മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാര്‍. ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുമ്പോള്‍ ലോകം മുഴുവന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരിലാണ്. ഡോക്ടര്‍മാരും മനുഷ്യരാണ്. അവര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കണമെന്നും അഹാന പറഞ്ഞു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അഹാന പ്രതികരിച്ചത്.
അഹാനയുടെ വാക്കുകള്‍ ഇങ്ങനെ; ‘ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടര്‍മാരെയും നഴ്സ്മാരെയും കണ്ടിട്ടുണ്ട്. അവരാണ് ദൈവത്തോട് അടുത്ത് നില്ക്കുന്ന വ്യക്തികളായി ഞാന്‍ കണ്ടിട്ടുള്ളത്. രാജ്യത്തെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നു എന്നത് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നില്ല. കൊവിഡ് എന്ന മഹാമാരിക്കെതിരെ രാപ്പകല്‍ ഇല്ലാതെ പൊരുതുന്നവരാണ് അവര്‍. സ്വന്തം ആരോഗ്യം നോക്കാതെ നല്ല നാളെക്കായി അവര്‍ പരിശ്രമിക്കുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ നിങ്ങള്‍ താമസിക്കുന്ന ഇടത്തില്‍ നിന്നും വളരെ ദൂരെയായിരിക്കാം നടന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ അവിടെ നടക്കാമെങ്കില്‍ നിങ്ങളുടെ സ്ഥലത്തും നടക്കാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷേ അത് നിങ്ങളുടെ കുടുംബത്തിലെ ഒരു ഡോക്ടര്‍ക്കാവാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരെ തന്നെ ആവാം. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാര്‍ക്ക് എതിരെയല്ല. മറിച്ച് മനുഷ്യരാശിക്കെതിരെ തന്നെയാണ്. കാരണം ഡോക്ടര്‍മാരില്ലാതെ മനുഷ്യരാശിയുണ്ടാവില്ല, നാളെയും ഉണ്ടാവില്ല’.
ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കണം. കാരണം ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നത് അത് എന്ത് കാര്യത്തിന്റെ പേരിലാണെങ്കിലും ശരിയല്ല. കാരണം നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കൂ.
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…