സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന് കൃഷ്ണകുമാറും കുടുംബവും. അച്ഛന്റെ പാത പിന്തുടര്ന്ന് മക്കളും അഭിനയ രംഗത്ത് ചുവട് വച്ചു. മൂത്ത മകള്‍ അഹാനയാണ് ആദ്യം സിനിമയില്‍ എത്തിയത്. പിന്നാലെ സഹോദരിമാരായ ഇഷാനിയും ഹന്‍സികയും സിനിമയിലെത്തി. ഇവരുടെ സഹോദരി ദിയ സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമാണ്.
കുടുംബത്തിലെ എല്ലാവര്ക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. പങ്കുവെയ്ക്കുന്ന വീഡിയോകളും വൈറലായി മാറാറുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ അഹാന കൃഷ്ണ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിരിക്കുന്നത്. വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവിനെ കുറിച്ച് അഹാന പറഞ്ഞതാണ് ശ്രദ്ധേയമായത്.
അഹാനയുടെ വാക്കുകള്‍ ഇങ്ങനെ…’ഞാന്‍ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കില്‍, ഞാന്‍ ജനിക്കുന്നതു മുതല്‍ ഒരു വര്‍ഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാന്‍ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കില്‍ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക എന്ന്.
ജീവിത പങ്കാളിയ്ക്ക് വേണ്ട ഗൂണങ്ങളെ കുറിച്ചും നടി പറയുന്നുണ്ട്. അവതാരകയുടെ ചോദ്യത്തിനായിരുന്നു മറുപടി. ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം . പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താന്‍ അതിനാല്‍ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോള്‍ അതു തനിക്ക് ഇഷ്ടപ്പെടാറില്ല.
കഴിഞ്ഞ ദിവസം അമ്മ സിന്ധുവിനോടെപ്പമുള്ള രസകരമായ ഷോപ്പിംഗ് അനുഭവം നടി പങ്കുവെച്ചിരുന്നു. വെറൈറ്റി കണ്ണട ധരിച്ച് നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് രസകരമായ അനുഭവം പങ്കുവെച്ചത്. ”ആദ്യം ഞങ്ങള്‍ ചിരിച്ചു, പിന്നെ ഞങ്ങളത് ആ റാക്കിലേക്ക് തന്നെ വെച്ചു. അവിടെയുള്ള ജീവനക്കാര്‍ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അതായിരുന്നു സംഭവിച്ചത് എന്നായിരുന്നു അഹാന കുറിച്ചത്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…