഹ സഫലീകരണം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

അപ്പച്ചിയെയും സഹോദരി ഇഷാനിയെയും കൂട്ടി ചെന്നൈയിലേക്കായിരുന്നു അഹാനയുടെ യാത്ര. ചെന്നൈയിൽ അപ്പച്ചി ഏറെനാൾ താമസിച്ചിട്ടുണ്ട്. അതിനാലാണ് യാത്രക്കായി ചെന്നൈ തന്നെ അഹാന തിരഞ്ഞെടുത്തത്.

ആദ്യ വിമാനയാത്രക്കായുള്ള യാത്രക്ക് വളരെ ആവേശത്തോടെ ഒരുങ്ങുന്ന അപ്പച്ചിയെ വിഡിയോയിൽ കാണാം. ആദ്യമായി ഫ്ളൈറ്റിൽ കയറിയ അപ്പച്ചിയുടെ ഓരോ ഭാവവും ആകാംക്ഷയുമെല്ലാം അഹാന വിഡിയോയിൽ ഒപ്പിയെടുത്ത് പങ്കുവെച്ചിരുന്നു. ‘പേടിയുണ്ടോ?’ എന്ന അഹാനയുടെ ചോദ്യത്തിന്, ‘ഇല്ലെടാ, നിങ്ങൾ കൂടെയില്ലേ’ എന്നാണ് അപ്പച്ചി നൽകുന്ന മറുപടി.

അഹാനയുടെ മനോഹരമായ ഈ വിഡിയോക്ക് നിരവധിപേർ കമന്റ് ചെയ്തിരിരിക്കുന്നു. ‘പലർക്കും സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയും, എന്നാൽ കുറച്ചുപേർക്ക് മാത്രമേ മറ്റുള്ളവർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ സഹായിക്കാനായി കഴിയൂ’, ‘പ്രായമായവരുടെ ആഗ്രഹങ്ങൾ നിറവേറ്റുക എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല, ദൈവം അനുഗ്രഹിക്കും’എന്നിങ്ങനെ നീളുകയാണ് കമന്റുകൾ.

Karma News Network

Recent Posts

ഡൽഹിയിലെ വീടിന് നേരെ കരി ഓയിൽ ഒഴിച്ചു, ജയ് ഇസ്രായേൽ എന്ന പോസ്റ്ററും പതിച്ചു- അസദുദ്ദീൻ ഒവൈസി

ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ്…

14 mins ago

‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ…’ വികാരഭരിതനായി മമ്മൂട്ടി

നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…

43 mins ago

സംസ്ഥാനത്ത് ഇന്നും മഴ തന്നെ, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

1 hour ago

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

9 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

9 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

9 hours ago