entertainment

അമ്മയുടെ 25 വർഷം പക്കമുള്ള ചുരിദാർ ധരിച്ച് അഹാന

മലയാള സിനിമയിൽ യുവ നാടികമാരിൽ തിളങ്ങുകയാണ് നടി അഹാന കൃഷ്ണ. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ അഹാന സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ സൈബർ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകാറുള്ള നടി കൂടിയാണ് താരം.

അമ്മയുടെ പഴയ ചുരിദാർ ധരിച്ച് പ്രിയപ്പെട്ടൊരു ഓർമയെ ഹൃദയത്തോടു ചേർക്കുകയാണ് അഹാന. അമ്മ സിന്ധുവിന്റെ 25 വർഷം പഴക്കമുള്ള ചുരിദാർ ധരിച്ചാണ് അഹാന പ്രമോഷൻ പരിപാടിയിൽ തിളങ്ങിയത്. . ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന ‘അടി’ എന്ന ചിത്രത്തിന്റെ പ്രമോഷനിലാണ് അമ്മയുടെ വസ്ത്രം ധരിച്ച് അഹാന എത്തിയത്.

കറുത്ത നിറമുള്ള അയഞ്ഞ ചുരിദാറിൽ കാലത്തിനിണങ്ങുന്ന ചില മാറ്റങ്ങളും അഹാന വരുത്തിയിരുന്നു. ആ ചുരിദാറിന് പിന്നിൽ ഹൃദ്യമായൊരു കഥകൂടിയുണ്ടെന്ന് അഹാന കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.

ഗോൾഡൻ വർക്കുകളോട് കൂടിയ ഈ വസ്ത്രം അമ്മ സിന്ധു അണിയുമ്പോൾ അഹാനയ്ക്ക് രണ്ട് വയസ്സാണ് പ്രായം. അന്ന് അഹാനയെ എടുത്തുനിൽക്കുന്ന അമ്മയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. മസ്‌ക്കറ്റിൽ നിന്ന് വാങ്ങിയ ഈ ചുരിദാർ ഒരു പാക്കിസ്ഥാനി തയ്യൽക്കാരനാണ് തുന്നിയത്. ഈ വസ്ത്രം തുന്നുമ്പോൾ അത് ഇത്രയും വർഷങ്ങൾ നീണ്ട യാത്ര നടത്തുമെന്ന് തുന്നൽക്കാരൻ പോലും കരുതിയിട്ടുണ്ടാകില്ലെന്ന് തനിക്കുറപ്പാണെന്നും അഹാന പറയുന്നു.

അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അടി’ ഉടൻ തീയറ്ററിലെത്തുകയാണ്. ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് തിരക്കഥ. ഫായിസ് സിദ്ധിഖാണ് ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗീതിക, സജീവ് നായർ എന്നീ ദമ്പതികളായാണ് സിനിമയിൽ അഹാനയും ഷൈൻ ടോം ചാക്കോയും വേഷമിടുക. ‘ലൂക്ക’ എന്ന സിനിമയാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം.

Karma News Network

Recent Posts

ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല, പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ…

1 min ago

ശത്രുപാളയം ഭസ്മമാക്കാൻ സെബെക്സ്- 2, അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…

50 mins ago

രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശം, ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം

അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…

1 hour ago

അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്‌ദമുയ‌ർത്തിയില്ല,  കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി, മാപ്പ്- ലക്ഷ്മിപ്രിയ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…

2 hours ago

മാവേലിക്കരയിൽ 15 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയെന്ന് രഹസ്യമൊഴി, നാലുപേർ അറസ്റ്റിൽ

മാന്നാർ:പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് മാന്നാറിൽ നിന്നും കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് രഹസ്യമൊഴി. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന…

2 hours ago

വിവാഹം വിത്യസ്തമാക്കാനാണ് തട്ടം ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയത്- ഐശ്വര്യ

സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ…

2 hours ago