topnews

പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി വിഗ്രഹം ഗര്‍ഭ ഗൃഹത്തില്‍ സ്ഥാപിച്ചു, രാം ലല്ലയുടെ ചിത്രങ്ങള്‍ പുറത്ത്

ഡല്‍ഹി. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ക്ഷേത്രത്തിന്റെ ഗര്‍ഭ ഗൃഹത്തില്‍ രാമന്റെ വിഗ്രഹം സ്ഥാപിച്ചു. അഞ്ച് വയസ്സുള്ള നില്‍ക്കുന്ന കുട്ടിയുടെ രൂപത്തിലുള്ള രാമ വിഗ്രഹമാണ് സ്ഥാപിച്ചത്. അതേസമയം നിലവില്‍ വിഗ്രഹത്തിന്റെ കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലാണ്. 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ തുടരുന്ന മുറയ്ക്കായിരിക്കും മുഖത്തെ കെട്ടഴിക്കുക.

അതേസമയം ക്ഷേത്രത്തില്‍ സ്ഥാപിച്ച രാംലല്ലയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. 51 ഇഞ്ചാണ് വിഗ്രഹത്തിന്റെ വലുപ്പം. മൈസുരു സ്വദേശിയും ശില്‍പ്പിയുമായ അരുണ്‍ യോഗിരാജാണ് വിഗ്രഹം നിര്‍മിച്ചത്.

അതേസമയം, അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനങ്ങൾക്കായി ക്ഷേത്രം തുറന്നുകൊടുക്കുന്നത്. ഈ വിശേഷ ദിവസം വിഐപി ദർശനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് നിരവധി ഭക്തരെയാണ് സെെബർ കുറ്റവാളികൾ കബളിപ്പിക്കുന്നത്. വാട്സാപ്പിലൂടെയും മറ്റും സന്ദേശമയച്ചാണ് ഭക്തരെ ഇതിൽ കുടുക്കുന്നത്. പ്രസാദം, ക്ഷേത്ര നിർമ്മാണത്തിന് സംഭാവന, ദർശനം എന്നീ കാരണങ്ങൾ പറഞ്ഞാണ് പണം തട്ടുന്നത്.

വാട്സാപ്പിലേക്ക് ആദ്യം അജ്ഞാത നമ്പറിൽ നിന്ന് സന്ദേശം വരും. ഇതിൽ ഒരു പിഡിഎഫ് ഫയലും കാണും. ജനുവരി 22ന് അയോദ്ധ്യ രാമക്ഷേത്രം സന്ദർശിക്കാൻ വിഐപി പാസ് നിങ്ങൾക്ക് ലഭിച്ചെന്നായിരിക്കും ആ സന്ദേശം. ഇത് വഴി ലഭിക്കുന്ന ഫയൽ ഓപ്പൺ ചെയ്യുന്നതിലൂടെ ഹാക്കാർമാർക്ക് ഫോൺ ട്രാക്ക് ചെയ്യാനും നിങ്ങളുടെ സാമ്പത്തിക വിവരങ്ങളും വ്യക്തിഗത ഡാറ്റകളും ശേഖരിക്കാനും കഴിയും.വിഐപി എൻട്രി വാഗ്ദാനം ചെയ്തുള്ള ആപ്പും ഈ തട്ടിപ്പ് സംഘം പുറത്തിറക്കിയിട്ടുണ്ട്. ‘രാം ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ’ എന്നാണ് ആപ്പിന്റെ പേര്. എന്നാൽ അയോദ്ധ്യ ക്ഷേത്ര മാനേജ്‌മെന്റിനോ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കോ ക്ഷേത്ര ട്രസ്റ്റിനോ ഇതിൽ ബന്ധമില്ല. ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ ഉള്ളവരാണ് കൂടുതലും ഈ തട്ടിപ്പിന് ഇരയാകുന്നത്. ഐ ഫോണിൽ ഈ തട്ടിപ്പിനെ പ്രതിരോധിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.

Karma News Network

Recent Posts

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

18 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

42 mins ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

1 hour ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

2 hours ago

സുരേഷ് ഗോപിക്ക് മൂക്കുകയർ, ഇന്ദിര അമ്മയല്ല,ഭാരത യക്ഷി- SG ക്ക് BJPയുടെ തിരുത്ത്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പാർട്ടിയിൽ നിന്നും ഒരു തിരുത്ത്. കേന്ദ്ര മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ചിലപ്പോൾ ഒക്കെ…

2 hours ago

അങ്കണവാടി ഒന്നാം നിലയിൽ, കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക് വീണ് കുട്ടി, ഗുരുതര പരിക്ക്

അടിമാലി : ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്ന് കുട്ടി കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക്…

3 hours ago