entertainment

അമ്മയുടെ ഭംഗി പിള്ളേർക്ക് ആർക്കും കിട്ടിയില്ലെന്ന് എല്ലാവരും പറയാറുണ്ട്- അഹാന

മലയാള സിനിമയിൽ യുവ നാടികമാരിൽ തിളങ്ങുകയാണ് നടി അഹാന കൃഷ്ണ. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ അഹാന സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ സൈബർ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകാറുള്ള നടി കൂടിയാണ് താരം.

അടുത്തിടെ അഹാന പങ്കുവച്ച ഒരു ചിത്രവും വൈറലായി മാറിയിരുന്നു. ഇരുപത്തിയഞ്ച് വർഷം പഴക്കമുള്ള അമ്മയുടെ സൽവാർ ധരിച്ചു കൊണ്ടുള്ള അഹാനയുടെ ചിത്രമാണ് വൈറലായത്. അത് കണ്ട ശേഷം അമ്മയുടെ പ്രതികരണം എന്തായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് അഹാന ഇപ്പോൾ.

‘ആ സൽവാർ ഞാൻ അമ്മയുടെ അടുത്ത് നിന്ന് കടം വാങ്ങിയതൊന്നുമല്ല. ഞാൻ എടുത്ത് കൊണ്ടുപോയി അങ്ങ് ഇട്ടതാണ്. അമ്മ ഭയങ്കര സുന്ദരിയാണ്. അമ്മയുടെ ഭംഗി പിള്ളേർക്ക് ആർക്കും കിട്ടിയില്ലെന്ന് എല്ലാവരും പറയാറുണ്ട്. അമ്മയ്ക്ക് അറിയായിരുന്നു ഞാൻ അത് എടുത്ത് ഇടുമെന്ന്. ഇൻസ്റ്റയിലെ ആ ഫോട്ടോ കണ്ട് ഞെട്ടിയതൊന്നുമില്ല. കുറേ നാളായി ഞാൻ ആ ഡ്രസ് എടുത്ത് എന്റെ കബോർഡിൽ സൂക്ഷിച്ച്‌ വെച്ചിരിക്കുകയായിരുന്നു,’

‘എപ്പോഴോ ആ സൽവാർ ഒരിടത്ത് ഇരിക്കുന്നത് കണ്ടു. എനിക്കത് കണ്ടപ്പോൾ ഭയങ്കരമായി ഇഷ്ടപ്പെട്ടു. പണ്ടത്തെ സൽവാർ ഒന്നും സൈസ് ഫിറ്റിങ് അല്ലല്ലോ. അതുകൊണ്ട് സൈസൊക്കെ എനിക്ക് കറക്ടായിരുന്നു. ഞാൻ അന്നേ അമ്മയോട് പറയുന്നുണ്ട്, അടി ഇറങ്ങുന്ന സമയത്ത് ഏതെങ്കിലും ഇന്റർവ്യൂയിൽ എനിക്കിത് ഇടണമെന്ന് ഉണ്ടെന്ന്.

ഒന്നര വർഷമായിട്ട് അടി ഇറങ്ങാൻ വേണ്ടി ഞാൻ വെയ്റ്റ് ചെയ്തിരിക്കുകയാണ്. കാരണം ഏതെങ്കിലും ഇൻർവ്യൂയിൽ എനിക്ക് ആ സൽവാർ ഇടണമെന്നുണ്ട്,’ ‘ആകെ അമ്മ എന്നോട് പറഞ്ഞത് ആ ഫോട്ടോ എടുക്കുമ്പോൾ ഓസിയെ പ്രഗ്നന്റായിരുന്നു എന്നാണ്. ദിയയെ അപ്പോൾ അഞ്ചാറ് മാസം പ്രഗ്നന്റായിരുന്നു. അതാണ് അമ്മയുടെ മുഖമൊക്കെ കുറച്ച്‌ ചബ്ബിയായിട്ട് ഇരിക്കുന്നത്. അല്ലെങ്കിൽ ആ സമയത്ത് അമ്മ കുറച്ച്‌ കൂടെ മെലിഞ്ഞിട്ടാണ് ഇരുന്നിരുന്നത്. അന്ന് ആ സൽവാർ ഇട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷവും ഇഷ്ടവും തോന്നിയെന്നും’ അഹാന പറഞ്ഞു.

അതിന് അത്രയും വർഷത്തെ പഴക്കമുണ്ടെന്ന് കണ്ടാൽ പറയില്ല. ആ സമയത്ത് അമ്മ മസ്കറ്റിലായിരുന്നു താമസിച്ചിരുന്നത്. മസ്കറ്റിൽ നിന്നും വാങ്ങിച്ച സൽവാറാണ്. ഞാൻ ഇട്ട ഫോട്ടോയാണ് ഇരുപത്ത് വർഷം മുമ്പ് എടുത്തതെന്ന് പറഞ്ഞത്

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

19 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

20 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

46 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

50 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago