entertainment

വിചിത്ര സ്വഭാവമുള്ള ഞാന്‍ കരഞ്ഞാല്‍ എങ്ങനെയുണ്ടാവുമെന്ന് അഹാന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാര്‍. നടന്‍ കൃഷ്ണകുമാറിന്റെ നാല് മക്കളില്‍ മൂത്തവളാണ് അഹാന. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിലും അഹാന മടി കാണിക്കാറില്ല. ഇത്തരത്തില്‍ ചില വിമര്‍ശനങ്ങള്‍ക്കും അഹാന ഇരയായിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ ഞൊടിയിണയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ അഹാന പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.

താന്‍ കരഞ്ഞപ്പോഴുളള സെല്‍ഫിയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. കരയുമ്പോഴുളള തന്റെ ലുക്ക് കാണാനാണ് സെല്‍ഫിയെടുത്തതെന്നുമാണ് അഹാന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിക്കുന്നത്. വണ്ടര്‍ എന്ന സിനിമയാണ് താന്‍ കരഞ്ഞതിന് കാരണമെന്നും അഹാന പറയുന്നു.

അഹാനയുടെ കുറിപ്പിങ്ങനെ, ‘ഇന്നലെ രാത്രി വണ്ടര്‍ എന്ന വളരെ മനോഹരമായൊരു സിനിമ കണ്ടു. വളരെ മനോഹരവും വൈകാരികവുമായിരുന്നു, വൈകാരിക നിമിഷങ്ങള്‍ കാരണം എന്റെ കണ്ണുനീര്‍ തുടയ്ക്കാന്‍ ഓരോ 5 മിനിറ്റിലും സിനിമ പോസ് ചെയ്യേണ്ടിവന്നു. വിചിത്ര സ്വഭാവമുളള വ്യക്തിയായതിനാല്‍, കരയുമ്‌ബോള്‍ എന്നെ കാണാന്‍ എങ്ങനെയുണ്ട് എന്നറിയാനായി ഞാന്‍ സെല്‍ഫിയെടുത്തു. നിങ്ങളെ കരയിപ്പിക്കുന്ന മനോഹരമായൊരു സിനിമ വേണമെങ്കില്‍, നെറ്റ്ഫ്‌ലിക്‌സില്‍ WONDER കാണുക, പിന്നീട് എനിക്ക് നന്ദി പറയുക. ഇപ്പോള്‍ നിങ്ങള്‍ക്ക് എന്നെ പരിഹസിക്കാം.’

Karma News Network

Recent Posts

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

24 mins ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

54 mins ago

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

9 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

10 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

11 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

11 hours ago